സല്‍മാന്‍ ഖാന് വീണ്ടും ഭീഷണി

ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന് നേരെ വീണ്ടും ഭീഷണി. ബാബാ സിദ്ദിഖിയേക്കാളും മോശം അവസ്ഥ അഞ്ച് കോടി രൂപ നല്‍കിയില്ലെങ്കില്‍ വരുമെന്നാണ് നടന് ലഭിച്ച ഭീഷണി സന്ദേശം. ലോറന്‍സ് ബിഷ്‌ണോയ് സംഘവുമായുള്ള ശത്രുത തീര്‍ക്കാനാണ് ഈ പണം നല്‍ക്കേണ്ടതെന്നും സന്ദേശത്തില്‍ സൂചിപ്പിക്കുന്നു. മുംബൈ ട്രാഫിക് പൊലീസിന്റെ വാട്‌സാപ്പ് നമ്പറിലേക്കോണ് ഭീഷണി സന്ദേശം എത്തിയത്. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.

അതേസമയം, മഹാരാഷ്ട്ര മുന്‍ മന്ത്രിയും എന്‍സിപി നേതാവുമായ ബാബാ സിദ്ദിഖിയെ കൊലപ്പെടുത്തിയത് ബിഷ്ണോയിയുടെ സംഘത്തില്‍പ്പെട്ടവരാണ്. ബാബാ സിദ്ദിഖിയുടെ കൊലപാതകത്തിന് പിന്നാലെ മുംബൈ പൊലീസ് സല്‍മാന്‍ ഖാന്റെ സുരക്ഷ വര്‍ദ്ധിപ്പിച്ചിരുന്നു. കൃഷ്ണ മൃഗത്തെ വേട്ടയാടി എന്ന കാരണത്താല്‍ സല്‍മാന്‍ ഖാന്‍ ലോറന്‍സ് ബിഷ്ണോയി സംഘത്തിന്റെ പ്രധാന നോട്ടപ്പുള്ളിയാണ്. താരത്തെ കൊലപ്പെടുത്താന്‍ ലോറന്‍സ് ബിഷ്‌ണോയിയുടെ സംഘം 25 ലക്ഷം രൂപയുടെ കരാര്‍ എടുത്തതായി നവി മുംബൈ പൊലീസ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു. കൃത്യത്തിനായി അഞ്ചുപേരെയാണ് നിയോഗിച്ചിട്ടുള്ളതെന്നും കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു.

spot_img

Related news

രാജ്യം ജാഗ്രതയില്‍; 400 ലേറെ വിമാന സര്‍വീസുകള്‍ റദ്ദാക്കി

പാകിസ്താന്‍ ഭീകരവാദികളുടെ കേന്ദ്രങ്ങള്‍ തകര്‍ത്ത ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ ഉത്തരേന്ത്യ കടുത്ത...

ഓപ്പറേഷന്‍ സിന്ദൂര്‍: കരുത്താര്‍ന്ന പെണ്‍ശബ്ദം, ആരാണ് സോഫിയയും വ്യോമികയും?

പുരുഷന്മാരെ തിരഞ്ഞുപിടിച്ചു കൊലപ്പെടുത്തിയ ഭീകരര്‍ കണ്ണീര്‍ കയത്തിലേക്ക് തള്ളിവിട്ടതിലൂടെ വിധവകളാക്കപ്പെട്ടവര്‍ക്ക് നീതി...

വഖഫ് നിയമഭേദഗതിക്കെതിരായ ഹര്‍ജികള്‍ പുതിയ ബെഞ്ച് പരിഗണിക്കും; ഹര്‍ജികള്‍ മെയ് 15ന് പരിഗണിക്കാനായി മാറ്റി

വഖഫ് നിയമഭേദഗതിക്കെതിരായ ഹര്‍ജികള്‍ പുതിയ ബെഞ്ച് പരിഗണിക്കും. ഹര്‍ജികള്‍ ഈ മാസം...

ജമ്മു കാശ്മീരില്‍ വാഹനാപകടത്തില്‍ മൂന്ന് സൈനികര്‍ മരിച്ചു

ജമ്മു കാശ്മീരില്‍ വാഹനാപകടത്തില്‍ 3 സൈനികര്‍ മരിച്ചു. റംബാനില്‍ ആണ് അപകടം....

ഏകീകൃത ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍

ഏകീകൃത ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍. പുതിയ ഏകീകൃത ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമായ...