പുതിയങ്ങാടി നേര്‍ച്ചക്കിടെ ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റയാള്‍ മരിച്ചു

മലപ്പുറം: തിരൂര്‍ പുതിയങ്ങാടി നേര്‍ച്ചക്കിടെ ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റയാള്‍ മരിച്ചു. തിരൂര്‍ ഏഴൂര്‍ സ്വദേശി പൊട്ടച്ചോലപ്പടി കൃഷ്ണന്‍ കുട്ടി (54) ആണ് മരിച്ചത്. കോട്ടക്കലില്‍ ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു.

പാക്കത്ത് ശ്രീക്കുട്ടന്‍ എന്ന ആനയാണ് ഇടഞ്ഞത്. ആന തുമ്പിക്കൈകൊണ്ട് തൂക്കി എറിയുകയായിരുന്നു. ഭയന്നോടിയ 27 പേര്‍ക്കാണ് അന്ന് പരിക്കേറ്റത്. ആനയെ മുക്കാല്‍ മണിക്കൂറിന് ശേഷം തളക്കുകയും ചെയ്തു. ബുധനാഴ്ച രാത്രി ഒരു മണിക്ക് ആണ് സംഭവം. 1:45 ഓടെയാണ് ആനയെ തളച്ചത്.

രണ്ട് പേര്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്. നേര്‍ച്ചയുടെ സമാപനദിവസമായ ബുധനാഴ്ച, പെട്ടിവരവ് ജാറത്തിന് മുമ്പിലെത്തിയപ്പോഴാണ് ആനയിടഞ്ഞത്. ആന ഇടഞ്ഞത് കണ്ട് ഓടിയതിനിടെയാണ് 27 ഓളം പേര്‍ക്ക് പരുക്കേറ്റത്. ഇവര്‍ വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയ ശേഷം മടങ്ങി. ആണ്ട് നേര്‍ച്ച നടക്കുന്നത് നാല് ദിവസമായാണ്. നിയമങ്ങള്‍ക്കനുസൃതമായാണ് ആനയെ പരിപാടിയില്‍ പങ്കെടുപ്പിച്ചത്. ആനയെ തളച്ചതോടെ വലിയ അപകടം ഒഴിവായി.

spot_img

Related news

ഭാര്യാമാതാവിനെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി മരുമകന്‍; ഇരുവരും മരിച്ചു

കോട്ടയം: കോട്ടയം പാലായില്‍ ഭാര്യാമാതാവിന് നേരെ മരുമകന്‍ പെട്രോള്‍ ഒഴിച്ച് തീ...

മലയാളി നഴ്‌സിംഗ് വിദ്യാര്‍ത്ഥിനി ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങി മരിച്ചു; കോളജ് മാനേജ്‌മെന്റിന്റെ മാനസിക പീഡനമെന്ന് സഹപാഠികള്‍

രാമനഗരി: കര്‍ണാടകയില്‍ മലയാളി വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍. കര്‍ണാടക...

കോഴിക്കോട് ബസ് മറിഞ്ഞുണ്ടായ അപകടം; ചികിത്സയിലായിരുന്ന ബൈക്ക് യാത്രികന്‍ മരിച്ചു

കോഴിക്കോട് അരയിടത്ത് പാലത്തെ ബസ് അപകടത്തില്‍ ചികിത്സയിലായിരുന്ന ബൈക്ക് യാത്രികന്‍ മരിച്ചു....

റെയില്‍വെ ട്രാക്കില്‍ യുവാവ് മരിച്ച നിലയില്‍

കോഴിക്കോട്: കോഴിക്കോട് വടകരയില്‍ റെയില്‍വെ ട്രാക്കില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി....

എളങ്കൂരിലെ യുവതിയുടെ ആത്മഹത്യ; ഭര്‍ത്താവ് പ്രഭിന്‍ കസ്റ്റഡിയില്‍

മലപ്പുറത്ത് ഭര്‍തൃവീട്ടില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ വിഷ്ണുജയുടെ ഭര്‍ത്താവ് പ്രഭിന്‍...