തിരൂരങ്ങാടി: ദേശീയപാതയില്‍ വെളിമുക്കില്‍ വാഹനാപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. വേങ്ങര വലിയോറ ഇരുകുളം വലിയാക്ക തൊടി ബാപ്പുട്ടി തങ്ങളുടെ മകന്‍ അബ്ദുള്ള കോയ തങ്ങള്‍ (കുഞ്ഞിമോന്‍ 43), കൂടെയുണ്ടായിരുന്ന ദര്‍സ് വിദ്യാര്‍ത്ഥി കോഴിക്കോട് ബാലുശ്ശേരി കണ്ണാടിപ്പോയില്‍ കരിമ്പയില്‍ കപ്പിക്കുന്നത്ത് സിദ്ധീഖിന്റെ മകന്‍ ഫായിസ് അമീന്‍ (19) എന്നിവരാണ് മരിച്ചത്.
ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നോടെയാണ് അപകടം . ബൈക്കും മിനി പിക്കപ്പ് ലോറിയും കൂട്ടിയിടിക്കുകയായിരുന്നു. കാറിനെ മറികടന്ന് വന്ന പിക്കപ്പ് ലോറി ബൈക്കില്‍ ഇടിക്കുകയായിരുന്നു. കരിയാം കണ്ടത്തില്‍ ജുമാ മസ്ജിദ് ദര്‍സിലെ അദ്ധ്യാപകനാണ് അബ്ദുള്ള കോയ തങ്ങള്‍. ഫായിസ് അമീന്‍ ദര്‍സ് വിദ്യാര്‍ത്ഥി ആണ്. നാട്ടില്‍ വന്നു തിരിച്ചു പോകുകയായിരുന്നു. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍.