ഏലപ്പാറയിൽ ഹോട്ടൽ ജീവനക്കാരന് ദാരുണാന്ത്യം; ഒപ്പം താമസിച്ചിരുന്ന അതിഥി തൊഴിലാളി പിടിയിൽ!

ഇടുക്കി: ഏലപ്പാറയില്‍ ഹോട്ടല്‍ ജീവനക്കാരനെ ഒപ്പം താമസിച്ചിരുന്ന അതിഥി തൊഴിലാളി കൊലപ്പെടുത്തി. കോതമംഗലം സ്വദേശി മനുവാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പശ്ചിമ ബംഗാള്‍ സ്വദേശിയായ സൈഫുദ്ദീന്‍ മണ്ഡലിനെ പീരുമേട് പൊലീസ് അറസ്റ്റ് ചെയ്തു. മദ്യപിക്കുന്നതിനിടെയുണ്ടായ വാക്കുതര്‍ക്കം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം.

ഏലപ്പാറയിലെ ഹോട്ടല്‍ ജീവനക്കാരനായിരുന്ന മനുവിനെ വ്യാഴാഴ്ച രാവിലെയാണ് ലോഡ്ജ് മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രഥമിക പരിശോധനയില്‍ കൊലപാതകമെന്ന് പൊലീസിന് മനസ്സിലായി. മനുവിനൊപ്പം താമസിച്ചിക്കുന്ന വെസ്റ്റ് ബംഗാള്‍ സ്വദേശി സൈഫുദ്ദീന്‍ മണ്ഡലിനെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. കൊലപാതക ശേഷം നാടുവിടാന്‍ ശ്രമിച്ച സൈഫുദ്ദീനെ കോട്ടയം റെയില്‍വേ സ്‌റ്റേഷനില്‍ നിന്നാണ് പൊലീസ് പിടികൂടിയത്. സംഭവം നടന്ന ദിവസം രാത്രി ഇരുവരും ഒരുമിച്ചിരുന്ന് മദ്യപിച്ചു.

spot_img

Related news

ജെറുസലേം പ്രവേശനത്തിന്റെ സ്മരണയിൽ ലോകം; നാളെ ഓശാന ഞായർ, കുരുത്തോലപ്പൊലിമയിൽ ക്രൈസ്തവ ലോകം!

ലോകമെമ്പടുമുള്ള ക്രൈസ്തവ വിശ്വാസികൾ നാളെ ഓശാന ഞായർ ആഘോഷിക്കുന്നു. ഇതോടെ 50...

മകന്റെ ബാഗിലെ പുകയിലക്കവർ കണ്ട് അമ്മ ഞെട്ടി; പിന്നാലെ അന്വേഷണം, ആലപ്പുഴയിൽ കടയുടമ ഷിജു അകത്തായി

ആലപ്പുഴ: പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് നിരോധിത പുകയില ഉൽപ്പന്നങ്ങൾ വിൽപന നടത്തിയ കടയുടമയെ...

വേനൽച്ചൂടിന് ‘ബ്രേക്ക്’; ഏപ്രിൽ ഒന്ന് വരെ മഴയ്ക്ക് സാധ്യത, ഉഷ്ണതരംഗ ഭീതിയില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂടിന് നേരിയ ആശ്വാസം. കേരളത്തിൽ ഇന്നു മുതൽ ഏപ്രിൽ...

പ്രചാരണം ‘ടോപ്പ് ഗിയറിൽ’; മുഖ്യമന്ത്രിയുടെ താരപ്പട മുതൽ സതീശന്റെ നൈറ്റ് റോഡ് ഷോ വരെ, കേരളം പോളിംഗ് ചൂടിൽ

നിയമസഭ തിരഞ്ഞെടുപ്പ് പ്രചാരണം കൊഴുപ്പിച്ച് രാഷ്ട്രീയ പാർട്ടികൾ. മുഖ്യമന്ത്രി പിണറായി വിജയന്...

കളിക്കളത്തിൽ നിന്ന് ലഹരിയുടെ കാണാപ്പുറങ്ങളിലേക്ക്; ഹോട്ടൽ മുറിയിൽ മയക്കുമരുന്ന് കച്ചവടം, നജീബ് ഖാൻ പുറത്ത്

തിരുവനന്തപുരം: ഹോട്ടല്‍ മുറികള്‍ കേന്ദ്രീകരിച്ച് എംഡിഎംഎ കച്ചവടം നടത്തിയ സന്തോഷ് ട്രോഫി...