“താക്കീത് നൽകി വിട്ടു, എന്നിട്ടും പഠിച്ചില്ല; പെൺകുട്ടികളുടെ ചിത്രം മോർഫ് ചെയ്ത 18-കാരൻ കുടുങ്ങി!

വയനാട്: പെൺകുട്ടികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ച 18കാരൻ പിടിയിൽ. തരിയോട് സ്വദേശി യദു കൃഷ്ണയാണ് വയനാട് സൈബർ പൊലീസിൻ്റെ പിടിയിലായത്. ഇ​ൻ​സ്റ്റ​ഗ്രാം, ടെ​ല​ഗ്രാം അ​ക്കൗ​ണ്ടു​ക​ൾ വ​ഴി​യാ​ണ് യു​വാ​വ് ചി​ത്ര​ങ്ങ​ൾ പ്ര​ച​രി​പ്പി​ച്ച​ത്. ഇ​തേ കു​റ്റ​ത്തി​ന് നേരത്തെ ഇ​യാ​ൾ പി​ടി​യി​ലാ​കു​ക​യും പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത​തി​നാ​ൽ താ​ക്കീ​ത് ചെ​യ്ത് വി​ട്ട​യ​ക്കു​ക​യും ചെ​യ്തി​രു​ന്നെന്ന് പൊലീസ് വ്യക്തമാക്കി.

2025 ഒ​ക്ടോ​ബ​റി​ലാ​ണ് തൻ്റെയും കൂ​ട്ടു​കാ​രി​ക​ളു​ടെ​യും ചി​ത്ര​ങ്ങ​ൾ മോ​ശ​മാ​യ രീ​തി​യി​ൽ മോ​ർ​ഫ് ചെ​യ്ത് പ്ര​ച​രി​പ്പി​ക്കു​ന്നു​ണ്ടെ​ന്ന പെ​ണ്‍​കു​ട്ടി​യു​ടെ ആ​ദ്യ പ​രാ​തി വ​യ​നാ​ട് സൈ​ബ​ർ പൊലീ​സി​ന് ല​ഭി​ക്കു​ന്ന​ത്. പ​രാ​തി പ്ര​കാ​രം പൊ​ലീ​സ് അ​ന്വേ​ഷ​ണം നടത്തിയിരുന്നു. മു​ണ്ടേ​രി തിം​ഗ്സ് എ​ന്ന അ​ക്കൗ​ണ്ടി​ലൂ​ടെ​യാ​ണ് ചി​ത്ര​ങ്ങ​ൾ പ്ര​ച​രി​പ്പി​ച്ച​തെ​ന്ന് ക​ണ്ടെ​ത്തിയിരുന്നു. അന്വേഷണത്തിൽ അ​ക്കൗ​ണ്ട് ഉ​പ​യോ​ഗി​ച്ചി​രു​ന്ന​ത് യ​ദു കൃ​ഷ്ണ​യാ​ണെ​ന്ന് പൊലീസ് ക​ണ്ടെ​ത്തി. എ​ന്നാ​ൽ യ​ദു​വി​ന് അ​ന്ന് പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത​തി​നാ​ൽ മാ​താ​പി​താ​ക്ക​ളു​ടെ സാ​ന്നി​ധ്യ​ത്തി​ൽ കു​റ്റ​കൃ​ത്യം ആ​വ​ർ​ത്തി​ക്ക​രു​തെ​ന്ന് താ​ക്കീ​ത് ന​ൽ​കി വി​ട്ട​യ​ക്കു​ക​യാ​യി​രു​ന്നു.

2026 മാ​ർ​ച്ചി​ൽ ഇ​യാ​ൾ കു​റ്റ​കൃ​ത്യം ആ​വ​ർ​ത്തി​ക്കു​ക​യും വീണ്ടും ഇ​യാ​ൾ​ക്കെ​തി​രേ പ​രാ​തി ല​ഭി​ക്കു​ക​യു​മാ​യി​രു​ന്നു. മ​റ്റു ര​ണ്ട് ഇ​ൻ​സ്റ്റ​ഗ്രാം അ​ക്കൗ​ണ്ടു​ക​ൾ വ​ഴി​യും ടെ​ല​ഗ്രാം അ​ക്കൗ​ണ്ടു​ക​ൾ വ​ഴി​യു​മാ​ണ് വീ​ണ്ടും ചി​ത്ര​ങ്ങ​ൾ പ്ര​ച​രി​പ്പി​ച്ച​ത്. അ​ച്ഛ​ന്‍റെ പേ​രി​ലു​ള്ള ഫോ​ണ്‍ നമ്പർ ഉ​പ​യോ​ഗി​ച്ചാ​ണ് ഇ​യാ​ൾ അ​ക്കൗ​ണ്ടു​ക​ൾ തു​ട​ങ്ങി​യ​ത്. പ്രതിയെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​ റി​മാ​ൻ​ഡ് ചെ​യ്തു.

spot_img

Related news

തങ്ങളെ കുടുക്കാൻ നോക്കിയത് 15 കോടിയുടെ ബ്ലാക്ക് മെയിലിംഗ്; സൈബർ ആക്രമണത്തിന് പിന്നിൽ കാപ്പ കേസ് പ്രതി!

മലപ്പുറം: പാണക്കാട് സാദിഖലി തങ്ങൾക്ക് എതിരെ അപകീർത്തികരമായ ഫേസ്ബുക്ക്‌ പോസ്റ്റ്‌ ഇട്ടത്...

നാടിനെ നടുക്കി പൊട്ടിത്തെറി; എടയാർ സി.ജി ലൂബ്രിക്കന്റ്സിൽ അഗ്നിബാധ, മരിച്ചയാളെ തിരിച്ചറിഞ്ഞില്ല

എറണാകുളം: എറണാകുളം എടയാർ വ്യവസായ കേന്ദ്രത്തിലെ ഓയിൽ കമ്പനിയിൽ ഉണ്ടായ വൻ തീപിടിത്തത്തിൽ...

തൃശൂർ പൂരത്തിന് വീണ്ടും രാമൻ

ഗജപ്രേമികളുടെയും പൂരപ്രേമികളുടെയും ആവേശം വാനോളമുയർത്തിക്കൊണ്ട് തൃശൂർ പൂരത്തിന് ഇക്കുറിയും തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ...

എം.കെ മുനീറിന് തുണയായി മുസ്ലിം ലീഗ്; 49 ലക്ഷം രൂപയുടെ ബാങ്ക് ബാധ്യത പാർട്ടി തീർത്തു

കോഴിക്കോട്: മുസ്ലിം ലീഗ് നേതാവും മുൻ മന്ത്രിയുമായ ഡോ. എം.കെ മുനീറിനെ...

’15 വർഷം ജനങ്ങൾക്കൊപ്പം നിന്നു, അത് തുടരും, അതാണ് എന്റെ ഓഫർ’; സി.പി ബാവ ഹാജിക്ക് മറുപടിയുമായി കെ.ടി ജലീൽ

മലപ്പുറം: തവനൂർ നിയമസഭാ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥിയെ വിജയിപ്പിച്ചാൽ പ്രവർത്തകർക്ക് സൗജന്യ...