വേനൽച്ചൂടിന് ‘ബ്രേക്ക്’; ഏപ്രിൽ ഒന്ന് വരെ മഴയ്ക്ക് സാധ്യത, ഉഷ്ണതരംഗ ഭീതിയില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂടിന് നേരിയ ആശ്വാസം. കേരളത്തിൽ ഇന്നു മുതൽ ഏപ്രിൽ ഒന്ന് വരെ വേനൽ മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരളത്തിൽ ഈ വർഷം ഉഷ്ണ തരം​ഗത്തിന് സാധ്യതയില്ലെന്നാണ് റിപ്പോർട്ട്. വേനൽ മഴ ലഭിക്കുന്നതോടെ സംസ്ഥാനത്ത് ചൂട് കുറയാനാണ് സാധ്യത. ഇന്ന് ഉച്ചയ്ക്ക് 2:30 വരെയാണ് ഉയർന്ന താപനില രേഖപ്പെടുത്തുന്നത്.

ഇന്നും നാളെയും കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചു. ശക്തമായ ഇടിമിന്നലുണ്ടാകുന്ന സാഹചര്യത്തിൽ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ജാഗ്രതാ നിർദേശങ്ങൾ അറിയിച്ചിട്ടുണ്ട്. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക. വാതിലിനും ജനലിനും അടുത്ത് നിൽക്കാതെയിരിക്കുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കാൻ ശ്രമിക്കുകയും ചെയ്യുക. ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതോപകരണങ്ങളുമായുള്ള സാമീപ്യം ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുക. എന്നിവയാണ് നിർദേശങ്ങൾ.

spot_img

Related news

ജെറുസലേം പ്രവേശനത്തിന്റെ സ്മരണയിൽ ലോകം; നാളെ ഓശാന ഞായർ, കുരുത്തോലപ്പൊലിമയിൽ ക്രൈസ്തവ ലോകം!

ലോകമെമ്പടുമുള്ള ക്രൈസ്തവ വിശ്വാസികൾ നാളെ ഓശാന ഞായർ ആഘോഷിക്കുന്നു. ഇതോടെ 50...

മകന്റെ ബാഗിലെ പുകയിലക്കവർ കണ്ട് അമ്മ ഞെട്ടി; പിന്നാലെ അന്വേഷണം, ആലപ്പുഴയിൽ കടയുടമ ഷിജു അകത്തായി

ആലപ്പുഴ: പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് നിരോധിത പുകയില ഉൽപ്പന്നങ്ങൾ വിൽപന നടത്തിയ കടയുടമയെ...

പ്രചാരണം ‘ടോപ്പ് ഗിയറിൽ’; മുഖ്യമന്ത്രിയുടെ താരപ്പട മുതൽ സതീശന്റെ നൈറ്റ് റോഡ് ഷോ വരെ, കേരളം പോളിംഗ് ചൂടിൽ

നിയമസഭ തിരഞ്ഞെടുപ്പ് പ്രചാരണം കൊഴുപ്പിച്ച് രാഷ്ട്രീയ പാർട്ടികൾ. മുഖ്യമന്ത്രി പിണറായി വിജയന്...

കളിക്കളത്തിൽ നിന്ന് ലഹരിയുടെ കാണാപ്പുറങ്ങളിലേക്ക്; ഹോട്ടൽ മുറിയിൽ മയക്കുമരുന്ന് കച്ചവടം, നജീബ് ഖാൻ പുറത്ത്

തിരുവനന്തപുരം: ഹോട്ടല്‍ മുറികള്‍ കേന്ദ്രീകരിച്ച് എംഡിഎംഎ കച്ചവടം നടത്തിയ സന്തോഷ് ട്രോഫി...

ഏലപ്പാറയിൽ ഹോട്ടൽ ജീവനക്കാരന് ദാരുണാന്ത്യം; ഒപ്പം താമസിച്ചിരുന്ന അതിഥി തൊഴിലാളി പിടിയിൽ!

ഇടുക്കി: ഏലപ്പാറയില്‍ ഹോട്ടല്‍ ജീവനക്കാരനെ ഒപ്പം താമസിച്ചിരുന്ന അതിഥി തൊഴിലാളി കൊലപ്പെടുത്തി....