താനൂര്‍ കസ്റ്റഡി കൊലപാതകം; മരണ കാരണം ഹൃദയത്തിലേറ്റ മര്‍ദനമെന്ന് റിപ്പോര്‍ട്ട്

താനൂര്‍ കസ്റ്റഡി കൊലപാതകത്തില്‍ ഹിസ്‌റ്റോപതോളജി റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു. ഹൃദയത്തിലേറ്റ മര്‍ദനമാണ് മരണ കാരണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മഞ്ചേരി മെഡിക്കല്‍ കോളേജിലെ പതോളജി വകുപ്പാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. മഞ്ചേരി ജില്ലാ കോടതിയിലാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. രാസ പരിശോധന റിപ്പോര്‍ട്ടും കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.

കേസ് ഡയറി ഉള്‍പ്പെടെ എല്ലാ രേഖകളും ഉടന്‍ സി.ബി.ഐക്ക് കൈമാറണമെന്ന് ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണന്‍ നേരത്തെ ഉത്തരവിട്ടിരുന്നു. കൊല്ലപ്പെട്ട താമിര്‍ ജിഫ്രിയുടെ സഹോദരന്‍ ജാഫര്‍ ജിഫ്രി നല്‍കിയ ഹരജിയിലായിരുന്നു ഹൈക്കോടതി ഉത്തരവ്.

താമിര്‍ ജിഫ്രിയുടെ കസ്റ്റഡിമരണവുമായി ബന്ധപ്പെട്ട അന്വേഷണം സര്‍ക്കാര്‍ സി.ബി.ഐക്ക് വിട്ടിരുന്നെങ്കിലും ഏറ്റെടുക്കാന്‍ ഏജന്‍സി തയാറായിരുന്നില്ല. നിലവില്‍ മലപ്പുറം െ്രെകംബ്രാഞ്ച് ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ നടക്കുന്ന അന്വേഷണത്തില്‍ പ്രതീക്ഷയില്ലെന്നും കേസ് സി.ബി.ഐക്ക് വിടണമെന്നുമാണ് താമിര്‍ ജിഫ്രിയുടെ സഹോദരന്‍ ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടിരുന്നത്. കേസിലെ സാക്ഷികളായ പൊലീസുകാരെയും താമിറിനൊപ്പം കസ്റ്റഡിയിലെടുത്തവരെയും ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ സ്വാധീനിക്കാനുള്ള ശ്രമങ്ങളുണ്ടെന്നും നിര്‍ണായകമായ സി.സി.ടി.വി ദൃശ്യങ്ങള്‍ നശിപ്പിക്കപ്പെടാന്‍ സാധ്യതയുണ്ടെന്നും ഹരജിയില്‍ ആരോപിച്ചിരുന്നു. ഇത് പരിഗണിച്ചാണ് ഉടന്‍ കേസ് ഏറ്റെടുക്കാന്‍ സി.ബി.ഐക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കിയത്.

അന്വേഷണത്തിന് ആശ്യമായ സഹായം സി.ബി.ഐക്ക് സര്‍ക്കാര്‍ നല്‍കണമെന്നും ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണന്‍ ഉത്തരവിട്ടിരുന്നു. കസ്റ്റഡിമരണത്തില്‍ എട്ടു പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തിയാണ് െ്രെകംബ്രാഞ്ച് അന്വേഷണം നടത്തിയിരുന്നത്. സബ് ഇന്‍സ്‌പെക്ടര്‍ ആര്‍.ഡി കൃഷ്ണലാല്‍ അടക്കമുള്ളവരാണ് പ്രതികള്‍. മയക്കുമരുന്ന് കേസില്‍ പിടികൂടിയപ്പോഴാണ് ആഗസ്റ്റ് ഒന്നിന് താമിര്‍ ജിഫ്രി കസ്റ്റഡിയില്‍ മരിക്കുന്നത്‌

spot_img

Related news

കോട്ടക്കലിൽ ഓട്ടോ ഡ്രൈവർ മരണപ്പെട്ട സംഭവം; പ്രതിചേർക്കപ്പെട്ട ബസ് ഡ്രൈവറെ ലോഡ്ജിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

കഴിഞ്ഞമാസം കോട്ടക്കൽ ഒതുക്കുങ്ങലിൽ ബസിലെ തൊഴിലാളികളും ഓട്ടോറിക്ഷ ഡ്രൈവറും തമ്മിൽ ഉണ്ടായ...

ഉംറ തീര്‍ത്ഥാടനത്തിന് പോയ രണ്ട് മലപ്പുറം വളാഞ്ചേരി സ്വദേശികള്‍ മരണപ്പെട്ടു

ജിദ്ദ: ഉംറ തീര്‍ത്ഥാടനത്തിന് പോയ രണ്ട് മലയാളികള്‍ മക്കയില്‍ മരണപ്പെട്ടു. വളാഞ്ചേരി...

ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലെത്തിയില്ല; കോട്ടയത്ത് എസ്‌ഐയെ കാണാനില്ല, അന്വേഷണം

കോട്ടയം: പൊലീസ് ഉദ്യോഗസ്ഥനെ കാണാനില്ലെന്ന് പരാതി. കോട്ടയം വെസ്റ്റ് സ്റ്റേഷനിലെ ഗ്രേഡ്...

നടന്‍ ഷൈന്‍ ടോം ചാക്കോ അറസ്റ്റില്‍

ലഹരി ഉപയോഗം തടയല്‍ നിയമപ്രകാരം നടന്‍ ഷൈന്‍ ടോം ചാക്കോ അറസ്റ്റില്‍....

രാസ ലഹരി ഉപയോഗിക്കാറില്ലെന്ന് ഷൈന്‍ ടോം ചാക്കോ; വെദ്യപരിശോധനയ്ക്ക് വിധേയനാക്കാന്‍ പൊലീസ്

നടന്‍ ഷൈന്‍ ടോം ചാക്കോയെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കാന്‍ പൊലീസ്. രാസ ലഹരിയും...