കേരളത്തില്‍ മഴക്ക് സാധ്യത; 5 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. 5 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കര്‍ണാടകയ്ക്ക് മുകളിലായി രൂപപ്പെട്ട ചക്രവാതച്ചുഴിയുടെ സാന്നിധ്യമാണ് കേരളത്തില്‍ മഴ തുടരാന്‍ കാരണം. പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളിലാണ് മഴ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. കേരള കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടില്ല. കടലില്‍ പോകുന്ന മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

കേരളത്തില്‍ അടുത്ത 5 ദിവസം ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടി മിന്നലോടു കൂടിയ മിതമായ / ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.

ഒക്ടോബര്‍ 11 മുതല്‍ 13 വരെയുള്ള തീയതികളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കും സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പില്‍ പറയുന്നു. അതിനിടെ കേരള തീരത്ത് വ്യാഴാഴ്ച രാത്രി 11.30 വരെ 0.5 മുതല്‍ 1.8 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രവും അറിയിച്ചിട്ടുണ്ട്.

അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അ

തെക്കന്‍ തമിഴ്‌നാട് തീരത്ത് വ്യാഴാഴ്ച രാത്രി 11.30 വരെ 0.5 മുതല്‍ 1.8 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കണമെന്നാണ് നിര്‍ദേശം

spot_img

Related news

ആസാമിലെ എക്‌സിറ്റ് പോൾ ഫലങ്ങൾ തള്ളി കോൺഗ്രസ്; തമിഴ്‌നാട്ടിലും പുതുച്ചേരിയിലും വിജയം സുനിശ്ചിതം

കേരളത്തിൽ യു.ഡി.എഫ് അധികാരത്തിൽ തിരിച്ചെത്തുമെന്ന് എ.ഐ.സി.സി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. തമിഴ്‌നാട്ടിലും...

ഐപിഎൽ മത്സരത്തിനിടെ ഡ്രസിങ് റൂമിൽ പുകവലി; റിയാൻ പരാഗിന് പിഴ ശിക്ഷ

ഐപിഎൽ മത്സരത്തിനിടെ ഡ്രസിങ് റൂമിൽ പുകവലിച്ചതിനെ തുടർന്ന് രാജസ്ഥാൻ റോയൽസ് നായകൻ...

ജീപ്പ് പിന്നിലേക്ക് ഉരുണ്ടു; ടയറിനടിയിൽ കല്ല് വെക്കാൻ ശ്രമിക്കുന്നതിനിടെ കർഷകന് ദാരുണാന്ത്യം

കോഴിക്കോട്: ജീപ്പ് തെന്നി നീങ്ങിയതിനെ തുടര്‍ന്ന് ടയറിനടിയില്‍ കല്ല് വെയ്ക്കാന്‍ ശ്രമിക്കുന്നതിനിടെ...

മത്തിയുടെ തിരിച്ചുവരവ്! കേരളത്തിൽ പിടിച്ചത് 1.68 ലക്ഷം ടൺ; എറണാകുളം ജില്ല ഒന്നാമത്

കൊച്ചി: കഴിഞ്ഞ വർഷം ഇന്ത്യൻ തീരങ്ങളിൽ നിന്ന് പിടിച്ചത് 35.7 ലക്ഷം...

പോലീസ് ട്രെയിനിങ് കോളജിൽ ‘മാർക്ക് ദാനം’? പരീക്ഷ അട്ടിമറിച്ചെന്ന് ഡി.ജി.പിക്ക് പരാതി

തിരുവനന്തപുരം പോലീസ് ട്രെയിനിങ് കോളജിലെ ഡെപ്യൂട്ടേഷൻ പരീക്ഷയിൽ വ്യാപക അട്ടിമറി നടന്നതായി...