അമ്മ ഫോണ്‍ ഉപയോഗം വിലക്കി; ഇരുപതാംനിലയില്‍ നിന്നും ചാടി പതിനഞ്ചുകാരി ജീവനൊടുക്കി

ബാംഗ്ലൂര്‍: മൊബൈല്‍ ഫോണ്‍ ഉപയോഗം വീട്ടുകാര്‍ വിലക്കിയതില്‍ മനം നൊന്ത് 15 വയസുകാരി ആത്മഹത്യ ചെയ്തു. ബാംഗ്ലൂര്‍ കാടുഗോഡി അസറ്റ് മാര്‍ക്ക് അപ്പാര്‍ട്ട്‌മെന്റില്‍ താമസിക്കുന്ന മധ്യപ്രദേശ് സ്വദേശികളുടെ മകള്‍ അവന്തിക ചൗരസ്യയാണ് ജീവനൊടുക്കിയത്. അപ്പാര്‍ട്ട്‌മെന്റിന്റെ ഇരുപതാം നിലയില്‍ നിന്നും അമ്മ വഴക്കു പറഞ്ഞതിനെ തുടര്‍ന്ന് പെണ്‍കുട്ടി ചാടുകയായിരുന്നു.

വൈറ്റ്ഫീല്‍ഡിലെ സ്വകാര്യസ്‌കൂള്‍ വിദ്യാര്‍ത്ഥിനിയാണ് അവന്തിക. പത്താംക്ലാസ് പരീക്ഷ അടുത്തതിനാല്‍ പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ പെണ്‍കുട്ടിയെ അമ്മ നിര്‍ബന്ധിക്കുകയും മൊബൈല്‍ ഫോണ്‍ ഉപയോഗം നിയന്ത്രിക്കുകയും ചെയ്തിരുന്നു. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്.

spot_img

Related news

രാജ്യം ജാഗ്രതയില്‍; 400 ലേറെ വിമാന സര്‍വീസുകള്‍ റദ്ദാക്കി

പാകിസ്താന്‍ ഭീകരവാദികളുടെ കേന്ദ്രങ്ങള്‍ തകര്‍ത്ത ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ ഉത്തരേന്ത്യ കടുത്ത...

ഓപ്പറേഷന്‍ സിന്ദൂര്‍: കരുത്താര്‍ന്ന പെണ്‍ശബ്ദം, ആരാണ് സോഫിയയും വ്യോമികയും?

പുരുഷന്മാരെ തിരഞ്ഞുപിടിച്ചു കൊലപ്പെടുത്തിയ ഭീകരര്‍ കണ്ണീര്‍ കയത്തിലേക്ക് തള്ളിവിട്ടതിലൂടെ വിധവകളാക്കപ്പെട്ടവര്‍ക്ക് നീതി...

വഖഫ് നിയമഭേദഗതിക്കെതിരായ ഹര്‍ജികള്‍ പുതിയ ബെഞ്ച് പരിഗണിക്കും; ഹര്‍ജികള്‍ മെയ് 15ന് പരിഗണിക്കാനായി മാറ്റി

വഖഫ് നിയമഭേദഗതിക്കെതിരായ ഹര്‍ജികള്‍ പുതിയ ബെഞ്ച് പരിഗണിക്കും. ഹര്‍ജികള്‍ ഈ മാസം...

ജമ്മു കാശ്മീരില്‍ വാഹനാപകടത്തില്‍ മൂന്ന് സൈനികര്‍ മരിച്ചു

ജമ്മു കാശ്മീരില്‍ വാഹനാപകടത്തില്‍ 3 സൈനികര്‍ മരിച്ചു. റംബാനില്‍ ആണ് അപകടം....

ഏകീകൃത ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍

ഏകീകൃത ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍. പുതിയ ഏകീകൃത ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമായ...