ശ്രദ്ധിക്കുക…ഇന്ന് മുതല്‍ ഡിജിറ്റല്‍ ഇടപാടുകള്‍ക്കായി ബയോമെട്രിക് ഓതന്റിക്കേഷന്‍, പിന്‍ നമ്പര്‍ വേണ്ട

ദിവസവും രാജ്യത്തെ ദശലക്ഷക്കണക്കിന് ആളുകൾ ഓൺലൈൻ ഇടപാടുകൾക്കായി യുപിഐ സേവനങ്ങള്‍ ഉപയോഗിക്കുന്നു. നിങ്ങളും യുപിഐ ഉപയോഗിക്കുന്നുണ്ടെങ്കിൽ ഒരു സന്തോഷ വാർത്തയുണ്ട്. നാഷണൽ പേയ്‌മെന്‍റ്‌സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) ഇപ്പോൾ യുപിഐ പേയ്‌മെന്‍റ് പ്രക്രിയ ലളിതവും കൂടുതല്‍ സുരക്ഷിതവുമാക്കാന്‍ പുതിയ നടപടി സ്വീകരിച്ചിരിക്കുന്നു. യുപിഐ ഇടപാടുകൾക്കായി ബയോമെട്രിക് ഒതന്‍റിക്കേഷൻ ആണ് നാഷണൽ പേയ്‌മെന്‍റ്‌സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) ഇന്നുമുതല്‍ പ്രാബല്യത്തില്‍ കൊണ്ടുവരുന്നത്.

ഗ്ലോബൽ ഫിൻടെക് ഫെസ്റ്റിൽ അവതരണം

മുംബൈയിൽ നടന്ന ഗ്ലോബൽ ഫിൻടെക് ഫെസ്റ്റിനിടെയാണ് എൻ‌പി‌സി‌ഐ യു‌പി‌ഐ പേയ്‌മെന്‍റുകൾക്കുള്ള ബയോമെട്രിക് ഒതന്‍റിക്കേഷൻ അവതരിപ്പിച്ചത്. ബയോമെട്രിക് പരിശോധനയിലൂടെയാണ് എൻ‌പി‌സി‌ഐ അവതരിപ്പിച്ച ഈ പുതിയ സവിശേഷത പ്രവർത്തിക്കുന്നത്. ബയോമെട്രിക്‌ സംവിധാനം അവതരിപ്പിച്ചതോടെ യുപിഐ പേയ്‌മെന്‍റുകൾ നടത്താൻ ഉപയോക്താക്കൾക്ക് ഇനി പിൻ നമ്പർ നൽകേണ്ടിവരില്ല.

യുപിഐ ചരിത്രത്തിലെ ഏറ്റവും വലിയ അപ്‌ഡേറ്റ്

2016 ഏപ്രിലിൽ ആരംഭിച്ചതിനു ശേഷം യുപിഐ ഡിജിറ്റൽ പേയ്‌മെന്‍റ് സിസ്റ്റത്തിലെ ഏറ്റവും വലിയ സുരക്ഷാ അപ്‌ഡേറ്റാണിത്. ഉപയോക്താക്കൾക്ക് ഇനി പിൻ കോഡിന് പകരം അവരുടെ മുഖവും വിരലടയാളവും ഉപയോഗിച്ച് ഒതന്‍റിക്കേഷൻ ചെയ്യാൻ കഴിയും. ബയോമെട്രിക് ഒതന്‍റിക്കേഷന്‍ യുപിഐ പേയ്‌മെന്‍റ് പ്രക്രിയ മുമ്പത്തേക്കാൾ വളരെ എളുപ്പമാക്കുമെന്ന് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലെ പോസ്റ്റിൽ എൻ‌പി‌സി‌ഐ കുറിച്ചു. ഈ പുതിയ സവിശേഷതയുടെ ഒരു പ്രധാന നേട്ടം, നിങ്ങളുടെ യുപിഐ സുരക്ഷാ പിൻ കോഡ് മറന്നുപോയാലും, ബയോമെട്രിക് ഒതന്‍റിക്കേഷന്‍ ഉപയോഗിച്ച് നിങ്ങൾക്ക് ഓൺലൈൻ ഇടപാടുകൾ നടത്താൻ കഴിയും എന്നതാണ്. മാത്രമല്ല യുപിഐ ആപ്പുകളിൽ അവരുടെ പിൻ സജ്ജീകരിക്കുന്നതിനോ പുനഃസജ്ജമാക്കുന്നതിനോ പുതിയതും സുരക്ഷിതവുമായ ഒരു മാർഗം ഈ ഫീച്ചർ വാഗ്‌ദാനം ചെയ്യും. ഇതുവരെ, ഒരു യുപിഐ പിൻ സൃഷ്‌ടിക്കുന്നതിന് ഡെബിറ്റ് കാർഡ് വിശദാംശങ്ങൾ നൽകുകയോ ആധാർ വൺ-ടൈം പാസ്‌വേഡ് (OTP) പരിശോധന നടത്തുകയോ ചെയ്യണമായിരുന്നു.

