അന്തിമ വോട്ടർ പട്ടിക ഫെബ്രുവരി 21ന്; എസ്‌ഐആറിലെ ഹിയറിങ് ഇന്നത്തോടെ അവസാനിക്കും

തിരുവനന്തപുരം: തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തിന്റെ (എസ്‌ഐആർ) അവസാന ഘട്ടവും പൂർത്തിയാകുന്നു. എസ്‌ഐആറിൽ ഹിയറിങ്ങിനുള്ള സമയം ഇന്നത്തോടെ അവസാനിക്കും. പരാതികളുള്ള എല്ലാവരുടെയും ഹിയറിങ് നടത്തി വോട്ടർ പട്ടികയിൽ ആവശ്യമായ എല്ലാ പരിഷ്‌കരണങ്ങളും പൂർത്തിയാക്കുക എന്നതാണ് പ്രഥമ ലക്ഷ്യമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രത്തൻ യു ഖേൽക്കർ അറിയിച്ചു.

ഫെബ്രുവരി 21ന് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കാനാണ് തീരുമാനം. എസ്‌ഐആർ നടപ്പാക്കുന്നതിൽ കേരളം മികച്ച രീതിയിലുള്ള പ്രവർത്തനമാണ് കാഴ്ചവെച്ചതെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.

ഹിയറിങ്ങിലൂടെ 39,297 പേരാണ് വോട്ടർപട്ടികയിൽ നിന്ന പുറത്തായത്. ഇതിൽ 1,630 പേർ വിദേശ പൗരത്വം സ്വീകരിച്ചവരാണ്. 33,450 പേർ താമസം മാറിയവരാണ്. 4,217 പേർ എന്യൂമേറഷൻ സമയ പരിധിയിൽ മരിച്ചവരാണ്.

അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചാലും നിയമസഭാ തിരഞ്ഞെടുപ്പിന്റെ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതിയുടെ തലേദിവസം വരെ പേര് ഉൾപ്പെടുത്താൻ അവസരം ഉണ്ടായിരിക്കുമെന്നും ഇതിനായി ബിഎൽഒമാരെയോ ഇആർഒമാരെയോ സമീപിക്കാമെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ വ്യക്തമാക്കിയിട്ടുണ്ട്.

spot_img

Related news

സിസിടിവി ക്യാമറയിൽ തോർത്തിട്ടു; വീട്ടിൽ ആരുമില്ലാത്ത നേരം നോക്കി 27 പവൻ കവർന്നു

തിരുവനന്തപുരം: നെയ്യാറ്റിൻകര നെടിയാംകോട് വീട് കുത്തിത്തുറന്ന് വൻ കവർച്ച. 27 പവനും...

എളമക്കരയിൽ കൊല്ലപ്പെട്ട പെൺകുട്ടി നേരിട്ടത് കൊടും പീഡനം; പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ നടുക്കുന്ന വെളിപ്പെടുത്തലുകൾ

കൊച്ചി എളമക്കരയില്‍ മകളെ കൊലപ്പെടുത്തി പിതാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഞെട്ടിക്കുന്ന...

അഞ്ചുപേരിലൂടെ ആലിൻ ഇനി ജീവിക്കും; സംസ്‌കാരം നാളെ

തിരുവനന്തപുരം: മസ്തിഷ്‌ക മരണം സംഭവിച്ചതോടെ അഞ്ച് പേർക്ക് അവയവങ്ങൾ ദാനം ചെയ്ത...

ജോലി കഴിഞ്ഞ് മടങ്ങവെ കാട്ടുപന്നി പാഞ്ഞടുത്തു; പുനലൂരിൽ തൊഴിലാളി മരിച്ചു

കൊല്ലം: പുനലൂരിൽ കാട്ടു പന്നിയുടെ ആക്രമണത്തിൽ തോട്ടം തൊഴിലാളി കൊല്ലപ്പെട്ടു. പുനലൂർ ചാലിയക്കര...

അമ്മേ ബിഗ് സല്യൂട്ട്! നിയമലംഘകനെ വിറപ്പിച്ച പ്രഭാവതിക്ക് മന്ത്രി ഗണേഷ് കുമാറിന്റെ അഭിനന്ദനം; സ്കൂട്ടർ യാത്രികനെതിരെ എംവിഡി നടപടി

കോഴിക്കോട് ഫുട്പ്പാത്തിലൂടെ സ്കൂട്ടർ ഓടിച്ച സംഭവത്തിൽ നടപടിയുമായി മോട്ടോർ വാഹന വകുപ്പ്....