രാഹുൽ ഗാന്ധി നയിക്കുന്ന ‘വോട്ട് അധികാർ യാത്ര’ ഏഴാം ദിവസത്തിലേക്ക്

ബീഹാർ വോട്ടർ പരിഷ്കരണത്തിനെതിരെ രാഹുൽ ഗാന്ധി നയിക്കുന്ന വോട്ട് അധികാർ യാത്ര ഏഴാം ദിവസത്തിലേക്ക്. ഇന്ന് കതിഹാറിലൂടെയാണ് രാഹുൽ ഗാന്ധിയുടെ പര്യടനം. ബീഹാറിലൂടെയുള്ള രാഹുൽ ഗാന്ധിയുടെ വോട്ട് അധികാർ യാത്രയ്ക്ക് വലിയ ജനപങ്കാളിത്തമാണ് ഗ്രാമങ്ങളിൽ നിന്ന് ലഭിക്കുന്നത്. ഓരോ പ്രധാന കേന്ദ്രങ്ങളിലും ബീഹാർ വോട്ടർപട്ടിക പരിഷ്കരണത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷന് എതിരെയാണ് രാഹുൽ ഗാന്ധിയുടെ വിമർശനങ്ങൾ.

തിരഞ്ഞെടുപ്പ് കമ്മീഷൻ ഇലക്ഷൻ പ്രക്രിയ അട്ടിമറിച്ചതിന്റെ തെളിവാണ് ബീഹാർ എന്നായിരുന്നു സംഘടനാ ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലിന്റെ പ്രതികരണം. ബീഹാറിൽ തുടങ്ങിയ പോരാട്ടം രാജ്യവ്യാപക പോരാട്ടം ആകുമെന്നും കെ.സി വേണുഗോപാൽ പറഞ്ഞു. യാത്രയുടെ ഭാഗമാകാൻ ഇന്ത്യ സഖ്യ മുഖ്യമന്ത്രിമാരും ഒരുങ്ങുകയാണ്. തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ ഈ മാസം 27ന് യാത്രയിൽ പങ്കെടുക്കും. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, സമാജ് വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്, ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ, തെലങ്കാന മുഖ്യമന്ത്രി രേവന്ത റെഡി, ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ് വീന്ദർ സിംഗ് സുഖു എന്നിവരാണ് പങ്കെടുക്കുന്ന മറ്റു നേതാക്കൾ.

spot_img

Related news

ലോക്‌സഭയിൽ വനിതാ സംവരണ ബില്ലിന് അവതരണാനുമതി; സഭയിൽ ഭരണ-പ്രതിപക്ഷ വാക്പോര്

കടുത്ത രാഷ്ട്രീയ വാഗ്വാദങ്ങൾക്കും നാടകീയ നീക്കങ്ങൾക്കുമൊടുവിൽ വനിതാ സംവരണ ഭേദഗതി ബിൽ...

‘സ്ത്രീ ശാക്തീകരണത്തിനായി ഇന്ന് രാജ്യം ചരിത്രപരമായ നടപടികൾ സ്വീകരിക്കാൻ പോകുന്നു’; പ്രധാനമന്ത്രി നരേന്ദ്ര മോദി

സ്ത്രീ ശാക്തീകരണത്തിനായി ഇന്ന് രാജ്യം ചരിത്രപരമായ നടപടികൾ സ്വീകരിക്കാൻ പോകുന്നു എന്ന്...

രാഘവ് ചദ്ദയ്ക്ക് സുരക്ഷയും പോയി, സ്ഥാനവും പോയി; ആം ആദ്മി പാർട്ടിയിൽ പോര് മുറുകുന്നു, ബിജെപിയിലേക്ക് കടക്കുമോയെന്ന ചർച്ചകൾ സജീവം!

ആം ആദ്മി പാർട്ടിക്കുള്ളിലെ വിഭാഗീയത പുതിയ തലത്തിലേക്ക്. രാജ്യസഭാ ഉപനേതാവ് സ്ഥാനത്തുനിന്ന്...

പുനർനിർണയ ബില്ലിനെതിരെ തമിഴകം ഇരമ്പുന്നു; കരിങ്കൊടി പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് സ്റ്റാലിൻ, കേന്ദ്രത്തിന് കനത്ത മുന്നറിയിപ്പ്!

മണ്ഡല പുനർനിർണയ നീക്കത്തിൽ കേന്ദ്ര സർക്കാരിനെതിരെ യുദ്ധപ്രഖ്യാപനവുമായി തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ....

ഡൽഹി രോഹിണിയിൽ അഗ്നിബാധ; പിഞ്ചുകുഞ്ഞടക്കം ഒരു കുടുംബത്തിലെ മൂന്നുപേർ വെന്തുമരിച്ചു

രാജ്യതലസ്ഥാനത്തെ നടുക്കി ദാരുണമായ തീപിടുത്തം. ഡൽഹി രോഹിണിയിൽ കുടിലുകൾക്ക് തീപിടിച്ച് രണ്ടര...