വീട്ടിലെ പ്രസവത്തിനിടെ യുവതി മരിച്ച സംഭവം; സിറാജുദ്ദീനെതിരെ നരഹത്യക്കുറ്റം, യൂട്യൂബ് ചാനലിനെക്കുറിച്ചും അന്വേഷണം

മലപ്പുറം: മലപ്പുറത്ത് വീട്ടിലെ പ്രസവത്തിനിടെ പെരുമ്പാവൂര്‍ സ്വദേശി അസ്മ മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് സിറാജുദ്ദീനെതിരെ നരഹത്യക്കുറ്റം ചുമത്തി. പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് അറസ്റ്റ് ചെയ്ത സിറാജുദ്ദീനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. അസ്വാഭാവിക മരണത്തിനാണ് ആദ്യം കേസെടുത്തിരുന്നതെങ്കിലും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് നരഹത്യയടക്കമുള്ള വകുപ്പുകള്‍ ചുമത്തിയത്. ഇയാളുടെ യുട്യൂബ് ചാനലിനെക്കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്. മരണത്തിന് കാരണം അമിത രക്തസ്രാവമാണെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ചികിത്സ ലഭിച്ചിരുന്നെങ്കില്‍ മരണം സംഭവിക്കില്ലായിരുന്നെന്നും ഡോക്ടര്‍മാര്‍ പറയുന്നു.

spot_img

Related news

ഡാന്‍സാഫ് പരിശോധനയ്ക്കിടെ ഹോട്ടല്‍ മുറിയില്‍ നിന്നും ഓടിയതെന്തിന്?; ഷൈന്‍ ടോം ചാക്കോയെ ഇന്ന് ചോദ്യം ചെയ്യും

ഡാന്‍സാഫ് പരിശോധനയ്ക്കിടെ ഹോട്ടല്‍ മുറിയില്‍ നിന്നിറങ്ങിയ ഓടിയ നടന്‍ ഷൈന്‍ ടോം...

നടി വിന്‍സി അലോഷ്യസിന്റെ വെളിപ്പെടുത്തലില്‍ മൊഴിയെടുക്കാന്‍ അനുമതി തേടി എക്സൈസ്; സഹകരിക്കാന്‍ താല്‍പര്യമില്ലെന്ന് കുടുംബം

നടി വിന്‍സി അലോഷ്യസിന്റെ വെളിപ്പെടുത്തലില്‍ മൊഴിയെടുക്കാന്‍ അനുമതി തേടി എക്സൈസ്. എന്നാല്‍...

തല പോയാലും വര്‍ഗീയതയോട് സമരസപ്പെടില്ല; ബിജെപിയുമായി സമാധാന ചര്‍ച്ചയ്ക്കില്ല: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ

ബിജെപിയുമായി സമാധാന ചര്‍ച്ചയ്ക്കില്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. തല പോയാലും വര്‍ഗീയതയോട്...

നടന്‍ ശ്രീനാഥ് ഭാസി സിനിമാ സെറ്റില്‍ നിരന്തരം ലഹരി ആവശ്യപ്പെട്ടിരുന്നു; ആരോപണവുമായി നിര്‍മ്മാതാവ്

നടന്‍ ശ്രീനാഥ് ഭാസി സിനിമാ സെറ്റില്‍ നിരന്തരം ലഹരി ആവശ്യപ്പെട്ടിരുന്നുവെന്ന ആരോപണവുമായി...

സിനിമ സെറ്റിലെ ലഹരി ഉപയോഗം; നടന്‍ ഷൈന്‍ ടോം ചാക്കോയ്‌ക്കെതിരെ പരാതി നല്‍കി വിന്‍സി അലോഷ്യസ്‌

സിനിമ സെറ്റിലെ ലഹരി ഉപയോഗത്തില്‍ നടന്‍ ഷൈന്‍ ടോം ചാക്കോയ്‌ക്കെതിരെ പരാതി...