ഗവര്‍ണറുടെ അന്ത്യശാസനം തള്ളി രാജിവെക്കില്ലെന്നറിയിച്ച് വിവിധ സര്‍വകലാശാല വൈസ് ചാന്‍സിലര്‍മാര്‍. എന്നാല്‍, രാജി വെക്കാത്തവരെ പുറത്താക്കാനാണ് ഗവര്‍ണറുടെ തീരുമാനം. ഇക്കാര്യത്തില്‍ നിയമോപദേശം തേടിയെന്ന് രാജ്ഭവന്‍ അറിയിച്ചു. സുപ്രിം കോടതി വിധിയാണ് ഗവര്‍ണര്‍ നടപ്പിലാക്കുന്നത്. പ്രതിഷേധങ്ങള്‍ പരിഗണിച്ച് നടപടി ഒഴിവാക്കില്ല. ഇന്ന് കാലാവധി അവസാനിക്കുന്ന കേരള സര്‍വകലാശാല വൈസ് ചാന്‍സിലര്‍ വിപി മഹാദേവന്‍ പിള്ളയ്ക്ക് പകരം ആരോഗ്യ സര്‍വകലാശാല വിസിയ്ക്ക് ചുമതല നല്‍കും. മറ്റ് സര്‍വകലാശാലകളില്‍ താത്കാലിക വിസിമാരെ നിയമിക്കും. ഇതിനായി 12 സീനിയര്‍ പ്രൊഫസര്‍മാരുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ട്.