ക്ലാസിക് ചിരിയുമായി വീണ്ടും ലാലേട്ടൻ; ഹൃദയപൂര്‍വം ട്രെയിലര്‍ പുറത്ത്, ചിത്രം നാളെ തിയറ്ററുകളിലേക്ക്

തൊട്ടതെല്ലാം പൊന്നാക്കിയ മോഹന്‍ലാല്‍- സത്യന്‍ അന്തിക്കാട് കോംബോയില്‍ പുറത്തിറങ്ങാനിരിക്കുന്ന ഹൃദയപൂര്‍വം സിനിമയുടെ ട്രെയിലര്‍ പുറത്ത്. ചിത്രം 28ന് പുറത്തിറങ്ങുന്നതിന് മുന്നോടിയായി പ്രേക്ഷക പ്രതീക്ഷയെ വാനോളം ഉയര്‍ത്തുന്ന ട്രെയിലറാണ് പുറത്തിറക്കിയിരിക്കുന്നത്. സത്യന്‍ അന്തിക്കാട് ചിത്രങ്ങളുടെ പ്രധാന സവിശേഷതയായ ഒട്ടനേകം കഥാപാത്രങ്ങളും അവര്‍ക്കിടയിലുള്ള അതുല്യമായ രസതന്ത്രവും ചിത്രത്തിന്റെ ട്രെയിലറില്‍ തന്നെ വെളിവാക്കുന്നുണ്ട്. കോമഡിയും റൊമാന്‍സും ചാരുതയോടെ ബ്ലെന്റ് ചെയ്യുന്ന സത്യന്‍ അന്തിക്കാട് ബ്രില്യന്‍സ് ഇവിടെയും ഉണ്ടാകുമെന്നും ട്രെയിലര്‍ ഉറപ്പുപറയുന്നു.

ലാലേട്ടന്റെ ചേലും ചിരിയും കഥപറച്ചിലും ചെറിയ ചില സസ്‌പെന്‍സുകളും ഇട്ടുതന്ന് നേരിട്ട് ഹൃദയത്തിലേക്ക് കയറുന്ന വിധത്തിലാണ് ഹൃദയപൂര്‍വം ട്രെയിലര്‍.

അഖില്‍ സത്യന്റേതാണ് ചിത്രത്തിന്റെ കഥ. അനൂപ് സത്യനാണ് ഇക്കുറി സത്യന്‍ അന്തിക്കാടിന്റെ പ്രധാന സഹായിയായി പ്രവര്‍ത്തിക്കുന്നത്. മാളവികാ മോഹന്‍ നായികയാകുന്ന ഈ ചിത്രത്തില്‍ സിദ്ദിഖ്, സംഗീത, ലാലു അലക്സ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇവര്‍ക്കൊപ്പം ഏതാനും പുതുമുഖങ്ങളും ഈ ചിത്രത്തില്‍ അഭിനയിക്കുന്നു. മനു മഞ്ജിത്തിന്റെ ഗാനങ്ങള്‍ക്ക് ജസ്റ്റിന്‍ പ്രഭാകര്‍ ഈണം പകര്‍ന്നിരിക്കുന്നു.അനു മൂത്തേടത്താണ് ഛായാഗ്രാഹകന്‍. എഡിറ്റിംഗ് കെ.രാജഗോപാല്‍.

ഹൃദയപൂര്‍വത്തിന്റെ അഡ്വാൻസ് ബുക്കിംഗ് ഇതിനോടകം തന്നെ ആരംഭിച്ചിട്ടുണ്ട്.

Related news

‘ബ്രേക്കിങ് ബാഡ്’ താരം ആർ.ജെ. മിറ്റി അന്തരിച്ചു; 34 വയസായിരുന്നു

ടെക്സസ്: പ്രശസ്ത അമേരിക്കൻ നടനും ഭിന്നശേഷി അവകാശ പ്രവർത്തകനുമായ ആർ.ജെ. മിറ്റി...

ഒടിടിയിലെത്തിയിട്ടും തിയേറ്ററുകളിൽ ജനത്തിരക്ക്; ‘ബെത്ലഹേം കുടുംബ യൂണിറ്റ്’ പുതിയ തരംഗം

ഒടിടിയിലെത്തിയിട്ടും തിയേറ്ററുകളിലെ ആവേശത്തിന് കുറവില്ല. നിവിൻ പോളിയും മമിത ബൈജുവും പ്രധാന...

കുട്ടികളുടെയും കുടുംബങ്ങളുടെയും പ്രിയമായി ‘ഡോണ്ട് ട്രബിൾ ദി ട്രബിൾ’

ഫഹദ് ഫാസിലിനെ നായകനാക്കി എസ്.എസ്. രാജമൗലി അവതരിപ്പിക്കുന്ന ഫാന്റസി ചിത്രം ‘ഡോണ്ട്...

തിയേറ്ററിൽ ചിരിയുടെ തിരമാല; ‘ധൂമകേതു’ രണ്ടാം വാരത്തിലേക്ക്

പ്രേക്ഷകർ ഏറ്റെടുത്ത ‘നെയ്മറി’ന് ശേഷം സുധി മാഡിസൺ സംവിധാനം ചെയ്ത പുതിയ...

ബിജു മേനോന്റെ ‘അവറാച്ചൻ ആൻഡ് സൺസ്’ ഒക്ടോബർ രണ്ടിന് തീയേറ്ററുകളിൽ

ബിജു മേനോനെ നായകനാക്കി ലിസ്റ്റിൻ സ്റ്റീഫൻ അവതരിപ്പിക്കുന്ന ഫാമിലി എന്റർടൈനർ ‘അവറാച്ചൻ...