ഡോ. ബിജു സംവിധാനം ചെയ്ത ചിത്രം ഓസ്‌കാറിലേക്ക്; പാപുവ ന്യൂഗിനിയുടെ ഔദ്യോഗിക എൻട്രിയായി ‘പപ്പ ബുക്ക’

ഡോ. ബിജു സംവിധാനം ചെയ്ത പപ്പുവ ന്യൂ ഗിനി- ഇന്ത്യ സംയുക്തനിര്‍മാണത്തിലുള്ള ‘പപ്പ ബുക്ക’ ഓസ്‌കാറിലേക്ക്. 2026 ലെ മികച്ച അന്താരാഷ്‌ട്ര സിനിമാ വിഭാഗത്തില്‍ ഓസ്കാര്‍ പുരസ്കാരത്തിനായുള്ള പപ്പുവ ന്യൂ ഗിനിയുടെ ഔദ്യോഗിക എന്‍ട്രിയായി ചിത്രം തിരഞ്ഞെടുക്കപ്പെട്ടു.

ചരിത്രത്തില്‍ ആദ്യമായാണ് പപ്പുവ ന്യൂ ഗിനി ഒസ്കാറിനായി ഔദ്യോഗികമായി ഒരു സിനിമ സമര്‍പ്പിക്കുന്നത്. ചിത്രത്തിലെ പ്രധാന കഥാപാത്രമായ പപ്പ ബുക്കയെ അവതരിപ്പിക്കുന്നത് പാപുവ ന്യൂഗിനിയിലെ ഗോത്രവംശജനായ 85 കാരൻ സിനെ ബൊബോറൊ ആണ്. ഇന്ത്യയില്‍ നിന്നും പ്രശസ്ത ബംഗാളി നടി റിതാഭാരി ചക്രബര്‍ത്തി, മലയാളി നടന്‍ പ്രകാശ് ബാരെ (സിലിക്കന്‍ മീഡിയ) എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം.

പപ്പുവ ന്യൂ ഗിനിയുടെ ഓസ്കാര്‍ സെലക്ഷന്‍ കമ്മിറ്റിയാണ് ചിത്രം തിരഞ്ഞെടുത്തത്. പപ്പുവ ന്യൂ ഗിനിയുടെ ടൂറിസം- കൾച്ചറൽ മിനിസ്റ്റർ ബെൽഡൺ നോർമൻ നമഹ്‌, പപ്പുവ ന്യൂ ഗിനി നാഷണല്‍ കള്‍ച്ചറല്‍ കമ്മീഷന്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ സ്റ്റീവന്‍ എനോമ്പ് കിലാണ്ട, പപ്പുവ ന്യൂ ഗിനി ഓസ്കാർ സെലക്ഷൻ കമ്മിറ്റി ചെയർമാൻ ഡോ. ഡോൺ നൈൽസ് എന്നിവര്‍ ആണ് സിനിമ തിരഞ്ഞെടുത്ത വിവരം പ്രഖ്യാപിച്ചത്. ദേശീയ ചലച്ചിത്ര പുരസ്കാരം മൂന്നു വട്ടം നേടിയിട്ടുള്ള ഡോ. ബിജുവിന്റെ ചിത്രങ്ങൾ പലവട്ടം രാജ്യാന്തര ചലച്ചിത്രമേളകളിൽ അംഗീകാരങ്ങൾ നേടിയി‌ട്ടുണ്ട്.

spot_img

Related news

വിലക്കിനും വിവാദങ്ങൾക്കും ഒടുവിൽ ‘ജനനായകൻ’ ഇന്ന് തിയേറ്ററുകളിൽ

തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് അവസാനമായി അഭിനയിച്ച ചിത്രം ആഘോഷമാക്കാൻ...

ഓണം തൂക്കാൻ പൃഥ്വിരാജിന്റെ ‘ഖലീഫ’; ആരാധകരെ ആവേശത്തിലാക്കി ആദ്യ പ്രണയഗാനം എത്തി

പൃഥ്വിരാജിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന 'ഖലീഫ'യിലെ ആദ്യ ഗാനത്തിന്റെ ലിറിക്...

ദുൽഖറിന്റെ ‘ഗെയിം’, പൃഥ്വിയുടെ ‘ഖലീഫ’, നിവിന്റെ ‘കുടുംബ യൂണിറ്റ്’; തിയേറ്ററുകളിൽ ഇത്തവണ തീപാറും ഓണപ്പോര്!

ഇത്തവണത്തെ ഓണം റിലീസിൽ മലയാള സിനിമയിൽ വമ്പൻ പോരാട്ടത്തിനാണ് അരങ്ങൊരുങ്ങുന്നത്. ദുൽഖർ...

പൊങ്കൽ റിലീസ് മുടങ്ങി, ഒടുവിൽ ഈ മാസം 23-ന് തിയറ്ററുകളിലേക്ക്; വ്യാജ പതിപ്പിന്റെ ഭീഷണിയെ മറികടക്കുമോ ‘ജനനായകൻ’?

തമിഴ് സിനിമാലോകത്ത് ഈ വർഷം ഏറ്റവും കൂടുതൽ കാത്തിരിപ്പ് ഉയർത്തിയ ചിത്രങ്ങളിലൊന്നാണ്...

ഫഹദ് ഫാസിൽ–എസ്.എസ്. രാജമൗലി കൂട്ടുകെട്ടിൽ പുതിയ ഫാന്റസി എന്റർടെയിനർ; ‘ഡോൺട്ട് ട്രബിൾ ദ ട്രബിൾ’ ടീസർ പുറത്ത്

ഇന്ത്യൻ സിനിമയിലെ ശ്രദ്ധേയനായ നടൻ ഫഹദ് ഫാസിലും, ‘ബാഹുബലി’യിലൂടെ ലോകശ്രദ്ധ നേടിയ...