ആരാധകര്‍ക്ക് സര്‍പ്രൈസ്; എമ്പുരാന്‍ ട്രെയിലര്‍ നേരത്തെ എത്തി, മണിക്കൂറുകള്‍ക്കകം മില്യണ്‍ വ്യൂസ്‌

പ്രേക്ഷകര്‍ കാത്തിരുന്ന മോഹന്‍ലാല്‍ ചിത്രം എമ്പുരാന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഇന്നലെ അര്‍ധരാത്രിയിലാണ് അപ്രതീക്ഷിതമായി ട്രെയിലര്‍ ഇറങ്ങിയത്. ആശിര്‍വാദ് സിനിമാസിന്റ യൂട്യൂബ് ചാനല്‍ വഴിയാണ് ട്രെയിലര്‍ റിലീസ് ചെയ്തത്.

ഇന്ന് ഉച്ചയ്ക്ക് 1.08ന് ട്രെയിലര്‍ പുറത്തിറങ്ങുമെന്നായിരുന്നു പൃഥ്വിരാജ് ഉള്‍പ്പെടെ അറിയിച്ചത്. എന്നാല്‍ ഇന്നലെ അര്‍ധരാത്രിയാണ് ട്രെയിലര്‍ ഇറങ്ങിയതെങ്കിലും ഇതിനോടകം പത്ത് ലക്ഷത്തിലേറെ പേരാണ് കണ്ടത്.

ഇന്ന് ഉച്ചയ്ക്ക് 1:08ന് ട്രെയിലര്‍ റിലീസ് പ്രഖ്യാപിച്ചതിന് പിന്നാലെ ട്രെയിലര്‍ റിലീസ് ചെയ്യുന്ന സമയവുമായി ബന്ധപ്പെട്ടും പ്രേക്ഷകര്‍ക്കിടയില്‍ ചര്‍ച്ച ആരംഭിച്ചിരുന്നു.

ലൈക്ക പ്രൊഡക്ഷന്‍സ്, ആശീര്‍വാദ് സിനിമാസ്, ശ്രീ ഗോകുലം മൂവീസ് എന്നീ കമ്പനികള്‍ നിര്‍മ്മിച്ച മോഹന്‍ലാല്‍ ചിത്രം എമ്പുരാന്‍ ആഗോള റിലീസിനെത്തുന്നത് മാര്‍ച്ച് 27നാണ്. ഖുറേഷിഅബ്രാം / സ്റ്റീഫന്‍ നെടുമ്പള്ളി എന്ന പ്രധാന കഥാപാത്രമായി മോഹന്‍ലാല്‍ അഭിനയിക്കുന്ന ചിത്രത്തില്‍ പൃഥ്വിരാജ്, ടൊവിനോ തോമസ്, മഞ്ജു വാര്യര്‍, ഇന്ദ്രജിത് സുകുമാരന്‍, സുരാജ് വെഞ്ഞാറമൂട്.

ജെറോം ഫ്‌ലിന്‍, ബൈജു , സായ്കുമാര്‍, ആന്‍ഡ്രിയ ടിവാടര്‍, അഭിമന്യു സിങ്, സാനിയ ഇയ്യപ്പന്‍, ഫാസില്‍, സച്ചിന്‍ ഖഡ്കര്‍, നൈല ഉഷ, ജിജു ജോണ്‍, നന്ദു, മുരുകന്‍ മാര്‍ട്ടിന്‍, ശിവജി ഗുരുവായൂര്‍, മണിക്കുട്ടന്‍, അനീഷ് ജി മേനോന്‍, ശിവദ, അലക്‌സ് ഒനീല്‍, എറിക് എബണി, കാര്‍ത്തികേയ ദേവ്, മിഹയേല് നോവിക്കോവ്, കിഷോര്‍, സുകാന്ത്, ബെഹ്‌സാദ് ഖാന്‍, നിഖാത് ഖാന്‍, സത്യജിത് ശര്‍മ്മ, നയന്‍ ഭട്ട്, ശുഭാംഗി, ജൈസ് ജോസ് തുടങ്ങി വമ്പന്‍ താരനിരയാണ് അണിനിരക്കുന്നത്.

spot_img

Related news

ഫിലിം ക്രിട്ടിക്സ് അവാര്‍ഡ് 2024: ഫെമിനിച്ചി ഫാത്തിമ മികച്ച ചിത്രം, ടൊവിനോ മികച്ച നടന്‍

തിരുവനന്തപുരം: 2024ലെ മികച്ച സിനിമയ്ക്കുള്ള 48-ാമത് കേരള ഫിലിം ക്രിട്ടിക്സ് അവാര്‍ഡില്‍...

മലയാള സിനിമയില്‍ ഇത് ചരിത്രം; ‘എമ്പുരാന്റെ’ ആഗോള തിയേറ്റര്‍ ഷെയര്‍ 100 കോടി കടന്നു

മലയാള സിനിമയില്‍ പുതിയ റെക്കോഡിട്ട് പൃഥ്വിരാജ്-മോഹന്‍ലാല്‍ ചിത്രം എമ്പുരാന്‍. ചിത്രത്തിന്റെ ആഗോളതലത്തിലുള്ള...

വിവാദങ്ങൾക്കിടെ എമ്പുരാൻറെ റീ എഡിറ്റ് പതിപ്പ് ഇന്ന് മുതൽ തിയറ്ററുകളിൽ

കൊച്ചി: വിവാദങ്ങള്‍ക്കിടെ എമ്പുരാന്റെ റീ എഡിറ്റഡ് പതിപ്പ് തിയറ്ററുകളിലെത്തി. വ്യാപകമായ പ്രതിഷേധത്തെത്തുടര്‍ന്ന്...

എമ്പുരാന്‍ സിനിമയുടെ പേരിലെ വിവാദങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് മോഹന്‍ലാല്‍; സിനിമയിലെ ചില ഭാഗങ്ങള്‍ നീക്കം ചെയ്യും

എമ്പുരാന്‍ സിനിമയുടെ പേരിലെ വിവാദങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് മോഹന്‍ലാല്‍. കുറേപേര്‍ക്ക് സിനിമയിലെ...

തിയേറ്ററുകളില്‍ ആവേശത്തിമര്‍പ്പ്; മോഹന്‍ലാല്‍ – പൃഥ്വിരാജ് ചിത്രം എമ്പുരാന്‍ തിയേറ്ററുകളില്‍

ആരാധകരുടെ പ്രതീക്ഷകള്‍ക്ക് വിരാമമിട്ടുകൊണ്ട് മോഹന്‍ലാല്‍ - പൃഥ്വിരാജ് ചിത്രം എമ്പുരാന്‍ തിയേറ്ററുകളില്‍....