തിരുവോണം ബമ്പര്‍ വില്‍പ്പന 50 ലക്ഷത്തിലേക്ക്; നറുക്കെടുപ്പ് 20ന്

തിരുവോണം ബമ്പര്‍ ലോട്ടറി ടിക്കറ്റിന് റെക്കോഡ് വില്‍പ്പന. വില്‍പ്പന ആരംഭിച്ച ആദ്യദിനം നാലരലക്ഷം ടിക്കറ്റാണ് വിറ്റത്. അന്നുമുതല്‍ ദിവസവും ശരാശരി ഒന്നരലക്ഷം ടിക്കറ്റുവരെ വിറ്റുപോകുന്നു. തിങ്കളാഴ്ച രണ്ടരലക്ഷം ടിക്കറ്റ് വിറ്റു. ഇതോടെ 44.5 ലക്ഷം ടിക്കറ്റുകള്‍ ഭാഗ്യാന്വേഷികളുടെ കൈകളിലെത്തി. വരുംദിവസങ്ങളിലും വില്‍പ്പന ഉയരുമെന്നാണ് ഏജന്റുമാരുടെയും വില്‍പ്പനക്കാരുടെയും പ്രതീക്ഷ. നറുക്കെടുപ്പ് 20നാണ്.

ആദ്യഘട്ടത്തില്‍ 30 ലക്ഷം ടിക്കറ്റാണ് വില്‍പ്പനയ്ക്ക് എത്തിച്ചത്. പിന്നീടത് 50 ലക്ഷമാക്കി. 10 ലക്ഷംകൂടി അച്ചടിച്ച് വിതരണത്തിനായി എത്തിച്ചിട്ടുണ്ട്. ആവശ്യമെങ്കില്‍ പത്തുലക്ഷംകൂടി അച്ചടിക്കാനും ആലോചനയുണ്ട്. 90 ലക്ഷം ടിക്കറ്റുവരെ വില്‍പ്പനയ്ക്ക് എത്തിക്കാന്‍ വകുപ്പിനാകും. കഴിഞ്ഞവര്‍ഷം 66.5 ലക്ഷം ടിക്കറ്റാണ് ചെലവായത്. ഇത്തണ 5,34,670 സമ്മാനങ്ങളാണ് കാത്തിരിക്കുന്നത്. കഴിഞ്ഞവര്‍ഷം 3,97,911 ആയിരുന്നു, വില്‍പ്പനക്കാരുടെ കമീഷനും വര്‍ധിപ്പിച്ചു.

സമ്മാനഘടനയിലും മാറ്റമുണ്ട്. 500 രൂപയാണ് ടിക്കറ്റിന്. ഒന്നാം സമ്മാനം 25 കോടി രൂപ. രണ്ടാം സമ്മാനം ഒരു കോടിവീതം 20 പേര്‍ക്ക് നല്‍കും. കഴിഞ്ഞ തവണ ഒരാള്‍ക്ക് അഞ്ച് കോടിയായിരുന്നു. മൂന്നാം സമ്മാനം 50 ലക്ഷംവീതം 20 നമ്പറുകള്‍ക്ക് ലഭിക്കും. നാലാം സമ്മാനം അഞ്ചുലക്ഷംവീതം പത്തുപേര്‍ക്ക്. അഞ്ചാം സമ്മാനം രണ്ടുലക്ഷംവീതം പത്തുപേര്‍ക്കുണ്ട്. 5000, 2000, 1000, 500 രൂപയുടെ സമ്മാനങ്ങളുമുണ്ട്. ആകെ സമ്മാനത്തുക 125.54 കോടിയും. പച്ചക്കുതിരയാണ് ഓണം ബമ്പറിന്റെ ഭാഗ്യചിഹ്നമായി അടിച്ചിട്ടുള്ളത്. സുരക്ഷ മുന്‍നിര്‍ത്തിയും വ്യാജ ടിക്കറ്റുകള്‍ തിരിച്ചറിയുന്നതിനുമായി ഫ്‌ലൂറസന്റ് മഷിയിലാണ് അച്ചടി.

spot_img

Related news

ഫ്യൂസ് ഊരല്‍ എളുപ്പമാകില്ല, കെഎസ്ഇബിയുടെ പുതിയ പദ്ധതി ഒക്ടോബര്‍ മുതൽ

ദിവസേനയുള്ള ജീവിത തിരക്കുകള്‍ക്കിടയില്‍ പല കാര്യങ്ങളും നമ്മള്‍ മറന്ന് പോകാറുണ്ട്. അത്തരത്തില്‍...

കൂറ്റനാട് ശ്രീപതി എഞ്ചിനീയറിങ് കോളേജില്‍ ‘തിരുവരങ്ങ്’ ബീന ആര്‍ ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു

പാലക്കാട്‌: ശ്രീപതി എഞ്ചിനീയറിങ് കോളേജില്‍ 2024-28 ബാച്ച് വിദ്യാര്‍ഥികളുടെ പ്രവേശനവുമായി ബന്ധപ്പെട്ട...

പാചകവാതക സിലിണ്ടറിന് വീണ്ടും വിലകൂട്ടി

വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന് വിലകൂട്ടി. 19 കിലോഗ്രാമിന്റെ സിലിന്‍ഡറിന്...

എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് ഇ പി ജയരാജനെ നീക്കി

തിരുവനന്തപുരം: എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് ഇ പി ജയരാജനെ നീക്കി...