മലപ്പുറം അകമ്പാടത്ത് വയോധികന്‍ ഷോക്കേറ്റ് മരിച്ചു. കാനക്കുത്ത് നഗറിലെ ശേഖരന്‍ (55) ആണ് മരിച്ചത്. ഇന്ന് രാവിലെ ആറരയോടെയായിരുന്നു സംഭവം. ആട്ടിന്‍കൂട്ടിലേക്ക് വീട്ടില്‍ നിന്നും കൊടുത്തിരുന്ന ബള്‍ബ് കണക്ഷനില്‍ നിന്നുമാണ് ഷോക്കേറ്റത്. ശേഖരന് രക്ഷപ്പെടുത്താന്‍ ശ്രമിച്ച സഹോദരി അംബികയ്ക്കും ഷോക്കേറ്റിരുന്നു.
വീടിനകത്ത് നിന്ന് കുടുംബം ആട്ടിന്‍കൂട്ടിലേക്ക് ബള്‍ബ് കണക്ഷന്‍ നല്‍കിയത് കാട്ടാന ശല്യം രൂക്ഷമായ സാഹചര്യത്തിലാണ്. വീട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് എത്തിയ ആംബുലന്‍സ് ഡ്രൈവര്‍ സിപിആര്‍ നല്‍കുകയും ഉടന്‍ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്‌തെങ്കിലും ശേഖരന്റെ ജീവന്‍ രക്ഷിക്കാനായില്ല. നിലവില്‍ ശേഖരന്റെ മൃതദേഹം നിലമ്പൂര്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കും.




