തൊഴിലാളികളെയും സമൂഹത്തിന് അവർ നൽകിയ സംഭാവനകളെയും ബഹുമാനിക്കുന്ന ദിവസമാണ് മെയ് ഒന്ന്

വർഷംതോറും മെയ് ഒന്നിനാണ് ലോക തൊഴിലാളി ദിനമായി ആചരിക്കുന്നത്. തൊഴിലാളികളെയും സമൂഹത്തിന് അവർ നൽകിയ സംഭാവനകളെയും ബഹുമാനിക്കുന്ന ദിവസമാണ് മെയ് ഒന്ന്. 1800 കളുടെ തുടക്കത്തിൽ അമേരിക്കയിലെ തൊഴിൽ സമയം 12 മണിക്കൂറായിരുന്നു. ഈ സമയ ക്രമത്തിൽ സഹിക്കെട്ട് തൊഴിലാളികൾ യൂണിയനുകളായി സംഘടിച്ച് രാജ്യവ്യാപകമായി സമരത്തിനിറങ്ങി. ജോലി സമയം എട്ട് മണിക്കൂറായി പരിഷ്കരിക്കണമെന്നായിരുന്നു അവരുടെ ആവശ്യം.സമരത്തിന്റെ മൂന്നാം ദിവസം ചിക്കാഗോയിലെ ഹേ മാർക്കറ്റിൽ സംഘടിച്ച തൊഴിലാളികൾക്കിടയിലേക്ക് ആരോ ബോംബ് എറിഞ്ഞു. അന്നത്തെ ആക്രമണത്തിൽ കുറേ തൊഴിലാളികളും പൊലീസും കൊല്ലപ്പെട്ടു. ഈ പോരാട്ടത്തിന്റെ ആദരസൂചകമായാണ് മെയ് 1 തൊഴിലാളി ദിനമായും,പൊതു അവധി ദിനമായും പ്രഖ്യാപിച്ചത്.

ഇന്ത്യയിൽ 1923ൽ മദ്രാസിലാണ് ആദ്യമായി മേയ് ദിനം ആഘോഷിച്ചത്. മറുമലർച്ചി ദ്രാവിഡ മുന്നേട്ര കഴകം ജനറൽ സെക്രട്ടറി വൈക്കോ ആണ് തൊഴിൽ ദിനം പൊതു അവധിയാക്കണമെന്ന് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന വി പി സിങ്ങിനോട് ആവശ്യപ്പെട്ടത്. തുടർന്നാണ് മേയ് 1 ഇന്ത്യയിൽ പൊതു അവധിയായത്.

spot_img

Related news

കറുത്ത നിറമായതിനാല്‍ വെയില്‍ കൊള്ളരുതെന്ന പരിഹാസം; ഷഹാന ഭര്‍തൃഗൃഹത്തില്‍ നേരിട്ടത് കടുത്ത മാനസിക പീഡനം

കൊണ്ടോട്ടിയില്‍ ജീവനൊടുക്കിയ നവവധു ഷഹാന മുംതാസ് ഭര്‍തൃഗൃഹത്തില്‍ നിന്ന് നേരിട്ടത് കടുത്ത...

കാട്ടാന ആക്രമണം; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മലപ്പുറം: മലപ്പുറം മൂത്തേടത്ത് കാട്ടാന ആക്രമണം ഒരു സ്ത്രീ മരിച്ചു. ഉച്ചക്കുളം...

ആറ്റിങ്ങല്‍ ഇരട്ടകൊലപാതകം; രണ്ടാം പ്രതി അനുശാന്തിക്ക് ജാമ്യം അനുവദിച്ച് സുപ്രിംകോടതി

ആറ്റിങ്ങല്‍ ഇരട്ടകൊലപാതക കേസിലെ രണ്ടാം പ്രതി അനുശാന്തിക്ക് ജാമ്യം അനുവദിച്ച് സുപ്രിംകോടതി....

ബോബി ചെമ്മണ്ണൂരിന് വീണ്ടും കുരുക്ക്; സ്വമേധയാ കേസെടുത്ത് കോടതി

നടി ഹണി റോസിന്റെ പരാതിയില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന ബോബി ചെമ്മണ്ണൂരിന്...

പുതിയങ്ങാടി നേര്‍ച്ചക്കിടെ ആനയിടഞ്ഞ സംഭവം; കലക്ടര്‍ക്ക് ഹൈകോടതി വിമര്‍ശനം

തിരൂര്‍ : പുതിയങ്ങാടി നേര്‍ച്ചക്കിടെ ആന ഇടഞ്ഞ സംഭവത്തില്‍ സമഗ്ര റിപ്പോര്‍ട്ട്...