‘ഏതോ രോദനം മാംസ പിണ്ഡങ്ങളിൽ നിന്ന് വരുന്ന പോലെ തോന്നുന്നു’; ഇക്കുറി തൃശൂർ പൂരം ആഘോഷിക്കാനില്ലെന്ന് ബി. ​ഗോപാലകൃഷ്ണൻ

തൃശൂർ: ഇക്കുറി തൃശൂർ പൂരം ആഘോഷിക്കാനില്ലെന്ന് ബിജെപി നേതാവ് ബി. ​ഗോപാലകൃഷ്ണൻ. പൂരത്തിന് മുന്നിൽ തെക്കെ നടവാതിൽ തുറക്കുമ്പോൾ ആർപ്പോ വിളിക്കേണ്ടവർ മുണ്ടത്തികോട് പാടത്ത് നായ തിന്ന പകുതി മാംസ കഷണങ്ങളായി ഉറുമ്പരിക്കുമ്പോൾ ആഘോഷിക്കാൻ തനിക്കാവില്ലെന്നും ​ഗോപാലകൃഷ്ണൻ ഫേസ്ബുക്കിൽ കുറിച്ചു.

ബി. ഗോപാലകൃഷ്ണന്‍റെ ഫേസ്ബുക്ക് കുറിപ്പ്;

നമ്മുടെ തൃശ്ശൂർ പൂരം….. ഇക്കുറി ഞാൻ ഉണ്ടാകില്ല, എനിക്കാവില്ല പൂരം ആഘോഷിക്കാൻ… ആചാരങ്ങൾ നടക്കട്ടെ ആഘോഷിക്കാനാവില്ല. പൂരത്തിന് മുൻപിൽ തെക്കെ നട വാതിൽ തുറക്കുമ്പോൾ ആർപ്പോ വിളിക്കേണ്ടവർ മുണ്ടത്തികോട് പാടത്ത് നായതിന്ന പകുതി മാംസ കഷണങ്ങളായി ഉറുമ്പരിക്കുമ്പോൾ എനിക്കാവില്ല ആഘോഷിക്കാൻ : എന്റെ ഹൃദയത്തിൻ നീറുന്ന അഗ്നിയുടെ താപത്തിനും മുകളിലാണ് എന്റെ വൈകാരികബോധം. അശാസ്ത്രീയമായി നടത്തിയ തിരച്ചിൽ നിർത്തി പോലീസ് മടങ്ങുമ്പോൾ ഞാൻ പാടത്തിന്റെ വിദൂരതയിലേക്ക് നോക്കി ഇനിയും കണ്ടെത്താത്തവരുടെ മാംസ പിണ്ഡമെങ്കിലും ലഭിക്കണമെന്ന് കാംക്ഷിച്ചു. നേരം ഇരുളുമ്പോഴും അവിടം വിട്ടു പോകാൻ എനിക്ക് കഴിഞ്ഞില്ല എതോ രോദനം മാംസ പിണ്ഡങ്ങളിൽ നിന്ന് വരുന്ന പോലെ എനിക്ക് തോന്നിയിരുന്നു. നിശബ്ദതഭേദിച്ച് എന്റെ ചെവികളിൽ അത് മുഴങ്ങുമ്പോൾ പാണ്ഡിമേളവും ഇലഞ്ഞിത്തറ മേളവും എനിക്ക് കേൾക്കാനൊ ആസ്വാദിക്കാനൊ എനിക്കാവില്ല. മാംസക്കഷണങ്ങൾ ഉറമ്പ് കടിയേറ്റ് പിടയുമ്പോൾ എന്റെ ഹൃദയം തേങ്ങുന്നു മരവിക്കുന്നു. ഒടുവിൽ ഞാൻ തീരുമാനിച്ചു ഇക്കുറി എനിക്ക് പൂരമില്ല വിദൂരതിയിലെവിടെയൊ ചിതറി വീണ മനുഷ്യ ശരീരങ്ങൾക്കൊപ്പം ഞാൻ ഊദിനം പങ്കിടുന്നു ആത്മ തൊമ്പരത്തോടെ....

spot_img

Related news

പൊള്ളുന്ന കേരളം: പാലക്കാട്ട് രണ്ട് പേർക്ക് സൂര്യതാപമേറ്റു

പാലക്കാട്: സംസ്ഥാനത്ത് ചൂട് റെക്കോർഡുകൾ ഭേദിക്കുന്നതിനിടെ പാലക്കാട് ജില്ലയിൽ രണ്ട് പേർക്ക്...

നിതിന്‍ രാജിന്റെ മരണം; മുന്‍കൂര്‍ ജാമ്യത്തിനായി ഡോ. എം.കെ റാം ഹൈക്കോടതിയിലേക്ക്

കണ്ണൂര്‍ അഞ്ചരക്കണ്ടി ദന്തല്‍ കോളജിലെ ബിഡിഎസ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണത്തില്‍...

കെഎസ്ഇബിക്ക് ആശ്വാസം; 250mw വൈദ്യുതി വാങ്ങാന്‍ അനുമതി

സംസ്ഥാനം നേരിടുന്ന കടുത്ത വൈദ്യുതി പ്രതിസന്ധിക്കും അപ്രഖ്യാപിത ലോഡ്ഷെഡിങ്ങിനും പരിഹാരമായി പുറത്തുനിന്ന്...

കോളേജ് പരിസരത്ത് എംഡിഎംഎ വിൽപ്പന; ജാർഖണ്ഡ് സ്വദേശിനി എക്‌സൈസ് പിടിയിൽ

കോളേജ് പരിസരങ്ങൾ കേന്ദ്രീകരിച്ച് നടക്കുന്ന ലഹരി വിൽപ്പനയ്‌ക്കെതിരെ എക്‌സൈസ് നടപടി കർശനമാക്കുന്നു....

യാത്രക്കാർ ജാഗ്രതൈ! ഉറക്കത്തിനിടെ തല പുറത്തേക്ക് പോയി; കണ്ണൂർ സ്വദേശിക്ക് കെഎസ്ആർടിസി ബസിൽ ദാരുണ മരണം

കോഴിക്കോട് മാങ്കാവില്‍ ഓടുന്ന കെഎസ്ആര്‍ടിസി ബസില്‍ നിന്ന് തല പുറത്തേക്കിട്ട യുവാവിന്...