പൊലീസ് ഇതുവരെ പിടികൂടിയത് 15.88 കോടി രൂപയുടെ കള്ളക്കടത്തു സ്വര്‍ണം

ജില്ലയിലെ പൊലീസ് ഈ വര്‍ഷം ഇതുവരെ പിടികൂടിയത് 15.88 കോടി രൂപയുടെ കള്ളക്കടത്തു സ്വര്‍ണവും 28.46 കോടി രൂപയുടെ ഹവാല പണവും. കോഴിക്കോട് വിമാനത്താവളം വഴി കടത്തിയ 30.75 കിലോ സ്വര്‍ണമാണ് പിടിച്ചെടുത്തത്. സ്വര്‍ണക്കടത്തു കേസില്‍ 31 കേസുകളിലായി 31 പേരെയും അവരെ സഹായിക്കാനെത്തിയ 5 പേരെയും ഒരു വാഹനവും പിടികൂടി. 48 ഹവാല കേസുകളിലായി 70 പ്രതികളെയാണു പിടികൂടിയത്.

അവര്‍ യാത്രയ്ക്കുപയോഗിച്ച 26 കാറുകള്‍, 15 ബൈക്കുകള്‍, 4 ഓട്ടോറിക്ഷകള്‍ എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം 37.97 കോടി രൂപ വില വരുന്ന 80.11 കിലോഗ്രാം സ്വര്‍ണമാണു പിടിച്ചത്. 90 കേസുകളിലായി 94 പ്രതികള്‍, സഹായത്തിനെത്തിയ 56 പേര്‍, 30 വാഹനങ്ങള്‍ എന്നിവയും പിടികൂടിയിരുന്നു. ഹവാലയുമായി ബന്ധപ്പെട്ടു കഴിഞ്ഞ വര്‍ഷം 30.69 കോടി രൂപയാണു പിടിച്ചെടുത്തത്. 51 കേസുകളിലായി 72 പേരും 30 കാറുകളും 5 മോട്ടര്‍ സൈക്കിളുകളും 2 ഗുഡ്‌സ് വാഹനങ്ങളും പിടിച്ചെടുത്തു. 2021ല്‍ 10.78 കോടി രൂപയാണ് ആകെ പിടിച്ചെടുത്തിരുന്നത്.

ലഹരി കേസുകളില്‍ ജില്ലയില്‍ ഇതുവരെ മരവിപ്പിച്ചത് 5 പ്രതികളുടെ സ്വത്തുക്കള്‍. 10 പ്രതികളുടെ വിവരങ്ങളാണു ജില്ലാ പൊലീസ് ചെന്നൈ ആസ്ഥാനമായ കോംപിറ്റന്റ് അതോറിറ്റിക്കു സമര്‍പ്പിച്ചത്. അതേസമയം വലിയ അവളവില്‍ ലഹരിക്കച്ചവടം നടത്തിയതിനു 104 പേരെയാണു ജില്ലയില്‍നിന്നു ജയിലിലടയ്ക്കാനായി ശുപാര്‍ശ നല്‍കിയത്. ഇതു സംസ്ഥാനത്തു തന്നെ ഏറ്റവും കൂടുതലാണ്.

ലഹരി ഉപയോഗിച്ചവര്‍ക്ക് 25,000 രൂപയുടെ കോടതി ബോണ്ട് ഏറ്റവും കൂടുതല്‍ ഉറപ്പാക്കിയതും ജില്ലയില്‍ തന്നെ 1542 പേര്‍ക്ക്.ലഹരിയുമായി ബന്ധപ്പെട്ട് ഈ വര്‍ഷം ജൂലൈ വരെ 2609 കേസുകളാണു ജില്ലയില്‍ റജിസ്റ്റര്‍ ചെയ്തത് 2021ല്‍ 435 കേസുകളും 2022 ല്‍ 2829 കേസുകളുമാണുണ്ടായിരുന്നത്.

spot_img

Related news

വിഎസിന്‍റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു; മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്ന് ഡോക്ടർമാർ

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ വി.എസ് അച്യുതാനന്ദന്റെ ആരോഗ്യനില...

പ്രതിദിന പനിബാധിതരുടെ എണ്ണം പതിനായിരത്തിലേറെ; ഒരു മാസത്തിനിടെ ഡെങ്കിപ്പനി ബാധിച്ചത് രണ്ടായിരത്തിനടുത്ത് ആളുകള്‍ക്ക്

സംസ്ഥാനത്ത് പകര്‍ച്ചവ്യാധി കേസുകളില്‍ വര്‍ധന. പ്രതിദിന പനിബാധിതരുടെ എണ്ണം പതിനായിരത്തിന് മുകളിലാണ്....

സംസ്ഥാനത്ത് മഴ തുടരും; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് സാധാരണ മഴ തുടരും. വടക്കന്‍ കേരളത്തിലിന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക്...

നിലമ്പൂരിൽ മൃഗവേട്ട നടത്തിയ രണ്ട് പേർ പിടിയിൽ

മലപ്പുറം: നിലമ്പൂരില്‍ മൃഗവേട്ട നടത്തിയ രണ്ട് പേര്‍ പിടിയില്‍. മൂര്‍ക്കനാട് സ്വദേശി...