പ്രചാരണം ‘ടോപ്പ് ഗിയറിൽ’; മുഖ്യമന്ത്രിയുടെ താരപ്പട മുതൽ സതീശന്റെ നൈറ്റ് റോഡ് ഷോ വരെ, കേരളം പോളിംഗ് ചൂടിൽ

നിയമസഭ തിരഞ്ഞെടുപ്പ് പ്രചാരണം കൊഴുപ്പിച്ച് രാഷ്ട്രീയ പാർട്ടികൾ. മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടി പ്രചാരണത്തിനിറങ്ങാൻ കമൽ ഹാസൻ അടക്കമുള്ള താരപ്പട. പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ നൈറ്റ് റോഡ് ഷോ ഇന്ന് തിരുവനന്തപുരത്ത് നടക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ കേരളത്തിലെത്തും.

കേരളം പോളിങ് ബൂത്തിലെത്താൻ 12 ദിവസം മാത്രം ബാക്കിനിൽക്കെ, പ്രചാരണം ടോപ്പ് ഗിയറിലാക്കുകയാണ് പാർട്ടികൾ. മുഖ്യമന്ത്രിയുടെ പ്രചാരണത്തിന് ഇന്ന് തുടക്കം കുറിച്ചു. ഇന്ന് പാലക്കാട് പ്രചാരണം നടത്തുന്ന മുഖ്യമന്ത്രി നാളെ മലപ്പുറത്തും എത്തും. അടുത്ത വെള്ളിയാഴ്ച കണ്ണൂരിലെ ധർമ്മടത്ത് പിണറായി വിജയന് വേണ്ടി പ്രചാരണത്തിന് കമൽ ഹാസൻ അടക്കമുള്ള വൻ താരനിരയെത്തും. പ്രകാശ് രാജ്, റാപ്പർ വേടൻ, റിമ കല്ലിങ്കൽ തുടങ്ങിയവരും എത്തുന്നുണ്ട്.

വരും ദിവസങ്ങളിൽ യുഡിഎഫിനായി രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും പ്രചാരണത്തിന് വരും. തെലങ്കാന മുഖ്യമന്ത്രി രേവന്ദ് റെഡ്ഡി, എഐസിസി ജനറൽ സെക്രട്ടറി സച്ചിൻ പൈലറ്റ് തുടങ്ങിയവരാണ് നിലവിൽ യുഡിഎഫിനായി പ്രചരണരംഗത്തുള്ളത്. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഇന്ന് തലസ്ഥാനത്ത് നൈറ്റ് റോഡ് ഷോ നടത്തും. എൻഡിഎ ക്യാമ്പിന് ആവേശം പകരാൻ പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ കേരളത്തിലെത്തും. തൃശൂരിൽ റോഡ് ഷോ നടത്തുന്ന പ്രധാനമന്ത്രി പാലക്കാട് റാലിയെ അഭിസംബോധന ചെയ്യും. ഏപ്രിൽ 4ന് പാലായിലും തിരുവനന്തപുരത്തും മോദി പ്രചാരണത്തിന് എത്തുന്നുണ്ട്. ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നവീൻ, കേന്ദ്ര മന്ത്രിമാരായ നിതിൻ ഗഡ്കരി, രാജ്‌നാഥ്‌ സിങ്, എസ്.ജയശങ്കരും എന്നിവരും വരും ദിവസങ്ങളിൽ സംസ്ഥാനത്തെത്തും.

spot_img

Related news

ജെറുസലേം പ്രവേശനത്തിന്റെ സ്മരണയിൽ ലോകം; നാളെ ഓശാന ഞായർ, കുരുത്തോലപ്പൊലിമയിൽ ക്രൈസ്തവ ലോകം!

ലോകമെമ്പടുമുള്ള ക്രൈസ്തവ വിശ്വാസികൾ നാളെ ഓശാന ഞായർ ആഘോഷിക്കുന്നു. ഇതോടെ 50...

മകന്റെ ബാഗിലെ പുകയിലക്കവർ കണ്ട് അമ്മ ഞെട്ടി; പിന്നാലെ അന്വേഷണം, ആലപ്പുഴയിൽ കടയുടമ ഷിജു അകത്തായി

ആലപ്പുഴ: പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് നിരോധിത പുകയില ഉൽപ്പന്നങ്ങൾ വിൽപന നടത്തിയ കടയുടമയെ...

വേനൽച്ചൂടിന് ‘ബ്രേക്ക്’; ഏപ്രിൽ ഒന്ന് വരെ മഴയ്ക്ക് സാധ്യത, ഉഷ്ണതരംഗ ഭീതിയില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂടിന് നേരിയ ആശ്വാസം. കേരളത്തിൽ ഇന്നു മുതൽ ഏപ്രിൽ...

കളിക്കളത്തിൽ നിന്ന് ലഹരിയുടെ കാണാപ്പുറങ്ങളിലേക്ക്; ഹോട്ടൽ മുറിയിൽ മയക്കുമരുന്ന് കച്ചവടം, നജീബ് ഖാൻ പുറത്ത്

തിരുവനന്തപുരം: ഹോട്ടല്‍ മുറികള്‍ കേന്ദ്രീകരിച്ച് എംഡിഎംഎ കച്ചവടം നടത്തിയ സന്തോഷ് ട്രോഫി...

ഏലപ്പാറയിൽ ഹോട്ടൽ ജീവനക്കാരന് ദാരുണാന്ത്യം; ഒപ്പം താമസിച്ചിരുന്ന അതിഥി തൊഴിലാളി പിടിയിൽ!

ഇടുക്കി: ഏലപ്പാറയില്‍ ഹോട്ടല്‍ ജീവനക്കാരനെ ഒപ്പം താമസിച്ചിരുന്ന അതിഥി തൊഴിലാളി കൊലപ്പെടുത്തി....