കരിപ്പൂരില്‍ നിന്ന് കോഴിക്കോട്ടേക്കും പാലക്കാട്ടേക്കും ഇനി ‘കെ.എസ്.ആര്‍.ടി.സി ദൂരം’ മാത്രം; പുതിയ സര്‍വീസുകള്‍ തിങ്കളാഴ്ച മുതല്‍


കരിപ്പൂര്‍ : കോഴിക്കോട് വിമാനത്താവളം വഴി തിങ്കളാഴ്ച മുതല്‍ കെ.എസ്.ആര്‍.ടി.സി സര്‍വീസ് ആരംഭിക്കുന്നു.ആദ്യഘട്ടത്തില്‍ നാല് സര്‍വീസാണ് നടത്തുക. കോഴിക്കോട് നിന്നും കരിപ്പൂര്‍ വഴി പാലക്കാട്ടേക്കും തിരിച്ചും രണ്ട് വീതം മൊത്തം നാല് സര്‍വീസുകളാണ് ഉണ്ടാവുക.കരിപ്പൂരില്‍ വിമാനസര്‍വീസുകള്‍ കൂടുതലും രാത്രിയായതിനാല്‍ ഈ സമയത്തായിരിക്കും ബസുണ്ടാവുക. അഞ്ചു മിനിറ്റ് സമയമാണ് ബസ് വിമാനത്താവളത്തില്‍ നിര്‍ത്തിയിടുക.സെപ്റ്റംബര്‍ 14ന് കെ.എസ്.ആര്‍.ടി.സി എം.ഡി ബിജു പ്രഭാകറിന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തിലാണ് ബസ് ഓടിക്കാന്‍ തീരുമാനമായത്.നവംബര്‍ രണ്ടിന് കരിപ്പൂരില്‍ ചേര്‍ന്ന യോഗത്തില്‍ സമയക്രമം തീരുമാനിച്ചു.കോഴിക്കോട് , പാലക്കാട്,ഡിപ്പോകളുടെ രണ്ട് വീതം ബസുകളാണ് ഇതിനായി ഉപയോഗിക്കുക.

spot_img

Related news

മലപ്പുറത്ത് നിപ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ ജില്ലാതല പരിപാടി മാറ്റി

മലപ്പുറം ജില്ലയിലെ വളാഞ്ചേരിയില്‍ നിപ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മെയ് 12 ന്...

തിരൂരങ്ങാടി തൃക്കുളത്ത് അമ്മയെ വീട്ടില്‍ നിന്ന് പുറത്താക്കി മകന്‍; മകനെ പുറത്താക്കി വീട് അമ്മക്ക് നല്‍കി റവന്യൂ അധികൃതര്‍

മലപ്പുറം: തിരൂരങ്ങാടി തൃക്കുളത്ത് അമ്മയെ വീട്ടില്‍ നിന്ന് പുറത്താക്കിയ മകനും കുടുംബത്തിനുമെതിരെ...

കോട്ടക്കലിൽ കൂട്ടുകാരികളോടൊപ്പം കളിക്കുന്നതിനിടെ ചക്ക തലയിൽ വീണ് ഒമ്പത് വയസ്സുകാരിക്ക് ദാരുണാന്ത്യം

കോട്ടക്കലിൽ കൂട്ടുകാരികളോടൊപ്പം കളിക്കുന്നതിനിടെ ചക്ക തലയിൽ വീണ് ഒമ്പത് വയസ്സുകാരിക്ക് ദാരുണാന്ത്യം....

പ്രസ് ക്ലബ് ടീമിനുള്ള യാത്രയപ്പും ജേഴ്‌സി കിറ്റ് പ്രകാശനവും

മലപ്പുറം സംസ്ഥാന ജേര്‍ണലിസ്റ്റ് വോളി ലീഗില്‍ പങ്കെടുക്കുന്ന മലപ്പുറം പ്രസ് ക്ലബ്...

പൊന്നാനിയില്‍ മുപ്പത് ലക്ഷത്തോളം വിലയുള്ള മത്സ്യങ്ങള്‍ ചത്തുപൊങ്ങി; കര്‍ഷകര്‍ പ്രതിസന്ധിയില്‍

പൊന്നാനി മലപ്പുറം പൊന്നാനിയില്‍ ഭാരതപ്പുഴയില്‍ മത്സ്യകൃഷിയുടെ ഭാഗമായി വളര്‍ത്തിയ മത്സ്യങ്ങള്‍ ചത്തുപൊങ്ങി....