തിരൂര്‍ ‍ഏഴൂർ സ്വദേശിയായ വ്യാപാരിയെ കൊലപ്പെടുത്തി ട്രോളി ബാഗിലാക്കി അട്ടപ്പാടി ചുരത്തില്‍ തള്ളി;യുവതിയടക്കം രണ്ടുപേര്‍ പിടിയില്‍

തിരൂര്‍: വ്യാപാരിയെ കൊന്ന് മൃതദേഹം വെട്ടിനുറുക്കി കഷണങ്ങളാക്കി ട്രോളിബാഗില്‍ നിറച്ച്‌ അട്ടപ്പാടിയിലെ കൊക്കയില്‍ തള്ളിയ കേസില്‍ രണ്ടുപേര്‍ പിടിയില്‍. തിരൂര്‍ സ്വദേശിയായ ഹോട്ടല്‍ ഉടമ സിദ്ദിഖിനെയാണ് (58)കൊലപ്പെടുത്തിയത്. സിദ്ദിഖിന്റെ ഹോട്ടലിലെ ജീവനക്കാരനായ ഷിബിലിയെയും കൂടെയുണ്ടായിരുന്ന ഫര്‍സാന എന്ന യുവതിയെയും പൊലീസ് ചെന്നൈയില്‍ നിന്ന് കസ്റ്റഡിയിലെടുത്തു. സിദ്ദിഖിനെ കാണാനില്ലെന്ന് മകൻ പരാതി നല്‍കിയിരുന്നു. അന്വേഷണത്തില്‍ ഇയാളുടെ ബാങ്ക് അക്കൗണ്ടില്‍ നിന്നും പണം നഷ്ടമായതായി പൊലീസ് കണ്ടെത്തി. തുടര്‍ന്നാണ് ഷിബിലിയിലേക്ക് അന്വേഷണം നീണ്ടത്. കോഴിക്കോട് എരഞ്ഞിമാവിലെ ഹോട്ടലില്‍ വച്ചാണ് സിദ്ദിഖിനെ കൊന്നതും വെട്ടിനുറുക്കിയതും എന്നാണ് സംശയിക്കുന്നത്. മൃതദേഹത്തിന്റെ ഭാഗങ്ങള്‍ അട്ടപ്പാടിയില്‍ നിന്ന് കണ്ടെടുക്കേണ്ടതുണ്ട്. ഇതിന്റെ ഭാഗമായി മലപ്പുറം എസ്.പി ഇന്ന് അട്ടപ്പാടിയിലെത്തും. കൊലയ്ക്കുള്ള കാരണത്തെക്കുറിച്ചും മറ്റും പൊലീസ് വെളിപ്പെടുത്തിയിട്ടില്ല.

പിടിയിലായ ഷിബിലി ചെര്‍പ്പുളശ്ശേരി സ്വദേശിയാണ്. മരിച്ച സിദ്ദിഖിന് കോഴിക്കോട് ഒളവണ്ണയിലും ഹോട്ടലുണ്ട്.

spot_img

Related news

എസ്എസ്എല്‍സി പരീക്ഷാഫലം ഇന്ന്; ഫലമറിയാം ഇങ്ങനെ…

തിരുവനന്തപുരം: 2025 ലെ എസ്.എസ്.എല്‍.സി പരീക്ഷാഫലപ്രഖ്യാപനം ഇന്ന്. വൈകിട്ട് മൂന്നു മണിക്ക്...

വളാഞ്ചേരി സ്വദേശിയായ 42 കാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. പെരിന്തല്‍മണ്ണയിലെ ആശുപത്രിയില്‍ ചികിത്സയിലാണ് ഇവര്‍

കേരളത്തില്‍ വീണ്ടും നിപ ബാധ സ്ഥിരീകരിച്ചു. വളാഞ്ചേരി സ്വദേശിയായ 42 കാരിക്കാണ്...

സംസ്ഥാനത്ത് സ്വര്‍ണവില കുതിച്ചുയര്‍ന്നു; ഒരു പവന്‍ സ്വര്‍ണത്തിന് 73,000ന് മുകളില്‍

സംസ്ഥാനത്ത് സ്വര്‍ണവില കുതിച്ചുയര്‍ന്നു. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 440 രൂപയാണ്...

‘സയ്ദ് മസൂദിന്റെ കേന്ദ്രങ്ങൾ തകർത്തു രാജപ്പാ’; പൃഥ്വിരാജിന് വീണ്ടും പൊങ്കാല

എംപുരാൻ സിനിമ റിലീസായതിന് പിന്നാലെ നാനാഭാ​ഗങ്ങളിൽ നിന്നും ഒട്ടേറെ വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടി...