കേരള നിയമസഭാ തിരഞ്ഞെടുപ്പിന്റെ ചിത്രം പൂർണ്ണമായും തെളിഞ്ഞു. പത്രിക പിൻവലിക്കാനുള്ള സമയപരിധി അവസാനിച്ചതോടെ സംസ്ഥാനത്താകെ 890 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്. 95 പേർ പത്രിക പിൻവലിച്ചതായി തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. ചിഹ്നങ്ങൾ അനുവദിച്ചതോടെ പല മണ്ഡലങ്ങളിലും പോരാട്ടം അപ്രതീക്ഷിത വഴിത്തിരിവിലായിരിക്കുകയാണ്.
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ സ്ഥാനാർത്ഥികൾ മത്സരിക്കുന്നത് കൊടുവള്ളി മണ്ഡലത്തിലാണ്. 13 പേരാണ് ഇവിടെ മത്സരരംഗത്തുള്ളത്. മറ്റ് പ്രധാന കണക്കുകൾ ഇങ്ങനെ:
- 11 സ്ഥാനാർത്ഥികൾ വീതം: പേരാവൂർ, മഞ്ചേശ്വരം, തിരുവനന്തപുരം.
- 10 സ്ഥാനാർത്ഥികൾ വീതം: നേമം, ചങ്ങനാശേരി, കളമശേരി, മണലൂർ, പേരാമ്പ്ര.
ചിഹ്ന നിർണ്ണയത്തിൽ പല പ്രമുഖർക്കും തങ്ങൾ ആഗ്രഹിച്ച അടയാളം ലഭിക്കാത്തത് തിരിച്ചടിയായിട്ടുണ്ട്.
- എലത്തൂർ: ക്ലോക്ക് ചിഹ്നം ആവശ്യപ്പെട്ട എ.കെ. ശശീന്ദ്രന് ലഭിച്ചത് ‘കാഹളം മുഴക്കുന്ന മനുഷ്യൻ’. എൻസിപി അജിത് പവാർ പക്ഷത്തിന്റെ സ്ഥാനാർത്ഥി പി.കെ. ശശീന്ദ്രനാണ് ക്ലോക്ക് ചിഹ്നം അനുവദിച്ചത്.
- വടകര: ഫുട്ബോൾ ചിഹ്നത്തിൽ പ്രചാരണം തുടങ്ങിയ കെ.കെ. രമയ്ക്ക് ലഭിച്ചത് ‘ടെലിവിഷൻ’.
- തിരുവനന്തപുരം: എൽ.ഡി.എഫ് സ്വതന്ത്രൻ സുധീർ കരമനയ്ക്ക് ക്യാമറയും, യു.ഡി.എഫ് സ്ഥാനാർത്ഥി സി.പി. ജോണിന് കപ്പലുമാണ് ചിഹ്നം.
മറ്റ് പ്രധാന ചിഹ്നങ്ങൾ:
- ജി. സുധാകരൻ (അമ്പലപ്പുഴ): തെങ്ങുതോപ്പ്.
- പി.വി. അൻവർ (ബേപ്പൂർ): ഗ്യാസ് സിലിണ്ടർ.
- അഹമ്മദ് ദേവർകോവിൽ: ഗ്ലാസ്.
- വി. കുഞ്ഞികൃഷ്ണൻ (പയ്യന്നൂർ): വൈദ്യുതി തൂൺ.
- എൻ.എം.ആർ. റസാഖ് (പാലക്കാട്): കുടം.
സ്ഥാനാർത്ഥി പട്ടികയും ചിഹ്നങ്ങളും വ്യക്തമായതോടെ ഇനി വോട്ടർമാരെ കയ്യിലെടുക്കാനുള്ള അവസാനഘട്ട പ്രചാരണത്തിലേക്ക് മുന്നണികൾ കടക്കുകയാണ്. ചിഹ്നങ്ങളിലെ മാറ്റം വോട്ടർമാരെ എത്രത്തോളം സ്വാധീനിക്കുമെന്ന് കാത്തിരുന്ന് കാണണം.




