പ്രതിശ്രുത വധു വിവാഹത്തില്‍ നിന്നും പിന്‍മാറി; ആഘാതത്തില്‍ യുവാവിന് ദാരുണാന്ത്യം

കാണ്‍പൂര്‍

പ്രതിശ്രുത വധു വിവാഹത്തില്‍ നിന്നും പിന്‍മാറിയതിന്റെ ആഘാതത്തില്‍ 23കാരന്‍ മരിച്ചു. ഓട്ടോറിക്ഷ െ്രെഡവറായ പ്രേം ബാബുവാണ് മരിച്ചത്. ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലാണ് സംഭവം.

പാല്‍ ബസ്തി കക്കാഡിയോ സ്വദേശിയായ പ്രേമിന്റെ വിവാഹം നവംബര്‍ 29നാണ് നിശ്ചയിച്ചിരുന്നത്. നവംബര്‍ 18 ന് പ്രതിശ്രുതവധുവുമായി ഇയാള്‍ പുറത്ത് പോയിരുന്നു. ഇതിനിടയില്‍ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടാവുകയും യുവതി വിവാഹത്തില്‍ നിന്നും പിന്‍മാറുകയും ചെയ്തു. ഞായറാഴ്ച വൈകുന്നേരത്തോടെ യുവാവിന്റെ ആരോഗ്യനില പെട്ടെന്ന് വഷളായി.കുടുംബാംഗങ്ങള്‍ അദ്ദേഹത്തെ കാണ്‍പൂരിലെ ലാലാ ലജ്പത് റായ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും അന്നു രാത്രിയോടെ മരിക്കുകയുമായിരുന്നു.

യുവതിയും കുടുംബാംഗങ്ങളും ചേര്‍ന്ന് യുവാവിനെ പീഡിപ്പിക്കുകയും പണം തട്ടിയെടുക്കുകയും ചെയ്തതായി കുടുംബാംഗങ്ങള്‍ ആരോപിച്ചു. പെണ്‍കുട്ടിക്കും കുടുംബത്തിനുമെതിരെ കര്‍ശന നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രേമിന്റെ ബന്ധുക്കള്‍ ആശുപത്രിയില്‍ ബഹളം വച്ചു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചതായി കകാഡിയോ പോലീസ് സ്‌റ്റേഷന്‍ ഇന്‍ ചാര്‍ജ് മാനവേന്ദ്ര സിംഗ് പറഞ്ഞു. പരാതിയുടെയും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന്റെയും അടിസ്ഥാനത്തില്‍ തുടര്‍ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

spot_img

Related news

രാജ്യം ജാഗ്രതയില്‍; 400 ലേറെ വിമാന സര്‍വീസുകള്‍ റദ്ദാക്കി

പാകിസ്താന്‍ ഭീകരവാദികളുടെ കേന്ദ്രങ്ങള്‍ തകര്‍ത്ത ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ ഉത്തരേന്ത്യ കടുത്ത...

ഓപ്പറേഷന്‍ സിന്ദൂര്‍: കരുത്താര്‍ന്ന പെണ്‍ശബ്ദം, ആരാണ് സോഫിയയും വ്യോമികയും?

പുരുഷന്മാരെ തിരഞ്ഞുപിടിച്ചു കൊലപ്പെടുത്തിയ ഭീകരര്‍ കണ്ണീര്‍ കയത്തിലേക്ക് തള്ളിവിട്ടതിലൂടെ വിധവകളാക്കപ്പെട്ടവര്‍ക്ക് നീതി...

വഖഫ് നിയമഭേദഗതിക്കെതിരായ ഹര്‍ജികള്‍ പുതിയ ബെഞ്ച് പരിഗണിക്കും; ഹര്‍ജികള്‍ മെയ് 15ന് പരിഗണിക്കാനായി മാറ്റി

വഖഫ് നിയമഭേദഗതിക്കെതിരായ ഹര്‍ജികള്‍ പുതിയ ബെഞ്ച് പരിഗണിക്കും. ഹര്‍ജികള്‍ ഈ മാസം...

ജമ്മു കാശ്മീരില്‍ വാഹനാപകടത്തില്‍ മൂന്ന് സൈനികര്‍ മരിച്ചു

ജമ്മു കാശ്മീരില്‍ വാഹനാപകടത്തില്‍ 3 സൈനികര്‍ മരിച്ചു. റംബാനില്‍ ആണ് അപകടം....

ഏകീകൃത ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍

ഏകീകൃത ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍. പുതിയ ഏകീകൃത ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമായ...