ഹോട്ടലിന്റെ 3-ാം നിലയില്‍നിന്ന് സിമന്റ്പാളി വീണ് യുവാവ് മരിച്ചു

കോട്ടയം നഗരമധ്യത്തില്‍ ഹോട്ടല്‍ രാജധാനിയുടെ മൂന്നാം നിലയിലെ ജനലിന്റെ മുകള്‍ഭാഗത്തെ സിമന്റ്പാളി അടര്‍ന്നുവീണു യുവാവ് മരിച്ചു. താഴത്തെ നിലയില്‍ പ്രവര്‍ത്തിക്കുന്ന മീനാക്ഷി ലക്കി സെന്ററിലെ ജീവനക്കാരന്‍ പായിപ്പാട് പള്ളിക്കച്ചിറ കവല കല്ലൂപ്പറമ്പില്‍ ജിനോ കെ.ഏബ്രഹാം (42) ആണു മരിച്ചത്.

ഇന്നലെ രാത്രി എട്ടരയോടെയാണു സംഭവം. ലക്കി സെന്റര്‍ അടച്ചശേഷം പുറത്തേക്കിറങ്ങുന്നതിനിടെയാണ് അപകടം. എംസി റോഡില്‍ നഗരസഭാ ഓഫിസിന് എതിര്‍വശത്തെ നഗരസഭാ ഷോപ്പിങ് കോംപ്ലക്‌സില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലിന്റെ ജനലിന്റെ ഭാഗമാണ് അടര്‍ന്നുവീണത്.

അടര്‍ന്നുവീണ ഭാഗം ലക്കി സെന്ററിന്റെ ബോര്‍ഡില്‍ ഇടിച്ചശേഷം ജിനോയുടെ ദേഹത്തു പതിക്കുകയായിരുന്നു. 28 അടിയോളം മുകളില്‍ നിന്നാണു കോണ്‍ക്രീറ്റ് ഭാഗം അടര്‍ന്നുവീണത്. ജിനോയെ കോട്ടയം ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

50 വര്‍ഷത്തിലേറെ പഴക്കമുള്ളതാണു ഷോപ്പിങ് കോംപ്ലക്‌സ്. ഇതിനൊപ്പമുള്ള ഷോപ്പിങ് കോംപ്ലക്‌സിന്റെ മറ്റു കെട്ടിടങ്ങള്‍ ഹൈക്കോടതി ഇടപെടലിനെ തുടര്‍ന്നു പൊളിക്കാനുള്ള നടപടി നഗരസഭ സ്വീകരിച്ചുവരികയാണ്.

അപകടമുണ്ടാക്കിയ ഷോപ്പിങ് കോംപ്ലക്‌സ് ഭാഗം ഹോട്ടല്‍ ഉടമതന്നെ ബലപ്പെടുത്തിയെന്നു കാണിച്ചാണു പൊളിക്കുന്നതില്‍ നിന്ന് ഒഴിവാക്കിയത്. ജിനോയുടെ പിതാവ്: പരേതനായ കെ.ജെ.ഏബ്രഹാം, അമ്മ: ഫിലോമിന. ഭാര്യ: ഷീജ. മക്കള്‍: അഡോണ്‍, അക്‌സ.

spot_img

Related news

ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലെത്തിയില്ല; കോട്ടയത്ത് എസ്‌ഐയെ കാണാനില്ല, അന്വേഷണം

കോട്ടയം: പൊലീസ് ഉദ്യോഗസ്ഥനെ കാണാനില്ലെന്ന് പരാതി. കോട്ടയം വെസ്റ്റ് സ്റ്റേഷനിലെ ഗ്രേഡ്...

നടന്‍ ഷൈന്‍ ടോം ചാക്കോ അറസ്റ്റില്‍

ലഹരി ഉപയോഗം തടയല്‍ നിയമപ്രകാരം നടന്‍ ഷൈന്‍ ടോം ചാക്കോ അറസ്റ്റില്‍....

രാസ ലഹരി ഉപയോഗിക്കാറില്ലെന്ന് ഷൈന്‍ ടോം ചാക്കോ; വെദ്യപരിശോധനയ്ക്ക് വിധേയനാക്കാന്‍ പൊലീസ്

നടന്‍ ഷൈന്‍ ടോം ചാക്കോയെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കാന്‍ പൊലീസ്. രാസ ലഹരിയും...

ഡാന്‍സാഫ് പരിശോധനയ്ക്കിടെ ഹോട്ടല്‍ മുറിയില്‍ നിന്നും ഓടിയതെന്തിന്?; ഷൈന്‍ ടോം ചാക്കോയെ ഇന്ന് ചോദ്യം ചെയ്യും

ഡാന്‍സാഫ് പരിശോധനയ്ക്കിടെ ഹോട്ടല്‍ മുറിയില്‍ നിന്നിറങ്ങിയ ഓടിയ നടന്‍ ഷൈന്‍ ടോം...

നടി വിന്‍സി അലോഷ്യസിന്റെ വെളിപ്പെടുത്തലില്‍ മൊഴിയെടുക്കാന്‍ അനുമതി തേടി എക്സൈസ്; സഹകരിക്കാന്‍ താല്‍പര്യമില്ലെന്ന് കുടുംബം

നടി വിന്‍സി അലോഷ്യസിന്റെ വെളിപ്പെടുത്തലില്‍ മൊഴിയെടുക്കാന്‍ അനുമതി തേടി എക്സൈസ്. എന്നാല്‍...