മക്കള്‍ സംരക്ഷിച്ചാലും ഭാര്യക്ക് ജീവനാംശം നല്‍കണം: ഹൈക്കോടതി

മക്കള്‍ സംരക്ഷിക്കുന്നുവെന്ന കാരണത്താല്‍ മുന്‍ ഭാര്യക്ക് ജീവനാംശം നല്‍കണമെന്ന ബാധ്യതയില്‍നിന്ന് ഭര്‍ത്താവിന് ഒഴിയാനാകില്ലെന്ന് ഹൈക്കോടതി. മുന്‍ ഭാര്യക്കും അവിവാഹിതയായ മകള്‍ക്കും ജീവനാംശം നല്‍കാനുള്ള കുടുംബകോടതി ഉത്തരവിനെതിരെ കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശി മുഹമ്മദാലി നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് സോഫി തോമസ്, ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ് എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്.

അവിവാഹിതയായ മകള്‍ക്കും തനിക്കും ജീവനാംശം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് ഭാര്യ കുടുംബകോടതിയെ സമീപിച്ചത്. ക്രിമിനല്‍ നടപടി ചട്ടത്തിലെ 125–ാംവകുപ്പുപ്രകാരം ഭാവിയിലേക്കുള്ള ജീവനാംശം നല്‍കണമെന്ന ആവശ്യവും ഉന്നയിച്ചിരുന്നു. ഇതു പരിഗണിച്ച കുടുംബകോടതി 2017 ഫെബ്രുവരി 24 മുതല്‍ 2020 ഫെബ്രുവരി 24 വരെ കാലയളവിലെ ജീവനാംശമായി മാസം 4000 രൂപവീതം നല്‍കാന്‍ ഉത്തരവിട്ടു. 2020 ഫെബ്രുവരി 26 മുതല്‍ ശേഷിക്കുന്ന കാലത്തേക്കും 4000 രൂപവീതം ഇരുവര്‍ക്കും ജീവനാംശം നല്‍കാനും നിര്‍ദേശിച്ചിരുന്നു.

വിദേശത്ത് ജാേലിയുള്ള ആണ്‍മക്കള്‍ ഭാര്യയെ സംരക്ഷിക്കുന്നുണ്ടെന്നും അതിനാല്‍ ജീവനാംശം നല്‍കാനാകില്ലെന്നും കാണിച്ച് മുഹമ്മദാലി ഹൈക്കോടതിയില്‍ അപ്പീല്‍ ഹര്‍ജിയും റിവിഷന്‍ പെറ്റീഷനും നല്‍കുകയായിരുന്നു. മക്കള്‍ സംരക്ഷണം നല്‍കുന്നതിനാല്‍ മുന്‍ ഭാര്യക്ക് ജീവനാംശം നല്‍കേണ്ടതില്ലെന്ന വാദം അംഗീകരിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. കുടുംബകോടതി ഉത്തരവില്‍ ഇടപെടാനാകില്ലെന്ന് വ്യക്തമാക്കിയാണ് ഹര്‍ജികള്‍ തള്ളിയത്.

spot_img

Related news

‘നിലമ്പൂരില്‍ ആര് സ്ഥാനാര്‍ത്ഥിയായാലും യുഡിഎഫ് ജയിക്കും’; പാര്‍ട്ടിയില്‍ തര്‍ക്കങ്ങളില്ല: ആര്യാടന്‍ ഷൗക്കത്ത്

മലപ്പുറം: നിലമ്പൂരില്‍ ആര് സ്ഥാനാര്‍ത്ഥിയായാലും യുഡിഎഫ് ജയിക്കുമെന്നും പാര്‍ട്ടിയില്‍ തര്‍ക്കങ്ങളില്ലെന്നും ആര്യാടന്‍...

ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലെത്തിയില്ല; കോട്ടയത്ത് എസ്‌ഐയെ കാണാനില്ല, അന്വേഷണം

കോട്ടയം: പൊലീസ് ഉദ്യോഗസ്ഥനെ കാണാനില്ലെന്ന് പരാതി. കോട്ടയം വെസ്റ്റ് സ്റ്റേഷനിലെ ഗ്രേഡ്...

നടന്‍ ഷൈന്‍ ടോം ചാക്കോ അറസ്റ്റില്‍

ലഹരി ഉപയോഗം തടയല്‍ നിയമപ്രകാരം നടന്‍ ഷൈന്‍ ടോം ചാക്കോ അറസ്റ്റില്‍....

രാസ ലഹരി ഉപയോഗിക്കാറില്ലെന്ന് ഷൈന്‍ ടോം ചാക്കോ; വെദ്യപരിശോധനയ്ക്ക് വിധേയനാക്കാന്‍ പൊലീസ്

നടന്‍ ഷൈന്‍ ടോം ചാക്കോയെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കാന്‍ പൊലീസ്. രാസ ലഹരിയും...

ഡാന്‍സാഫ് പരിശോധനയ്ക്കിടെ ഹോട്ടല്‍ മുറിയില്‍ നിന്നും ഓടിയതെന്തിന്?; ഷൈന്‍ ടോം ചാക്കോയെ ഇന്ന് ചോദ്യം ചെയ്യും

ഡാന്‍സാഫ് പരിശോധനയ്ക്കിടെ ഹോട്ടല്‍ മുറിയില്‍ നിന്നിറങ്ങിയ ഓടിയ നടന്‍ ഷൈന്‍ ടോം...
Click to join