കറുത്ത നിറമായതിനാല്‍ വെയില്‍ കൊള്ളരുതെന്ന പരിഹാസം; ഷഹാന ഭര്‍തൃഗൃഹത്തില്‍ നേരിട്ടത് കടുത്ത മാനസിക പീഡനം

കൊണ്ടോട്ടിയില്‍ ജീവനൊടുക്കിയ നവവധു ഷഹാന മുംതാസ് ഭര്‍തൃഗൃഹത്തില്‍ നിന്ന് നേരിട്ടത് കടുത്ത മാനസിക പീഡനം. ഇന്നലെ രാവിലെ പത്ത് മണിയോടെയാണ് ഷഹാന മുംതാസിനെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. നിറത്തിന്റെ പേരില്‍ ഭര്‍ത്താവ് അബ്ദുല്‍ വാഹിദില്‍ നിന്ന് ഷഹാന നിരന്തരം അവഹേളനം നേരിട്ടിരുന്നു. ഇംഗ്ലീഷ് പറയാന്‍ അറിയില്ലെന്നും ഒഴിഞ്ഞുപോയ്ക്കൂടെയെന്നും ഷഹനായോട് ഭര്‍ത്താവ് പറഞ്ഞിരുന്നു. ഇതാണ് മകളുടെ മരണത്തിന് കാരണമെന്ന് കുടുംബം പറയുന്നു.

അബ്ദുല്‍ വാഹിദും ഷഹാനയും തമ്മിലുള്ള വിവാഹം നടന്നത് 2024 മെയ് 27 നായിരുന്നു. പിന്നീട് 27 ദിവസമാണ് ഇരുവരും ഒരുമിച്ച് താമസിച്ചിരുന്നത്. വിദേശത്തേക്ക് പോയ അബ്ദുല്‍ വാഹിദ് ഫോണിലൂടെ നിരന്തരമായി ഷഹാനയെ അധിക്ഷേപിച്ചിരുന്നു. കറുത്ത നിറമായതിനാല്‍ വെയില്‍ കൊള്ളരുതെന്ന് പോലും പരിഹസിച്ചിരുന്നു. കൊണ്ടോട്ടി ഗവ. കോളജില്‍ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയാണ് ഷഹാന.

അതേസമയം, വാഹിദിന്റെ വീട്ടുകാര്‍ നേരിട്ട് വന്നു കണ്ടിട്ടാണ് വിവാഹം ഉറപ്പിച്ചതെന്നും ഡ്രസ്സ് എടുക്കാന്‍ വരെ ഒരുമിച്ചാണ് എത്തിയിരുന്നതെന്നും, വിവാഹ ബന്ധം വേര്‍പെടുത്തണമെന്ന് ആവശ്യപ്പെട്ടതോടെ പെണ്‍കുട്ടി വളരെ മാനസിക പ്രയാസത്തിലായിരുന്നു. വിവാഹമോചിതയായ ശേഷം എന്ത് ചെയ്യുമെന്ന ആശങ്ക ഷഹാന കുടുംബത്തോട് പങ്കുവെച്ചിരുന്നുവെന്നും ബന്ധു വ്യക്തമാക്കി.

സംഭവത്തില്‍ ഭര്‍ത്താവിനും കുടുംബത്തിനുമെതിരെ ഷഹാനയുടെ കുടുംബം പൊലീസില്‍ പരാതി നല്‍കി. കൊണ്ടോട്ടി പഴയങ്ങാടി ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഷഹാനയുടെ മൃതദേഹം ഖബറടക്കി.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാന്‍ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

spot_img

Related news

സ്വര്‍ണ വിലയില്‍ കുതിപ്പ് തുടരുന്നു; പവന് 840 രൂപ കൂടി

സ്വര്‍ണവിലയില്‍ ഇന്ന് കുതിപ്പ്. പവന് ഇന്ന് 840 രൂപ വര്‍ധിച്ചതോടെ സ്വര്‍ണവില...

തലപ്പത്ത് റവാഡ; സംസ്ഥാന പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖര്‍ ചുമതലയേറ്റു

സംസ്ഥാന പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖര്‍ ചുമതലയേറ്റു. രാവിലെ തിരുവനന്തപുരത്തെ പൊലീസ്...

മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

ഹൃദയാഘാതത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ ആരോഗ്യ...