വട്ടപ്പാറയിൽ ചരക്ക് ലോറി വീണ്ടും മറിഞ്ഞു.കഴിഞ്ഞദിവസം അപകടത്തിൽപ്പെട്ട അതേ സ്ഥലത്ത്

വളാഞ്ചേരി: വട്ടപ്പാറ വീണ്ടും അപകടം.നിയന്ത്രണം വിട്ട ലോറി വളവിൽ മറിഞ്ഞു. വ്യാഴാഴ്ച 12.20 ഓടെയാണ് അപകടം.ലോറിക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ഒരു മാസത്തിനിടെ ഒൻപത് അപകടങ്ങളാണ് ഈ വളവിൽ ഉണ്ടായത്. വെള്ളിയാഴ്ച പുലർച്ചെയുണ്ടായ അപകടത്തിൽ മൂന്ന് പേർക്കാണ് ജീവൻ നഷ്ടമായത്. കോഴിക്കോട് നിന്ന് എറണാകുളത്തേക്ക് ഉള്ളി കയറ്റി വരികയായിരുന്ന ലോറി വളവിൽ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. പിന്നീട് ശനിയാഴ്ച രാത്രി ഇതേ സ്ഥലത്ത് വീണ്ടും അപകടമുണ്ടായി.വട്ടപ്പാറ വളവിൽ അപകടങ്ങൾ പതിവായിട്ടും പരിഹാര നടപടികൾ അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ലെന്ന് പ്രദേശവാസികൾ ചൂണ്ടിക്കാട്ടി.അപകടം ഒഴിവാക്കാൻ ബൈപ്പാസ് നിർമാണം തുടങ്ങി. രാത്രികാലങ്ങളിൽ വളവിൽ ചരക്ക് വാഹനങ്ങളാണ് അപകടത്തിൽപ്പെടുന്നത്.

spot_img

Related news

ജയിലില്‍ നിന്ന് പരിചയപ്പെട്ടവർ, 5 വർഷത്തിന് ശേഷം ബംഗ്ളുരുവിൽ നിന്നും കേരളത്തിലേക്ക് ലഹരി കടത്തുന്ന സംഘത്തിലെ പ്രധാനികൾ, പിടിയിൽ

മലപ്പുറം: കിഴിശ്ശേരിയിലെ സ്വകാര്യ ലോഡ്ജിൽ നിന്ന് വില്‍പനക്കായി സൂക്ഷിച്ച എംഡിഎംഎ പിടികൂടിയ സംഭവത്തില്‍...

ആട്ടിൻകൂടിലേക്കുള്ള ബൾബ് കണക്ഷനിൽ നിന്ന് ഷോക്കേറ്റ് വയോധികൻ മരിച്ചു

മലപ്പുറം അകമ്പാടത്ത് വയോധികന്‍ ഷോക്കേറ്റ് മരിച്ചു. കാനക്കുത്ത് നഗറിലെ ശേഖരന്‍ (55)...

കാര്‍ കഴുകുന്നതിനിടെ ഷോക്കേറ്റു; മലപ്പുറത്ത് യുവാവ് മരിച്ചു

മലപ്പുറം: മലപ്പുറത്ത് കാര്‍ കഴുകുന്നതിനിടെ ഷോക്കേറ്റ് യുവാവിന് മരിച്ചു. മലപ്പുറം വാണിയമ്പലത്താണ്...