യാത്രക്കാർ ജാഗ്രതൈ! ഉറക്കത്തിനിടെ തല പുറത്തേക്ക് പോയി; കണ്ണൂർ സ്വദേശിക്ക് കെഎസ്ആർടിസി ബസിൽ ദാരുണ മരണം

കോഴിക്കോട് മാങ്കാവില്‍ ഓടുന്ന കെഎസ്ആര്‍ടിസി ബസില്‍ നിന്ന് തല പുറത്തേക്കിട്ട യുവാവിന് ദാരുണാന്ത്യം. കണ്ണൂര്‍ സ്വദേശി സുനിലാണ് മരിച്ചത്. യുവാവിന്റെ തല പോസ്റ്റിലിടിച്ചാണ് അപകടമുണ്ടായത്. കോട്ടയത്ത് നിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന ബസില്‍ വച്ചാണ് യുവാവിന് ദാരുണാന്ത്യമുണ്ടായത്.

ബസില്‍ സൈഡ് സീറ്റിലിരുന്ന് ഉറങ്ങുകയായിരുന്നു യുവാവ്. ബസിന്റെ ഏറ്റവും പിന്നിലെ സീറ്റിലാണ് സുനില്‍ ഇരുന്നിരുന്നത്. രാത്രി ഒരു മണിക്കാണ് സംഭവം നടന്നത്. ബന്ധുക്കളും സുനിലിനൊപ്പമുണ്ടായിരുന്നു. ഒരു വലിയ ശബ്ദം കേട്ടാണ് ബസിലെ യാത്രക്കാര്‍ തിരിഞ്ഞ് നോക്കിയത്. മറ്റ് വണ്ടികള്‍ വന്നിടിക്കുകയായിരുന്നോ എന്ന് വ്യക്തതയില്ലെന്ന് സുനിലിന്റെ ജേഷ്ഠന്‍ പറഞ്ഞു. പൊലീസ് വിശദമായ അന്വേഷണങ്ങള്‍ നടത്തിവരികയാണ്. അപകടത്തില്‍ ബസിന്റെ കമ്പി ഉള്‍പ്പെടെ വളഞ്ഞിട്ടുണ്ട്. പരുക്കേറ്റയുടന്‍ യുവാവിനെ കോഴിക്കോട് മിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

spot_img

Related news

നിതിന്‍ രാജിന്റെ മരണം; മുന്‍കൂര്‍ ജാമ്യത്തിനായി ഡോ. എം.കെ റാം ഹൈക്കോടതിയിലേക്ക്

കണ്ണൂര്‍ അഞ്ചരക്കണ്ടി ദന്തല്‍ കോളജിലെ ബിഡിഎസ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണത്തില്‍...

കെഎസ്ഇബിക്ക് ആശ്വാസം; 250mw വൈദ്യുതി വാങ്ങാന്‍ അനുമതി

സംസ്ഥാനം നേരിടുന്ന കടുത്ത വൈദ്യുതി പ്രതിസന്ധിക്കും അപ്രഖ്യാപിത ലോഡ്ഷെഡിങ്ങിനും പരിഹാരമായി പുറത്തുനിന്ന്...

കോളേജ് പരിസരത്ത് എംഡിഎംഎ വിൽപ്പന; ജാർഖണ്ഡ് സ്വദേശിനി എക്‌സൈസ് പിടിയിൽ

കോളേജ് പരിസരങ്ങൾ കേന്ദ്രീകരിച്ച് നടക്കുന്ന ലഹരി വിൽപ്പനയ്‌ക്കെതിരെ എക്‌സൈസ് നടപടി കർശനമാക്കുന്നു....

‘ഏതോ രോദനം മാംസ പിണ്ഡങ്ങളിൽ നിന്ന് വരുന്ന പോലെ തോന്നുന്നു’; ഇക്കുറി തൃശൂർ പൂരം ആഘോഷിക്കാനില്ലെന്ന് ബി. ​ഗോപാലകൃഷ്ണൻ

തൃശൂർ: ഇക്കുറി തൃശൂർ പൂരം ആഘോഷിക്കാനില്ലെന്ന് ബിജെപി നേതാവ് ബി. ​ഗോപാലകൃഷ്ണൻ. പൂരത്തിന്...

വെടിക്കെട്ട് പാറ്റേൺ മാറ്റിയാൽ അപകടങ്ങൾ കുറക്കാൻ സാധിക്കും; ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ

കൊച്ചി: വെടിക്കെട്ട്‌ പാറ്റേൺ മാറ്റിയാൽ അപകടം കുറഞ്ഞേക്കുമെന്ന് മുണ്ടത്തിക്കോട് ദുരന്ത അന്വേഷണ കമ്മീഷൻ...