തിരൂരങ്ങാടി വെന്നിയൂരില്‍ പെയിന്റ് കടക്ക് തീപിടിച്ചു; നാലുപേര്‍ക്ക് പരിക്ക്കട പൂര്‍ണമായും കത്തി നശിച്ചു

മലപ്പുറം തിരൂരങ്ങാടി വെന്നിയൂരില്‍ പെയിന്റ് കടയില്‍ തീപിടിത്തം. നാലുപേര്‍ക്ക് പരിക്കേറ്റു. കട പൂര്‍ണമായും കത്തി നശിച്ചു. രാവിലെ 11 മണിയോടെയാണ് തീപിടിത്തമുണ്ടായത്. രണ്ട് നിലയുള്ള കെട്ടിടത്തിലായിരുന്നു പെയിന്റ് കട പ്രവര്‍ത്തിച്ചിരുന്നത്.

രണ്ടാം നിലയില്‍ വെല്‍ഡിങ് ജോലികള്‍ നടന്നിരുന്നു. ഇതിനിടെ തീപ്പൊരി പാറിയാണ് തീ പടര്‍ന്നതെന്നാണ് സൂചന. വെല്‍ഡിങ് തൊഴിലാളികളായ നാലുപേര്‍ക്കാണ് പരിക്കേറ്റത്. ഇവര്‍ കെട്ടിടത്തിന് മുകളില്‍നിന്ന് താഴേക്ക് ചാടിയാണ് രക്ഷപ്പെട്ടത്. ഫയര്‍ഫോഴ്‌സ് എത്തി തീയണക്കാനുള്ള ശ്രമം തുടരുകയാണ്.

spot_img

Related news

കുറുവാ സംഘത്തിന് ശേഷം ഇറാനി ഗ്യാങ്; നെടുങ്കണ്ടത്ത് പിടിയില്‍

ഇടുക്കി: തമിഴ്‌നാട്ടിലെ കുപ്രസിദ്ധ മോഷ്ടാക്കളുടെ സംഘമായ ഇറാനി ഗ്യാങ് അംഗങ്ങള്‍ ഇടുക്കി...

പാകം ചെയ്തും അല്ലാതെയുമായി വന്യ മൃഗങ്ങളുടെ മാംസം; അച്ഛനും മക്കളും നായാട്ടുകാരെന്ന് വനം വകുപ്പ് സംഘം

മലപ്പുറം: വെണ്ടേക്കുംപൊട്ടിയില്‍ കാട്ടിറച്ചിയുമായി രണ്ട് പേര്‍ പിടിയില്‍. വെണ്ടേക്കുംപൊട്ടി സ്വദേശി ജോണ്‍സണ്‍...

മാഞ്ഞത് മലയാളത്തിന്റെ ‘സുകൃതം’, അന്തിമോപചാരം അര്‍പ്പിക്കാന്‍ ‘സിത്താര’യില്‍ മാത്രം അവസരം, സംസ്‌കാരം വൈകിട്ട്

എംടി വാസുദേവന്‍ നായര്‍ക്ക് കേരളത്തിന്റെ പ്രണാമം. കേരളീയ ജീവിത പരിണാമത്തെ തൂലികയിലേക്ക്...

എഴുത്തിന്റെ കുലപതിക്കു വിട; എംടിക്ക് ഹൃദയാഞ്ജലി

മലയാളത്തിന്റെ ഒരേയൊരു എംടി കഥാവശേഷനായി. ഇന്ന് രാത്രി പത്തോടെയായിരുന്നു 91 കാരനായ...