സംസ്ഥാനത്തെ സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍

സംസ്ഥാനത്തെ സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍. ചരിത്രത്തിലാദ്യമായി ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 60000 കടന്നു. 60200 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന് ഇന്നത്തെ വില്‍പ്പന വില. ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് 7525 രൂപയും നല്‍കേണ്ടി വരും. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 600 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. ഗ്രാമിന് 75 രൂപയുടെ വര്‍ധനയും രേഖപ്പെടുത്തി. കഴിഞ്ഞ രണ്ട് ദിവസമായി വിപണിയെയാകെ പിടിച്ചുകുലുക്കിയ ട്രംപ് ഇഫക്ട് തന്നെയാണ് ഇന്നും സ്വര്‍ണവിലയില്‍ പ്രതിഫലിച്ചതെന്നാണ് സൂചന. ട്രംപ് അമേരിക്കന്‍ പ്രസിഡന്റായി അധികാരമേറ്റതില്‍ ആഗോളതലത്തില്‍ ഉയര്‍ന്ന ആശങ്കയെ തുടര്‍ന്ന് ഇന്നലെ ഇന്ത്യയിലെ ഓഹരി വിപണി കൂപ്പുകുത്തിയിരുന്നു.

ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ടണ്‍ കണക്കിന് സ്വര്‍ണം ഓരോ വര്‍ഷവും രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കും.

രാജ്യാന്തര വിപണിയില്‍ സ്വര്‍ണത്തിന് വില കുറഞ്ഞാല്‍ ഇന്ത്യയില്‍ വില കുറയണമെന്ന് നിര്‍ബന്ധമില്ല. രൂപയുടെ മൂല്യം, പ്രാദേശികമായ ആവശ്യകത, ഇറക്കുമതി തീരുവ എന്നീ ഘടകങ്ങള്‍ ഇന്ത്യയിലെ സ്വര്‍ണവില നിശ്ചയിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കും.

spot_img

Related news

വീണ്ടും റെക്കോര്‍ഡ്; സ്വര്‍ണവില ഗ്രാമിന് ആദ്യമായി 9000 കടന്നു

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുതിച്ചുയര്‍ന്ന് സര്‍വകാല റെക്കോര്‍ഡിലെത്തി. പവന് ഇന്ന് 760...

‘നിലമ്പൂരില്‍ ആര് സ്ഥാനാര്‍ത്ഥിയായാലും യുഡിഎഫ് ജയിക്കും’; പാര്‍ട്ടിയില്‍ തര്‍ക്കങ്ങളില്ല: ആര്യാടന്‍ ഷൗക്കത്ത്

മലപ്പുറം: നിലമ്പൂരില്‍ ആര് സ്ഥാനാര്‍ത്ഥിയായാലും യുഡിഎഫ് ജയിക്കുമെന്നും പാര്‍ട്ടിയില്‍ തര്‍ക്കങ്ങളില്ലെന്നും ആര്യാടന്‍...

ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലെത്തിയില്ല; കോട്ടയത്ത് എസ്‌ഐയെ കാണാനില്ല, അന്വേഷണം

കോട്ടയം: പൊലീസ് ഉദ്യോഗസ്ഥനെ കാണാനില്ലെന്ന് പരാതി. കോട്ടയം വെസ്റ്റ് സ്റ്റേഷനിലെ ഗ്രേഡ്...

നടന്‍ ഷൈന്‍ ടോം ചാക്കോ അറസ്റ്റില്‍

ലഹരി ഉപയോഗം തടയല്‍ നിയമപ്രകാരം നടന്‍ ഷൈന്‍ ടോം ചാക്കോ അറസ്റ്റില്‍....

രാസ ലഹരി ഉപയോഗിക്കാറില്ലെന്ന് ഷൈന്‍ ടോം ചാക്കോ; വെദ്യപരിശോധനയ്ക്ക് വിധേയനാക്കാന്‍ പൊലീസ്

നടന്‍ ഷൈന്‍ ടോം ചാക്കോയെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കാന്‍ പൊലീസ്. രാസ ലഹരിയും...