നീണ്ട 17 ദിനങ്ങൾ, പാതിവഴിയില്‍ നിന്നുപോയ രക്ഷാപ്രവര്‍ത്തനങ്ങള്‍; ഒടുവില്‍ വിജയം, ഉത്തരകാശി തുരങ്കത്തില്‍ കുടുങ്ങിയ 41 തൊഴിലാളികള്‍ക്ക് പുതുജീവന്‍

ഉത്തരകാശിയിൽ നീണ്ട 17നാള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ സില്‍ക്യാരയിലെ നിര്‍മ്മാണത്തിലിരിക്കുന്ന തുരങ്കത്തില്‍ കുടുങ്ങിയ 41 തൊഴിലാളികളെ പുറത്തെത്തിച്ചു. ഇന്നലെ രാത്രി 7മണിയോടെയാണ് തൊഴിലാളികളെ പുറത്തെത്തിച്ച് തുടങ്ങിയത്‌. തൊഴിലാളികളെ കേന്ദ്രമന്ത്രി വി.കെ സിങ്, ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ്ങ് ധാമി എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.നിര്‍മ്മാണ കമ്പനിയായ നവയുഗ തന്നെയാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിയത്. ഐ.എ.എസ് ഉദ്യോഗസ്ഥനായ നീരജ് ഖൈര്‍വലിനായിരുന്നു രക്ഷാപ്രവര്‍ത്തനത്തിന്റെ മേല്‍നോട്ടച്ചുമതല. ഉത്തരാഖണ്ഡ് സര്‍ക്കാരിന്റെ സെക്രട്ടറി പദവി കൂടി വഹിക്കുന്ന ഉദ്യോഗസ്ഥനാണ് നീരജ്.നവംബര്‍ 12നായിരുന്നു ഉത്തരകാശി ജില്ലയിലെ യമുനോത്രി ദേശീയപാതയിലെ തുരങ്കത്തിന്റെ പ്രവേശന കവാടത്തിലുണ്ടായ മണ്ണിടിച്ചിലില്‍ തൊഴിലാളികള്‍ കുടുങ്ങിയത്. ജാര്‍ഖണ്ഡ്, ഉത്തര്‍പ്രദേശ്, ബീഹാര്‍, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള 41 പേരായിരുന്നു തുരങ്കത്തില്‍ കുടുങ്ങിപ്പോയത്.തുടര്‍ന്ന് സ്റ്റീല്‍ പൈപ്പിലൂടെ തൊഴിലാളികള്‍ക്ക് ഭക്ഷണവും വെള്ളവും നല്‍കിയിരുന്നു. ഒപ്പം തൊഴിലാളികള്‍കുടുങ്ങിക്കിടന്ന സ്ഥലത്തേക്ക് താല്‍ക്കാലികമായി ഓക്‌സിജന്‍ പൈപ്പുകള്‍ സ്ഥാപിക്കുകയും ചെയ്തിരുന്നു.പിന്നാലെ ദിവസങ്ങള്‍ നീണ്ട രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കൊടുവില്‍ 41 പേരെയും പുറത്തെത്തി ക്കുകയായിരുന്നു. സ്‌ട്രെച്ചറുകളുമായി ദുരന്തനിവാരണ സേനാംഗങ്ങള്‍ തുരങ്കത്തിന് അകത്തേക്ക് കയറിയതിന് പിന്നാലെയായിരുന്നു തൊഴിലാളികളെ പുറത്തെത്തിച്ചത്.പുറത്തെത്തിയ തൊഴിലാളികള്‍ക്ക് തുരങ്കത്തിന് സമീപത്തായി ഒരുക്കിയ താൽക്കാലിക ഡിസ്പെൻഷനറി യിൽനിന്നും പ്രാഥമിക ചികിത്സ നൽകിയ ശേഷം ആംബുലൻസിൽ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇന്നലെ രക്ഷാപ്രവർത്തനം തുടങ്ങിയപ്പോൾ തന്നെ തുരങ്കത്തിൽ കുടുങ്ങിയവരുടെ ബന്ധുക്കളോട് തയ്യാറായിരിക്കാൻ രക്ഷാപ്രവർത്തകർ നിർദ്ദേശം നൽകിയിരുന്നു. തൊഴിലാളികൾ പുറത്തെത്തിയതോടെ തുരംഗത്തിന് പുറത്ത് മധുരം പങ്കു വെച്ചാണ് പ്രദേശവാസികൾ മധുരം പങ്കിട്ടത്.

spot_img

Related news

അണ്ണാ സര്‍വകലാശാല ക്യാമ്പസില്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചതായി പരാതി; ഒരാള്‍ കസ്റ്റഡിയില്‍

ചെന്നൈ അണ്ണാ സര്‍വകലാശാല ക്യാമ്പസില്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചതായി പരാതി. കന്യാകുമാരി സ്വദേശിനിയാണ്...

ഊട്ടിയില്‍ വരും ദിവസങ്ങളില്‍ താപനില പൂജ്യത്തിലെത്താന്‍ സാധ്യത

ഊട്ടി: അതി ശൈത്യത്തിന്റെ വരവറിയിച്ച് ഊട്ടിയില്‍ മഞ്ഞുവീഴ്ച തുടങ്ങി. ഊട്ടിയിലെ താഴ്ന്ന...

വീട്ടമ്മമാരുടെ ശാക്തീകരണത്തിനായി ബിജെപി സര്‍ക്കാര്‍ വക മാസം 1000 രൂപ വീതം ‘സണ്ണി ലിയോണിക്ക്’; തട്ടിപ്പിന്റെ വിവരങ്ങള്‍ പുറത്ത്

വീട്ടമ്മമാര്‍ക്ക് ഛത്തീസ്ഗഢ് സര്‍ക്കാര്‍ നല്‍കുന്ന സ്ത്രീശാക്തീകരണ പദ്ധതിയുമായി ബന്ധപ്പെട്ട തട്ടിപ്പിന്റെ വിവരങ്ങള്‍...

പതിമൂന്നുകാരിക്ക് പീഡനം; പ്രതിയെ മര്‍ദിച്ച് വീട് കത്തിച്ച് നാട്ടുകാര്‍

ആദിലാബാദ്: തെലങ്കാനയില്‍ പതിമൂന്നുകാരിക്ക് പീഡനം. പ്രതിയെ മര്‍ദിച്ച് വീട് കത്തിച്ച് നാട്ടുകാര്‍....