
ജിദ്ദ: ഉംറ തീര്‍ത്ഥാടനത്തിന് പോയ രണ്ട് മലയാളികള്‍ മക്കയില്‍ മരണപ്പെട്ടു. വളാഞ്ചേരി പൂക്കാട്ടിരി ഇല്ലത്തപ്പടി കൊട്ടാരത്ത് വീട്ടില്‍ നസീമയാണ് കഴിഞ്ഞ ദിവസം മരണപ്പെട്ടത്. പനി വന്നതിനെ തുടര്‍ന്ന് ഹോസ്പിറ്റലില്‍ ചികിത്സ തേടി പിന്നീട് മരണപ്പെടുകയായിരുന്നു. ഉംറ തീര്‍ത്ഥാടനത്തിന് സ്വകാര്യ ഗ്രൂപ്പില്‍
കുടുംബവുമായി പോയതായിരുന്നു നസീമ.

ഭാര്യക്കൊപ്പം ഉംറ നിർവ്വഹിക്കാൻ പോയ വായോധികൻ മരിച്ചു. കൊളമംഗലം ബാവപ്പടി നാലകത്ത് സിദ്ദീഖാണ് (60) മക്കയിൽ മരിച്ചത്.ഏപ്രിൽ രണ്ടിനാണ് സ്വകാര്യ ഗ്രുപ്പിൽ ഇദ്ദേഹം ഉംറക്ക് പോയത്. കഴിഞ്ഞ ദിവസം കുഴഞ്ഞു വീണതിനെ തുടർന്നു ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. ഇന്നലെ പുലർച്ചോടെ മരണപ്പെട്ടു. ഷറായയിലെ ശുഹദാ മഖ്ബറയിൽ ഖബറടക്കി. ഭാര്യ: മൈമൂന, മക്കള്‍: ശിഹാബ്, അക്ബര്‍ മരുമക്കള്‍: ജസീല, തസ്‌നി