കനത്ത മഴ: തണ്ടുങ്ങലിൽ നടപ്പാലം തകർന്നു; കുടുംബങ്ങൾ ഒറ്റപ്പെട്ടു

കരുവാരകുണ്ട് തുവ്വൂർ തണ്ടുങ്ങലിൽ കനത്ത മഴയിൽ ഇരുമ്പു നടപ്പാലം തകർന്നു. ഒലിപ്പുഴയിൽ കുത്തൊഴുക്ക് വർധിച്ചാണ് പാലം തകർന്നത്. ഇതോടെ തണ്ടുങ്ങൽ, ചിറയക്കോട്, അക്കരപ്പുറം ഭാഗങ്ങളിലെ വിദ്യാർഥികളടക്കം കുടുംബങ്ങൾ പുഴ കടക്കാനാകാതെ ദുരിതത്തിലായി. ഞായറാഴ്ച രാത്രിയോടെ മണിക്കൂറുകൾ നീണ്ട കനത്ത മഴയുണ്ടായി. ഒരു ഭാഗത്തെ പാറയിൽ സ്ഥാപിച്ച പാലത്തിന്റെ ഒരറ്റം പുഴയിലേക്കു മറിഞ്ഞു. ഇതോടെ പാലം നടുവൊടിഞ്ഞു പുഴയിലേക്കു പതിക്കുകയായിരുന്നു.

ഇവിടെയുണ്ടായിരുന്ന ഇരുമ്പുപാലം 2018ലെ പ്രളയത്തിൽ തകർന്നിരുന്നു. പിന്നീട് നാട്ടുകാർ ജനകീയ കൂട്ടായ്മയിൽ നിർമിച്ചതാണ് ഇപ്പോൾ തകർന്ന നടപ്പാലം. തണ്ടുങ്ങൽ ഭാഗത്തുനിന്ന് അക്കരപ്പുറത്ത് സ്കൂളിലേക്കും മറ്റും പോകുന്നതിന് വിദ്യാർഥികൾ ഈ പാലമാണ് ഉപയോഗിച്ചിരുന്നത്. തുവ്വൂരിലേക്ക് പോകാനും നാട്ടുകാരുടെ ഏക ആശ്രയമായിരുന്നു നടപ്പാലം. പാലം തകർന്നതോടെ രക്ഷിതാക്കളും നാട്ടുകാരും ചിറയുടെ കെട്ടിലൂടെയാണ് കുട്ടികളെ പുഴ കടത്തിയത്.

spot_img

Related news

ചൂട് മൂലമുള്ള ആരോഗ്യപ്രശ്‌നങ്ങള്‍; ആശുപത്രികളില്‍ ഹീറ്റ് സ്‌ട്രോക്ക് ക്ലിനിക്കുകള്‍ ആരംഭിച്ചു

തിരുവനന്തപുരം: ഉയര്‍ന്ന ചൂടിനെ തുടര്‍ന്ന് ആശുപത്രികളില്‍ ഹീറ്റ് സ്ട്രോക്ക് ക്ലിനിക്കുകള്‍ ആരംഭിച്ചു....

ചൂരല്‍മല- മുണ്ടക്കൈ പുനരധിവാസത്തിനായി സര്‍ക്കാര്‍ അനുവദിച്ച തുകയുടെ കണക്ക് പുറത്ത്

കോഴിക്കോട്: വയനാട് പുനരധിവാസത്തിനായി സര്‍ക്കാര്‍ ഇതുവരെ അനുവദിച്ച തുകയുടെ കണക്ക് പുറത്ത്....

കോതമംഗലത്ത് പാടശേഖരത്തിൽ ജീർണ്ണിച്ച നിലയിൽ മൃതദേഹം; കാണാതായ യുവാവിന്റേതെന്ന് സംശയം

കോതമംഗലം കോട്ടപ്പടിക്ക് സമീപം പാടശേഖരത്തിൽ രണ്ടാഴ്ചയിലേറെ പഴക്കമുള്ള മൃതദേഹം കണ്ടെത്തി. കോട്ടപ്പടി...

ദളിത് യുവതിയെ പീഡിപ്പിച്ച കേസ്; മുൻ കോൺഗ്രസ് കൗൺസിലർ പ്രശോഭിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി

ജോലി വാഗ്ദാനം ചെയ്ത് ദളിത് യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ പാലക്കാട്...

കുംഭമേള വൈറൽ താരം കേരളത്തിൽ സുരക്ഷിത; കൊണ്ടുപോകാനുള്ള എം.പി പോലീസിന്റെ നീക്കം തടഞ്ഞ് കേരള പോലീസ്

കുംഭമേളയിലൂടെ വൈറലായ പെൺകുട്ടിയെയും ഭർത്താവിനെയും മധ്യപ്രദേശിലേക്ക് കൊണ്ടുപോകാനുള്ള നീക്കങ്ങൾ സജീവമായതോടെ അതീവ...