യുഎഇ: ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നല്‍കുന്നവര്‍ക്ക് മുന്നറിയിപ്പ്. പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നല്‍കിയാല്‍ അഡ്വർട്ടിസിങ് കനത്ത പിഴ ചുമത്തുമെന്ന് യു.എ.ഇ പബ്ലിക് പ്രോസിക്യൂഷന്‍ അറിയിച്ചു.ഫെഡറല്‍ നിയമത്തിലെ ആക്ട് 48 പ്രകാരം 20,000 ദിര്‍ഹം മുതല്‍ അഞ്ചുലക്ഷം ദിര്‍ഹം വരെ പിഴചുമത്തും. കുറ്റവാളിക്ക് ജയില്‍ശിക്ഷയും ലഭിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വിഡിയോയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.