നടിയെ ആക്രമിച്ച കേസിലെ വിചാരണ അവസാന ഘട്ടത്തിലേക്ക്

നടിയെ ആക്രമിച്ച കേസിലെ വിചാരണ അവസാന ഘട്ടത്തിലേക്ക്. എട്ടാം പ്രതി ദിലീപിന്റേത് ഉള്‍പ്പടെയുള്ള പ്രതിഭാഗം വാദം പൂര്‍ത്തിയായി. പത്ത് ദിവസത്തിനകം പ്രോസിക്യൂഷന്റെ മറുപടി വാദം പൂര്‍ത്തിയാകും. പ്രോസിക്യൂഷന്‍ വാദം കൂടി പൂര്‍ത്തിയായാല്‍ കേസ് വിധി പറയാന്‍ മാറ്റും.

ഏഴുവര്‍ഷത്തോളം നീണ്ട വിചാരണ നടപടികള്‍ക്ക് ഒടുവിലാണ് നടിയെ ആക്രമിച്ച കേസില്‍ വാദം പൂര്‍ത്തിയാകുന്നത്. നേരത്തെ കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ദിലീപിന്റെ ഹര്‍ജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചും തള്ളിയിരുന്നു. വിചാരണ അവസാനഘട്ടത്തിലെന്ന് നിരീക്ഷിച്ചായിരുന്നു നടപടി.

2017 ഫെബ്രുവരി 17നാണ് കൊച്ചിയില്‍ ഓടുന്ന വാഹനത്തില്‍ വെച്ച് നടി ആക്രമണത്തിനിരയായത്. നടന്‍ ദിലീപ് ഉള്‍പ്പടെ 9 പ്രതികളാണ് കേസിലുള്ളത്. 2018 മാര്‍ച്ചിലാണ് കേസിലെ വിചാരണ നടപടികള്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ആരംഭിച്ചത്.

spot_img

Related news

ഡാന്‍സാഫ് പരിശോധനയ്ക്കിടെ ഹോട്ടല്‍ മുറിയില്‍ നിന്നും ഓടിയതെന്തിന്?; ഷൈന്‍ ടോം ചാക്കോയെ ഇന്ന് ചോദ്യം ചെയ്യും

ഡാന്‍സാഫ് പരിശോധനയ്ക്കിടെ ഹോട്ടല്‍ മുറിയില്‍ നിന്നിറങ്ങിയ ഓടിയ നടന്‍ ഷൈന്‍ ടോം...

നടി വിന്‍സി അലോഷ്യസിന്റെ വെളിപ്പെടുത്തലില്‍ മൊഴിയെടുക്കാന്‍ അനുമതി തേടി എക്സൈസ്; സഹകരിക്കാന്‍ താല്‍പര്യമില്ലെന്ന് കുടുംബം

നടി വിന്‍സി അലോഷ്യസിന്റെ വെളിപ്പെടുത്തലില്‍ മൊഴിയെടുക്കാന്‍ അനുമതി തേടി എക്സൈസ്. എന്നാല്‍...

തല പോയാലും വര്‍ഗീയതയോട് സമരസപ്പെടില്ല; ബിജെപിയുമായി സമാധാന ചര്‍ച്ചയ്ക്കില്ല: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ

ബിജെപിയുമായി സമാധാന ചര്‍ച്ചയ്ക്കില്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. തല പോയാലും വര്‍ഗീയതയോട്...

നടന്‍ ശ്രീനാഥ് ഭാസി സിനിമാ സെറ്റില്‍ നിരന്തരം ലഹരി ആവശ്യപ്പെട്ടിരുന്നു; ആരോപണവുമായി നിര്‍മ്മാതാവ്

നടന്‍ ശ്രീനാഥ് ഭാസി സിനിമാ സെറ്റില്‍ നിരന്തരം ലഹരി ആവശ്യപ്പെട്ടിരുന്നുവെന്ന ആരോപണവുമായി...

സിനിമ സെറ്റിലെ ലഹരി ഉപയോഗം; നടന്‍ ഷൈന്‍ ടോം ചാക്കോയ്‌ക്കെതിരെ പരാതി നല്‍കി വിന്‍സി അലോഷ്യസ്‌

സിനിമ സെറ്റിലെ ലഹരി ഉപയോഗത്തില്‍ നടന്‍ ഷൈന്‍ ടോം ചാക്കോയ്‌ക്കെതിരെ പരാതി...