ഇന്ന് മാര്‍ച്ച് 8. അന്താരാഷ്ട്ര വനിതാ ദിനം. സ്ത്രീകളുടെ സാമൂഹിക, സാമ്പത്തിക, സാംസ്‌കാരിക, രാഷ്ട്രീയ നേട്ടങ്ങള്‍ ആഘോഷിക്കുന്നതിനാണ് ഈ ദിനം ആഗോളതലത്തില്‍ ആചരിക്കുന്നത്. ലിംഗസമത്വം, സ്ത്രീകള്‍ക്ക് തുല്യാവകാശം, സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളും ദുരുപയോഗവും തുടങ്ങിയ സുപ്രധാന വിഷയങ്ങളില്‍ ഈ ദിവസം ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ലോകമെമ്പാടും അന്താരാഷ്ട്ര വനിതാ ദിനം സ്ത്രീത്വത്തിന്റെ മഹത്തായ ആഘോഷമാണ്.
വിദ്യാഭ്യാസം, തൊഴില്‍, രാഷ്ട്രീയ പങ്കാളിത്തം തുടങ്ങി ജീവിതത്തിന്റെ എല്ലാ മേഖലകളിലും സ്ത്രീകള്‍ ദിവസവും നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചും തുല്യ അവകാശങ്ങള്‍ നേടിയെടുക്കുന്നതിനായി അവര്‍ എങ്ങനെ പോരാടുന്നുവെന്നതിനെക്കുറിച്ചും സംസാരിക്കാനുള്ള ഒരു വേദിയാണ് അന്താരാഷ്ട്ര വനിതാ ദിനം.