നിപ രോഗബാധയെന്ന് സംശയം; പതിനഞ്ച് വയസുകാരിയെ തൃശ്ശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു

തൃശ്ശൂർ: നിപ രോഗബാധയെന്ന സംശയത്തിൻ്റെ അടിസ്ഥാനത്തിൽ 15 വയസുകാരി ചികിത്സയിൽ. തൃശ്ശൂർ മെഡിക്കൽ കോളേജിലാണ് പെരിന്തൽമണ്ണ സ്വദേശിയായ 15 വയസുകാരിയെ ചികിത്സയ്ക്ക് പ്രവേശിപ്പിച്ചിരിക്കുന്നത്. വെള്ളിയാഴ്ച്ച രാത്രിയാണ് കുട്ടിയെ മെഡിക്കൽ കോളേജിലെ ഐസൊലേഷൻ വാർഡിൽ എത്തിച്ചത്. പരിശോധനാ ഫലം വരുന്നതിനനുസരിച്ച് തുടർ നടപടി സ്വീകരിക്കുമെന്ന് ആശുപത്രി വൃത്തങ്ങൾ വ്യക്തമാക്കി.

സംസ്ഥാനത്ത് അടുത്തടുത്തായി നാല് നിപ കേസുകൾ റിപ്പോർട്ട് ചെയ്തെന്നും നിപയുടെ കാര്യത്തിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യമന്ത്രി വീണ ജോർജ് തിരുവനന്തപുരത്ത് പ്രതികരിച്ചു. രോഗ വ്യാപനം തടയാനുള്ള എല്ലാ നടപടികളും എടുത്തിട്ടുണ്ടെന്നും അവർ പറഞ്ഞു.

spot_img

Related news

മരണത്തിലും മറ്റൊരാൾക്ക് ജീവന്റെ തുടിപ്പേകി 23-കാരൻ! കണ്ണൂരിൽ നിന്ന് കൊച്ചിയിലേക്ക് 50 മിനിറ്റിൽ ഹൃദയമെത്തിച്ച് എയർ ആംബുലൻസ്

സംസ്ഥാനത്ത് വീണ്ടുമൊരു അവയവദാന മാതൃക കൂടി. കണ്ണൂരിൽ വാഹനാപകടത്തിൽപ്പെട്ട് മസ്തിഷ്കമരണം സംഭവിച്ച...

തൃശൂർ മെഡിക്കൽ കോളേജിൽ ഡോക്ടർക്ക് പാമ്പുകടിയേറ്റു!

തൃശൂർ മെഡിക്കൽ കോളേജിലെ ഡോക്ടക്ക് പാമ്പുകടിയേറ്റു. ഇന്ന് രാവിലെ 11 മണിയോടെയാണ്...

വിനോദയാത്ര പോകാൻ മോഷണം! 75,000 രൂപയും 3 പവൻ സ്വർണ്ണവുമായി മുങ്ങി; 19-കാരനും രണ്ട് കൗമാരക്കാരും കാഞ്ഞിരപ്പള്ളിയിൽ പിടിയിൽ!

കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ വിനോദയാത്ര പോകാൻ മോഷണം നടത്തിയ സംഭവത്തിൽ മൂന്ന് പ്രതികൾ...