സ്വര്‍ണവില വീണ്ടും 46,000ല്‍ താഴെ; രണ്ടാഴ്ചയ്ക്കിടെ കുറഞ്ഞത് ആയിരം രൂപ

സ്വര്‍ണവില ആഴ്ചകള്‍ക്ക് ശേഷം 46,000ല്‍ താഴെയെത്തി. ഇന്ന് 240 രൂപ കുറഞ്ഞതോടെയാണ് സ്വര്‍ണവില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്ക് എത്തിയത്. നിലവില്‍ 45,920 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 30 രൂപയാണ് കുറഞ്ഞത്. 5740 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ജനുവരി രണ്ടിന് സ്വര്‍ണവില വീണ്ടും 47,000ല്‍ എത്തിയിരുന്നു. എന്നാല്‍ പിന്നീടുള്ള ദിവസങ്ങളില്‍ വില താഴുന്നതാണ് ദൃശ്യമായത്. ഒരു ഘട്ടത്തില്‍ സ്വര്‍ണവില വീണ്ടും മുന്നേറുമെന്ന തോന്നല്‍ സൃഷ്ടിച്ചെങ്കിലും ചൊവ്വാഴ്ച മുതല്‍ വീണ്ടും ഇടിവ് രേഖപ്പെടുത്തുകയായിരുന്നു. നാലുദിവസത്തിനിടെ 500 രൂപയോളം വര്‍ധിച്ച ശേഷമാണ് ചൊവ്വാഴ്ച മുതല്‍ വീണ്ടും വിലയിടിയാന്‍ തുടങ്ങിയത്

spot_img

Related news

ഫ്യൂസ് ഊരല്‍ എളുപ്പമാകില്ല, കെഎസ്ഇബിയുടെ പുതിയ പദ്ധതി ഒക്ടോബര്‍ മുതൽ

ദിവസേനയുള്ള ജീവിത തിരക്കുകള്‍ക്കിടയില്‍ പല കാര്യങ്ങളും നമ്മള്‍ മറന്ന് പോകാറുണ്ട്. അത്തരത്തില്‍...

കൂറ്റനാട് ശ്രീപതി എഞ്ചിനീയറിങ് കോളേജില്‍ ‘തിരുവരങ്ങ്’ ബീന ആര്‍ ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു

പാലക്കാട്‌: ശ്രീപതി എഞ്ചിനീയറിങ് കോളേജില്‍ 2024-28 ബാച്ച് വിദ്യാര്‍ഥികളുടെ പ്രവേശനവുമായി ബന്ധപ്പെട്ട...

പാചകവാതക സിലിണ്ടറിന് വീണ്ടും വിലകൂട്ടി

വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന് വിലകൂട്ടി. 19 കിലോഗ്രാമിന്റെ സിലിന്‍ഡറിന്...

എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് ഇ പി ജയരാജനെ നീക്കി

തിരുവനന്തപുരം: എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് ഇ പി ജയരാജനെ നീക്കി...