പ്രവർത്തനം ആധാർ അടിസ്ഥാനമാക്കി

ആധാറിന് കീഴിൽ സംഭരിച്ചിരിക്കുന്ന ബയോമെട്രിക് ഡാറ്റ ഉപയോഗിച്ചായിരിക്കും എൻപിസിഐ ബയോമെട്രിക് ഒതന്‍റിക്കേഷൻ നടത്തുക. ഈ നീക്കം റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ സമീപകാല മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ചുകൊണ്ടാണ്. യുപിഐ പേയ്‌മെന്‍റുകൾക്ക് ബയോമെട്രിക് ഒതന്‍റിക്കേഷന്‍ അവതരിപ്പിക്കുന്നതിനായി എൻ‌പി‌സി‌ഐ സ്റ്റാർട്ടപ്പുകളുമായി ചർച്ചകൾ നടത്തിവരികയാണെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു.

വളരുന്ന യുപിഐ

2025 സെപ്റ്റംബറിൽ യുപിഐ പ്ലാറ്റ്‌ഫോം 19.63 ബില്യൺ ഇടപാടുകൾ പ്രോസസ് ചെയ്‌തു എന്നാണ് നാഷണൽ പേയ്‌മെന്‍റ്‌സ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ കണക്കുകൾ പറയുന്നത്. 24.9 ട്രില്യൺ ആയിരുന്നു അതിന്‍റെ മൂല്യം. ഇടപാടുകളുടെ അളവ് പ്രതിമാസം 1.9 ശതമാനം കുറവായിരുന്നു. എന്നാൽ പ്രതിവർഷം 31 ശതമാനം കൂടുതലായിരുന്നു. ഓഗസ്റ്റിൽ യുപിഐ ഇടപാടുകളുടെ മൂല്യം 24.85 ട്രില്യൺ ആയിരുന്നു. ഇത് മുൻ വർഷത്തെ അപേക്ഷിച്ച് 21 ശതമാനം കൂടുതലാണ്.

spot_img

Related news

ഇൻസ്റ്റാഗ്രാമിന്റെ ലോകനെറുകയിൽ മലയാളി തിളക്കം; നിഹാൽ ഹമീദിനെ ഫീച്ചർ ചെയ്ത് ഇൻസ്റ്റാഗ്രാം ഔദ്യോഗിക റീൽ!

ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ക്രിയേറ്റർമാരിൽ നിന്ന് ഒരു മലയാളിയെ തേടി ഇൻസ്റ്റാഗ്രാമിന്റെ അപൂർവ്വ...

സ്മാർട്ട്ഫോൺ വിപണിയിൽ ‘കോളൊടിഞ്ഞു’; ഫെസ്റ്റിവൽ സീസണിലും സ്തംഭനാവസ്ഥ

ഇന്ത്യയിലെ സ്മാർട്ട്ഫോൺ വിപണിയിൽ വൻ ഇടിവുണ്ടായതായി റിപ്പോർട്ട്. ഫെസ്റ്റിവൽ സീസണിന് ശേഷം...

ഇൻസ്റ്റാഗ്രാമിലും വൻ സുരക്ഷാ വീഴ്ച?; 1.75 കോടി ഉപഭോക്താക്കളുടെ വിവരങ്ങൾ ഡാർക്ക് വെബിൽ

ദില്ലി: സോഷ്യൽമീഡിയ പ്ലാറ്റ്ഫോമായ ഇൻസ്റ്റ​ഗ്രാമിൽ നിന്ന് വൻരീതിയിൽ വ്യക്തി വിവരങ്ങൾ ചോർന്നുവെന്ന് റിപ്പോർട്ട്....

ആധാറിന് മുഖം നല്‍കി UIDAI; ഡിസൈന്‍ ചെയ്തത് തൃശൂരുകാരന്‍ അരുണ്‍ ഗോകുല്‍

ആധാറിന് പുതിയ മുഖം നല്‍കി യൂണിക് ഐഡന്റിറ്റി അതോരിറ്റി ഓഫ് ഇന്ത്യ...

ഇനി പുത്തൻ മെയിൽ ഐഡി; ജിമെയിലിൽ വിപ്ലവകരമായ മാറ്റവുമായി ഗൂഗിൾ

ഒരേ ഇമെയിൽ ഐ ഡി ഉപയോഗിച്ച നമുക്ക് ചിലപ്പോഴെങ്കിലും തോന്നാറില്ലേ ഇതിനൊരു...