മലപ്പുറം വട്ടപ്പാറ മരണ വളവില്‍ ചരക്ക് ലോറി മറിഞ്ഞ് അടിയില്‍പ്പെട്ട് മൂന്നു പേരാണ് തല്‍ക്ഷണം മരിച്ചത്


ദേശീയപാത 66ലെ വട്ടപ്പാറ വളവില്‍ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് മണ്ണാര്‍ക്കാട് സ്വദേശി ഉള്‍പ്പടെ മൂന്ന് പേര്‍ മരിച്ചു.കോട്ടോപ്പാടം ചിറ്റാടി മേലുവീട്ടില്‍ സേതുമാധവന്റെ മകന്‍ ശരത്ത് (28),ലോറി ഡ്രൈവര്‍ കുണ്ടൂര്‍,ആലമട്ടം,ചൂലക്കല്‍ വീട്ടില്‍ രാജപ്പന്റെ മകന്‍ ഉണ്ണികൃഷ്ണന്‍ (55),ചാലക്കുടി വടക്കുംഞ്ചേരി വീട്ടില്‍ ജോര്‍ജ്ജിന്റെ മകന്‍ അരുണ്‍ (28) എന്നിവരാണ് മരിച്ചത്.ഇന്ന് രാവിലെ ഏഴരയോടെയായിരുന്നു അപകടം.തമിഴ്നാട്ടില്‍ നിന്നും സവാള ലഡുമായി വരികയായിരുന്ന ലോറി നിയന്ത്രണം തെറ്റി താഴ്ചയിലേക്ക് മറിയുകയായിരുന്നു.ലോറിയുടെ ക്യാബിനില്‍ മൂവരും കുടുങ്ങി.നാട്ടുകാരും ഫയര്‍ഫോഴ്സും പൊലീസും ചേര്‍ന്ന് ഏറെ നേരത്തെ ശ്രമത്തിനൊടുവില്‍ ക്യാബിന്‍ വെട്ടിപ്പൊളിച്ചാണ് ഇവരെ പുറത്തെടുത്തത്.ഇതേ സ്ഥലത്ത് ഈ മാസം സംഭവിച്ച നാലാമത്തെ അപകടമാണിത്.നേരത്തെ രണ്ട് ലോറികളും ഒരു റോഡ് റോളറും അപകടത്തില്‍പ്പെട്ടിരുന്നു.

മരിച്ച ഉണ്ണികൃഷ്ണന്‍,അരുണ്‍,ശരത്ത്‌
spot_img

Related news

എസ്എസ്എല്‍സി പരീക്ഷാഫലം ഇന്ന്; ഫലമറിയാം ഇങ്ങനെ…

തിരുവനന്തപുരം: 2025 ലെ എസ്.എസ്.എല്‍.സി പരീക്ഷാഫലപ്രഖ്യാപനം ഇന്ന്. വൈകിട്ട് മൂന്നു മണിക്ക്...

വളാഞ്ചേരി സ്വദേശിയായ 42 കാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. പെരിന്തല്‍മണ്ണയിലെ ആശുപത്രിയില്‍ ചികിത്സയിലാണ് ഇവര്‍

കേരളത്തില്‍ വീണ്ടും നിപ ബാധ സ്ഥിരീകരിച്ചു. വളാഞ്ചേരി സ്വദേശിയായ 42 കാരിക്കാണ്...

സംസ്ഥാനത്ത് സ്വര്‍ണവില കുതിച്ചുയര്‍ന്നു; ഒരു പവന്‍ സ്വര്‍ണത്തിന് 73,000ന് മുകളില്‍

സംസ്ഥാനത്ത് സ്വര്‍ണവില കുതിച്ചുയര്‍ന്നു. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 440 രൂപയാണ്...

‘സയ്ദ് മസൂദിന്റെ കേന്ദ്രങ്ങൾ തകർത്തു രാജപ്പാ’; പൃഥ്വിരാജിന് വീണ്ടും പൊങ്കാല

എംപുരാൻ സിനിമ റിലീസായതിന് പിന്നാലെ നാനാഭാ​ഗങ്ങളിൽ നിന്നും ഒട്ടേറെ വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടി...