പുതിയ അപ്‌ഡേറ്റുമായി വാട്‌സ്ആപ്പ്; ഇനി ഗ്രൂപ്പുകളെയും മെന്‍ഷന്‍ ചെയ്യാം

മെസേജിംഗ് പ്ലാറ്റ്‌ഫോമായ വാട്‌സ്ആപ്പില്‍ സ്റ്റാറ്റസ് വ്യൂവേഴ്‌സിന്റെ എണ്ണം ഇടയ്ക്കിടെ എടുത്തുനോക്കുന്നവരാണ് നമ്മളില്‍ പലരും. ഇതിനിടയിലാണ് മെന്‍ഷന്‍ ഓപ്ഷന്‍ വാട്‌സ്ആപ്പില്‍ മെറ്റ അവതരിപ്പിച്ചത്. ഈ അപ്‌ഡേറ്റ് ഹിറ്റായതിന് പിന്നാലെ കമ്പനി പുതിയ അപ്‌ഡേറ്റ് അവതരിപ്പിച്ചിരിക്കുകയാണ്. നമ്മളൊരു സ്റ്റാറ്റസ് ഇട്ടാല്‍ ഗ്രൂപ്പിനെ മൊത്തം അറിയിക്കാനും മെന്‍ഷന്‍ ചെയ്ത് ടാഗ് ചെയ്യാനും പുതിയ അപ്‌ഡേറ്റിലൂടെയാകുമെന്ന് വാബീറ്റഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്യുന്നു.

വാട്‌സ്ആപ്പിന്റെ ബീറ്റ പതിപ്പിലാണ് സ്റ്റാറ്റസിലെ ഗ്രൂപ്പ് ചാറ്റ് മെന്‍ഷന്‍ അവതരിപ്പിച്ചിരിക്കുന്നത്. ഒരു സ്റ്റാറ്റസില്‍ നിലവില്‍ അഞ്ച് വ്യക്തികളെ മാത്രമാണ് മെന്‍ഷന്‍ ചെയ്യാന്‍ സാധിക്കുക. എന്നാല്‍ ഗ്രൂപ്പുകളെ മെന്‍ഷന്‍ ചെയ്യാനുള്ള അവസരം ലഭിക്കുന്നതിലൂടെ വ്യക്തികളെ പ്രത്യേകം സ്റ്റാറ്റസുകളില്‍ മെന്‍ഷന്‍ ചെയ്യേണ്ടതില്ല. ഗ്രൂപ്പിനെ മെന്‍ഷന്‍ ചെയ്യുന്നതിലൂടെ അംഗങ്ങള്‍ക്ക് മെന്‍ഷനെക്കുറിച്ച് അറിയിപ്പും ലഭിക്കും. അംഗങ്ങള്‍ക്ക് ഈ അപ്‌ഡേഷനിലൂടെ സ്റ്റാറ്റസ് കാണാനാകും. ഗ്രൂപ്പ് ചാറ്റുകള്‍ സൈലന്റാക്കി വെയ്ക്കുന്നവര്‍ക്ക് ഗ്രൂപ്പിനെ മെന്‍ഷന്‍ ചെയ്ത നോട്ടിഫിക്കേഷന്‍ ലഭിക്കില്ല. വ്യക്തികളെ മെന്‍ഷന്‍ ചെയ്യുന്നതിന് പരിമിതി ഉള്ളതുപോലെ സ്റ്റാറ്റസ് അപ്‌ഡേറ്റുകളില്‍ ഗ്രൂപ്പ് ചാറ്റുകള്‍ മെന്‍ഷന്‍ ചെയ്യുന്നതിന് പരിമിതി വരുമോയെന്നതില്‍ ഇപ്പോള്‍ വ്യക്തതയില്ല.

അടുത്തിടെ മെറ്റ വാട്‌സ്ആപ്പിലെ വോയിസ് മെസേജുകള്‍ വായിക്കാനാകുന്ന രൂപത്തിലാക്കി മാറ്റുന്ന (വാട്‌സ്ആപ്പ് വോയിസ് മെസേജ് ട്രാന്‍സ്‌ക്രിപ്റ്റ്) ഫീച്ചര്‍ അവതരിപ്പിച്ചിരുന്നു. വാട്‌സ്ആപ്പില്‍ ലഭിക്കുന്ന വോയിസ് മെസേജുകള്‍ നിങ്ങള്‍ പ്ലേ ചെയ്ത് കേള്‍ക്കാന്‍ കഴിയുന്ന സാഹചര്യത്തിലല്ല എങ്കില്‍ ഇനി പ്രയാസപ്പെടേണ്ട. വാട്‌സ്ആപ്പ് വോയിസ് മെസേജ് ട്രാന്‍സ്‌ക്രിപ്റ്റ് ഫീച്ചര്‍ പ്രകാരം വോയിസ് മെസേജുകള്‍ ഓട്ടോമാറ്റിക്കായി ടെക്സ്റ്റായി രൂപാന്തരപ്പെടും. വോയിസ് മെസേജിന് തൊട്ടുതാഴെ തന്നെയായിരിക്കും ഇത്തരത്തില്‍ വാട്‌സ്ആപ്പ് വോയിസ് മെസേജ് ട്രാന്‍സ്‌ക്രിപ്റ്റ് വായിക്കാനായി പ്രത്യക്ഷപ്പെടുക.

spot_img

Related news

യുപിഐ ആപ്പുകള്‍ ഡൗണ്‍; ഓണ്‍ലൈന്‍ ഇടപാടുകള്‍ താറുമാറായി

ദില്ലി: രാജ്യത്ത് യുപിഐ (UPI യൂണിഫൈഡ് പേയ്‌മെന്‍റ് ഇന്‍റർഫേസ്) സേവനങ്ങള്‍ തടസ്സപ്പെട്ടതോടെ,...

വിഡിയോകളും ചിത്രങ്ങളും അയക്കുമ്പോള്‍ കൂടുതല്‍ സ്വകാര്യത; പുതിയ അപ്‌ഡേറ്റുമായി വാട്‌സ്ആപ്പ്

പുതിയ അപ്‌ഡേറ്റ് അനുസരിച്ച് ഉപയോക്താക്കള്‍ അയക്കുന്ന ചിത്രങ്ങളും വിഡിയോകളും സ്വീകര്‍ത്താവിന്റെ ഡിവൈസില്‍...

ലോകം മുഴുവനും ജിബ്ലി തരംഗം; ഈ ട്രെന്‍ഡിനെ ജനപ്രിയമാക്കിയതിന് പിന്നിലെ ബുദ്ധി ആരുടേത്?

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമൂഹ മാധ്യമങ്ങളിലൂടെ ലോകം തന്നെ ജിബ്ലിസ്‌റ്റൈല്‍ ട്രെന്‍ഡിന്...

ജനപ്രിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ഇന്‍സ്റ്റാഗ്രാമിന് വെല്ലുവിളിയുയര്‍ത്തി ‘ഫ്‌ലാഷ്സ്’

മെറ്റയുടെ ജനപ്രിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ഇന്‍സ്റ്റാഗ്രാമിന് വെല്ലുവിളിയുയര്‍ത്തി ബ്ലൂസ്‌കൈ പുതിയൊരു...