വിവാദങ്ങള്‍ക്കിടെ നയന്‍താരയുടെ വിവാഹ ഡോക്യുമെന്ററി പുറത്തിറങ്ങി; നെറ്റ്ഫ്‌ലിക്‌സിന്റെ പിറന്നാള്‍ സമ്മാനം

വിവാദങ്ങള്‍ക്കിടയില്‍ നയന്‍താരയുടെ വിവാഹ ഡോക്യുമെന്ററി ‘നയന്‍താര ബിയോണ്ട് ദി ഫെയറി ടെയില്‍’ പുറത്തിറങ്ങി. വീഡിയോ പുറത്തിറങ്ങിയിരിക്കുന്നത് നയന്‍താരയുടെ ജന്മദിനത്തിലാണ് എന്നത് ഏറെ ശ്രദ്ധേയമാണ്. ഗൗതം വാസുദേവ് മേനോനാണ് ഡോക്യുമെന്ററി സംവിധാനം ചെയ്തിരിക്കുന്നത്. ഡോക്യുമെന്ററിയുടെ ട്രെയിലറില്‍ നാനും റൗഡി താ എന്ന ചിത്രത്തിന്റെ വീഡിയോ ഉള്‍പ്പെടുത്തിയതിന് നയന്‍താരയ്ക്ക് നടനും സിനിമയുടെ നിര്‍മാതാവുമായ ധനുഷ് വക്കീല്‍ നോട്ടീസ് അയച്ചിരുന്നു.

ധനുഷ് നിര്‍മ്മാതാവായ ‘നാനും റൗഡി താന്‍’ സിനിമയിലെ ഭാഗങ്ങള്‍ നയന്‍താരയെ കുറിച്ച് നെറ്റ് ഫ്‌ലിക്‌സിന്റെ ഡോക്യൂമെന്ററിയില്‍ ഉപയോഗിക്കുന്നതിനെ ചൊല്ലിയുളള തര്‍ക്കം മറനീക്കി പുറത്ത് വന്നത് കഴിഞ്ഞ ദിവസമാണ്. പിന്നാലെ നയന്‍താര അതിരൂക്ഷമായ വിമര്‍ശനമാണ് ധനുഷിനെതിരെ നടത്തിയത്. വിഷയത്തില്‍ നയന്‍താരയുടെയും ധനുഷിന്റെയും ആരാധകര്‍ ചേരിതിരിഞ്ഞ് സമൂഹമാധ്യമങ്ങളില്‍ പോരടിക്കുന്നതും തുടരുകയാണ്. ഇക്കാര്യത്തില്‍ ധനുഷ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

ധനുഷിനൊപ്പം അഭിനയിച്ചിട്ടുള്ള പാര്‍വതി തിരുവോത്ത് ,അനുപമ പരമേശ്വരന്‍, ഐശ്വര്യ ലക്ഷ്മി, നസ്രിയ, ശ്രുതി ഹാസന്‍ അടക്കം താരങ്ങള്‍ നയന്‍ താരയ്ക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്. ശ്രുതി ഹാസന്‍ അടക്കം നടിമാര്‍ പിന്തുണച്ചെങ്കിലും, നയന്‍താരയെ മലയാളി നടിമാര്‍ മാത്രമാണ് പിന്തുണക്കുന്നതെന്ന രീതിയിലാണ് പ്രചാരണം നടക്കുന്നത്.

spot_img

Related news

ഫിലിം ക്രിട്ടിക്സ് അവാര്‍ഡ് 2024: ഫെമിനിച്ചി ഫാത്തിമ മികച്ച ചിത്രം, ടൊവിനോ മികച്ച നടന്‍

തിരുവനന്തപുരം: 2024ലെ മികച്ച സിനിമയ്ക്കുള്ള 48-ാമത് കേരള ഫിലിം ക്രിട്ടിക്സ് അവാര്‍ഡില്‍...

മലയാള സിനിമയില്‍ ഇത് ചരിത്രം; ‘എമ്പുരാന്റെ’ ആഗോള തിയേറ്റര്‍ ഷെയര്‍ 100 കോടി കടന്നു

മലയാള സിനിമയില്‍ പുതിയ റെക്കോഡിട്ട് പൃഥ്വിരാജ്-മോഹന്‍ലാല്‍ ചിത്രം എമ്പുരാന്‍. ചിത്രത്തിന്റെ ആഗോളതലത്തിലുള്ള...

വിവാദങ്ങൾക്കിടെ എമ്പുരാൻറെ റീ എഡിറ്റ് പതിപ്പ് ഇന്ന് മുതൽ തിയറ്ററുകളിൽ

കൊച്ചി: വിവാദങ്ങള്‍ക്കിടെ എമ്പുരാന്റെ റീ എഡിറ്റഡ് പതിപ്പ് തിയറ്ററുകളിലെത്തി. വ്യാപകമായ പ്രതിഷേധത്തെത്തുടര്‍ന്ന്...

എമ്പുരാന്‍ സിനിമയുടെ പേരിലെ വിവാദങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് മോഹന്‍ലാല്‍; സിനിമയിലെ ചില ഭാഗങ്ങള്‍ നീക്കം ചെയ്യും

എമ്പുരാന്‍ സിനിമയുടെ പേരിലെ വിവാദങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് മോഹന്‍ലാല്‍. കുറേപേര്‍ക്ക് സിനിമയിലെ...