എംഡിഎംഎ കേസ് പ്രതി പൊലീസിനെ വെട്ടിച്ചു കടന്നു; തിരച്ചിലിനൊടുവില്‍ വീണ്ടും പിടിയിലായി

എംഡിഎംഎയുമായി പൊലീസ് അറസ്റ്റ് ചെയ്ത പ്രതി കൂട്ടുപ്രതിയെ കണ്ടെത്താന്‍ കയ്യാമം വച്ചു കൊണ്ടുപോകുന്നതിനിടെ കടന്നു കളഞ്ഞു. റബ്ബര്‍ തോട്ടത്തില്‍ ഒളിച്ചപ്രതിയെ 10 മണിക്കൂറിനു ശേഷം പോലീസ് പിടികൂടി. വഴിക്കടവ് മുണ്ട അണ്ടിക്കുന്നിലെ കുളമ്പന്‍ മുഹമ്മദ് ഷഹന്‍ഷയെ (30) ആണ് അറസ്റ്റ് ചെയ്തത്.
പ്രതി യുവാക്കള്‍ക്ക് എംഡി എം എ എത്തിച്ചു നല്‍കിയതായി ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച വിവരത്തെ തുടര്‍ന്ന് നിരീക്ഷണത്തില്‍ ആയിരുന്നു. ബുധനാഴ്ച രാത്രി എട്ടിന് മൂത്തേടം കരുളായി റോഡില്‍ കാറ്റാടിക്ക് സമീപം വച്ച് എംഡിഎംഎ കൈമാറുന്നതിനിടെ ഇന്‍സ്‌പെക്ടര്‍ എംപി ഷൈജുവിന്റെ നേതൃത്വത്തില്‍ ഇയാളെ പിടികൂടി. ചോദ്യം ചെയ്യേണ്ടതില്‍ നിന്ന് ലഹരി മരുന്നു എത്തിച്ചുകൊടുത്ത കൂട്ടാളിയെ കുറിച്ച് സൂചന ലഭിച്ചതോടെ ഇയാളെ കണ്ടെത്താന്‍ വാഹനത്തിലും പിന്നീട് നടത്തിയും കൊണ്ടുപോകുന്നതിനിടെയാണ് എടക്കര പാലത്തില്‍ സമീപം വെച്ച് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചത്.
രാത്രി മുഴുവന്‍ പോലീസ് തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. രാവിലെ ആറരയോടെയാണ് അണ്ടിക്കുന്നിലെ റബ്ബര്‍ തോട്ടത്തില്‍ നിന്ന് ഇയാളെ പിടികൂടിയത്. ബാംഗ്ലൂരില്‍നിന്ന് ട്രെയിന്‍ മാര്‍ഗമാണ് എംഡി എം എ എത്തിക്കുന്നതെന്ന് മൊഴി നല്‍കിയിട്ടുണ്ട്. ലഹരി മരുന്നു കൈവശം വെച്ചതിനും കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചതിനും കേസെടുത്ത് പ്രതിയെ റിമാന്‍ഡ് ചെയ്തു.
എസ് ഐ അബ്ദുല്‍ മുജീബ്, സിപിഒമാരായ ഉണ്ണികൃഷ്ണന്‍, അനീഷ്, അനുപ്, ജോബിന്‍, സുഭാഷ്, സുനീഷ്, അരുണ്‍കുമാര്‍, ഷാഫി എന്നിവര്‍ സംഘത്തില്‍ ഉണ്ടായിരുന്നു.

spot_img

Related news

എ പി ജെ അ ബ്ദുൽ കലാം സ്റ്റഡി സെന്ററിന്റെ ബെസ്റ്റ് ടീച്ചേർസ് അവാർഡ് തൗഫീഖ് സഖാഫിക്ക്

വളാഞ്ചേരി: അധ്യാപനവും ജീവകാരുണ്യ പ്രവർത്തനവും നെഞ്ചോട് ചേർത്തുവെച്ച് മാതൃക പ്രവർത്തനം കാഴ്‌ചവെക്കുകയാണ്...

മലപ്പുറം ജില്ലയെ ചതിച്ച് സുജിത്ത് ദാസ് നേടിയ മെഡലുകള്‍ തിരികെ വാങ്ങണമെന്ന് പികെ നവാസ്

മലപ്പുറം: പത്തനംതിട്ട മുന്‍ എസ്പി സുജിത്ത് ദാസിനെതിരെ രൂക്ഷമായ വിമര്‍ശനവുമായി എം...

അൽ സലാമയിൽ ഒരു മാസം നീണ്ടു നിൽക്കുന്ന ആനുകൂല്യങ്ങൾക്ക് തുടക്കം

പെരിന്തൽമണ്ണ: അൽ സലാമ പെരിന്തൽമണ്ണയുടെ ഇരുപത്തിയൊന്നാം വാർഷികം പ്രമാണിച്ച് 50 വയസ്സിന്...

ഫ്യൂസ് ഊരല്‍ എളുപ്പമാകില്ല, കെഎസ്ഇബിയുടെ പുതിയ പദ്ധതി ഒക്ടോബര്‍ മുതൽ

ദിവസേനയുള്ള ജീവിത തിരക്കുകള്‍ക്കിടയില്‍ പല കാര്യങ്ങളും നമ്മള്‍ മറന്ന് പോകാറുണ്ട്. അത്തരത്തില്‍...

ഓണ്‍ലൈന്‍ ആല്‍ബം സോങ്, റീല്‍സ് ഫെസ്റ്റ്: എന്‍ട്രികള്‍ ക്ഷണിച്ചു

മലപ്പുറം: ഓണത്തോടനുബന്ധിച്ഛ് ഇന്ത്യന്‍ ഷോര്‍ട് ഫിലിം സൊസൈറ്റി മലപ്പുറം ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍...