32 വര്‍ഷങ്ങള്‍ക്കു ശേഷം രജനീകാന്തും അമിതാഭ് ബച്ചനും ഒന്നിക്കുന്നു

നീണ്ട 32 വര്‍ഷത്തെ ഇടവേളക്ക് ശേഷം ബോളിവുഡിന്റെയും കോളിവുഡിന്റെയും താരരാജാക്കന്‍മാര്‍ ഒരുമിക്കുന്നു. ജയ് ഭീം സംവിധായകന്‍ ടി.ജെ ജ്ഞാനവേല്‍ ഒരുക്കുന്ന ‘തലൈവര്‍ 170’ എന്ന ചിത്രത്തിലാണ് രജനീകാന്തും അമിതാഭ് ബച്ചനും ഒന്നിക്കുന്നത്. സിനിമയുടെ ചിത്രീകരണം വരുന്ന സെപ്തംബറില്‍ തുടങ്ങുമെന്നാണ് റിപ്പോര്‍ട്ട്.

വില്ലന്‍ വേഷത്തിലായിരിക്കും ബിഗ് ബി എത്തുക. വെള്ളിത്തിരയിലെ രണ്ട് ഇതിഹാസങ്ങള്‍ തമ്മിലുള്ള മത്സരിച്ചുള്ള പ്രകടനത്തിനായിരിക്കും ചിത്രം വേദിയാവുക. മുകുള്‍ എസ് ആനന്ദ് സംവിധാനം ചെയ്ത ‘ഹം’ എന്ന ചിത്രത്തിലാണ് രജനിയും ബച്ചനും അവസാനമായി ഒരുമിച്ചത്. അമിതാഭ് ടൈഗര്‍ എന്ന ശേഖര്‍ മല്‍ഹോത്രയെ അവതിരിപ്പിച്ചപ്പോള്‍ ഇന്‍സ്‌പെക്ടര്‍ കുമാര്‍ മല്‍ഹോത്രയുടെ വേഷത്തിലാണ് രജനിയെത്തിയത്. 1991ല്‍ പുറത്തിറങ്ങിയ ചിത്രം ഹിറ്റായിരുന്നു. നാഗ് അശ്വിന്റെ സംവിധാനത്തില്‍ അടുത്ത വര്‍ഷം പുറത്തിറങ്ങാന്‍ പോകുന്ന ‘കല്‍ക്കി 2898 എഡി’യില്‍ കമല്‍ഹാസനൊപ്പവും ബച്ചന്‍ അഭിനയിക്കുന്നുണ്ട്. പ്രഭാസ് നായകവേഷത്തിലെത്തുന്ന ചിത്രം ഒരു സയന്‍സ് ഫിക്ഷന്‍ ഡ്രാമയാണ്.

അതേസമയം ജയിലറിന്റെ വിജയത്തിനു ശേഷം ഉത്തരേന്ത്യയില്‍ യാത്രയിലാണ് രജനീകാന്ത്. ഹിമാലയത്തിലെ ആത്മീയ യാത്രക്ക് ശേഷം ഈയിടെയാണ് താരം തിരിച്ചെത്തിയത്.

spot_img

Related news

ഫിലിം ക്രിട്ടിക്സ് അവാര്‍ഡ് 2024: ഫെമിനിച്ചി ഫാത്തിമ മികച്ച ചിത്രം, ടൊവിനോ മികച്ച നടന്‍

തിരുവനന്തപുരം: 2024ലെ മികച്ച സിനിമയ്ക്കുള്ള 48-ാമത് കേരള ഫിലിം ക്രിട്ടിക്സ് അവാര്‍ഡില്‍...

മലയാള സിനിമയില്‍ ഇത് ചരിത്രം; ‘എമ്പുരാന്റെ’ ആഗോള തിയേറ്റര്‍ ഷെയര്‍ 100 കോടി കടന്നു

മലയാള സിനിമയില്‍ പുതിയ റെക്കോഡിട്ട് പൃഥ്വിരാജ്-മോഹന്‍ലാല്‍ ചിത്രം എമ്പുരാന്‍. ചിത്രത്തിന്റെ ആഗോളതലത്തിലുള്ള...

വിവാദങ്ങൾക്കിടെ എമ്പുരാൻറെ റീ എഡിറ്റ് പതിപ്പ് ഇന്ന് മുതൽ തിയറ്ററുകളിൽ

കൊച്ചി: വിവാദങ്ങള്‍ക്കിടെ എമ്പുരാന്റെ റീ എഡിറ്റഡ് പതിപ്പ് തിയറ്ററുകളിലെത്തി. വ്യാപകമായ പ്രതിഷേധത്തെത്തുടര്‍ന്ന്...

എമ്പുരാന്‍ സിനിമയുടെ പേരിലെ വിവാദങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് മോഹന്‍ലാല്‍; സിനിമയിലെ ചില ഭാഗങ്ങള്‍ നീക്കം ചെയ്യും

എമ്പുരാന്‍ സിനിമയുടെ പേരിലെ വിവാദങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് മോഹന്‍ലാല്‍. കുറേപേര്‍ക്ക് സിനിമയിലെ...