ആന്ധ്രയില്‍ ജോലിതേടിപ്പോയ കുറ്റിപ്പുറം സ്വദേശിയായ യുവാവ് മരിച്ചനിലയില്‍

സുഹൃത്തിനൊപ്പം ആന്ധ്രപ്രദേശില്‍ ജോലിതേടിപ്പോയ യുവാവ് മരിച്ചനിലയില്‍. കൊളക്കാട് വടക്കേക്കര ബീരാന്റെ മകന്‍ മുഹമ്മദ് ആസിഫി (26)നെയാണ് ആന്ധ്രയിലെ കവാലി ടൗണിനുത്തുള്ള മുസ്‌നൂര്‍ നദിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഒരാഴ്ചമുമ്പാണ് ആസിഫ് സുഹൃത്തുമൊന്നിച്ച് പോയത്. ഇയാളെക്കുറിച്ച് വിവരമില്ല. കവാലി പൊലീസ് കുറ്റിപ്പുറം പൊലീസില്‍ ബന്ധപ്പെടുകയായിരുന്നു. ആസിഫിന്റെ ബന്ധുക്കള്‍ ആന്ധ്രയിലേക്ക് തിരിച്ചിട്ടുണ്ട്. ഉമ്മ: ഫാത്തിമ. സഹോദരങ്ങള്‍: മുഹമ്മദ് ആഷിഖ്, മുഹമ്മദ് സഹല്‍.

spot_img

Related news

മലപ്പുറത്ത് നിപ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ ജില്ലാതല പരിപാടി മാറ്റി

മലപ്പുറം ജില്ലയിലെ വളാഞ്ചേരിയില്‍ നിപ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മെയ് 12 ന്...

എസ്എസ്എല്‍സി പരീക്ഷാഫലം ഇന്ന്; ഫലമറിയാം ഇങ്ങനെ…

തിരുവനന്തപുരം: 2025 ലെ എസ്.എസ്.എല്‍.സി പരീക്ഷാഫലപ്രഖ്യാപനം ഇന്ന്. വൈകിട്ട് മൂന്നു മണിക്ക്...

വളാഞ്ചേരി സ്വദേശിയായ 42 കാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. പെരിന്തല്‍മണ്ണയിലെ ആശുപത്രിയില്‍ ചികിത്സയിലാണ് ഇവര്‍

കേരളത്തില്‍ വീണ്ടും നിപ ബാധ സ്ഥിരീകരിച്ചു. വളാഞ്ചേരി സ്വദേശിയായ 42 കാരിക്കാണ്...

സംസ്ഥാനത്ത് സ്വര്‍ണവില കുതിച്ചുയര്‍ന്നു; ഒരു പവന്‍ സ്വര്‍ണത്തിന് 73,000ന് മുകളില്‍

സംസ്ഥാനത്ത് സ്വര്‍ണവില കുതിച്ചുയര്‍ന്നു. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 440 രൂപയാണ്...