എറണാകുളം: എറണാകുളം എടയാർ വ്യവസായ കേന്ദ്രത്തിലെ ഓയിൽ കമ്പനിയിൽ ഉണ്ടായ വൻ തീപിടിത്തത്തിൽ ഒരു മരണം. മരിച്ച ആളെ തിരിച്ചറിഞ്ഞിട്ടില്ല. സി ജി ലൂബ്രിക്കന്റ്സ് എന്ന കമ്പനിയിലാണ് തീപിടിത്തം ഉണ്ടായത്. ഫയർഫോഴ്സ് യൂണിറ്റുകൾ സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയിട്ടുണ്ട്. തീ പിടിത്തത്തിന് പിന്നാലെ വലിയ പൊട്ടിത്തെറിയും ഉണ്ടായെന്ന് പ്രദേശവാസികൾ പറയുന്നു.




