കെ കെ ശൈലജ മഗ്‌സസെ അവാര്‍ഡ് വാങ്ങേണ്ടെന്ന് സിപിഎം; സിപിഎമ്മില്‍ മഗ്‌സസെ അവാര്‍ഡ് വിവാദം

തിരുവനന്തപുരം: മുന്‍ ആരോഗ്യമന്ത്രി കെ കെ ഷൈലജയ്ക്ക് 2022ലെ രമണ്‍ മഗ്‌സസെ പുരസ്‌കാരം ലഭിക്കാനുള്ള അവസരം നിഷേധിച്ച് സിപിഐഎം. സിപിഐഎം തങ്ങളുടെ ചരിത്ര മണ്ടത്തരം ആവര്‍ത്തിച്ചു എന്ന് വിശേഷണത്തോടെ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.നിപ, കൊവിഡ് കാലത്തെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയാണ് അവാര്‍ഡ് കമ്മിറ്റി 64ാമത് പുരസ്‌കാരം മുന്‍ ആരോഗ്യമന്ത്രിക്ക് നല്‍കാന്‍ തീരുമാനിച്ചത്. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്തെ ആരോഗ്യ മേഖലയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ആഗോളതലത്തില്‍ പ്രശംസ ലഭിച്ചിരുന്നു. രണ്ട് പതിറ്റാണ്ട് മുമ്പ് ജ്യോതിബസുവിന് പ്രധാനമന്ത്രി പദം നിരസിച്ചതിനെ ചരിത്രപരമായ മണ്ടത്തരമെന്നാണ് നിരീക്ഷകര്‍ വിലയിരുത്തിയിരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

spot_img

Related news

ട്രെയിനുകൾക്ക് നേരെ കല്ലെറിയുന്നവരെ പിടിക്കാൻ റെയിൽവേ; പിടിക്കപ്പെട്ടാൽ ഒന്നു മുതൽ 10 വർഷം വരെ ജയിൽ ശിക്ഷ

തിരൂർ: ട്രെയിനിനു നേരെ കല്ലെറിയുന്നവരെ കണ്ടെത്തി കർശന നടപടി സ്വീകരിക്കാനൊരുങ്ങി റെയിൽവേ....

വിവാദങ്ങൾക്കിടെ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ശബരിമലയിൽ; ഇന്ന് പുലർച്ചെ ദർശനം നടത്തി

ലൈംഗിക വിവാദത്തിനിടെ ശബരിമലയില്‍ എത്തി രാഹുല്‍ മാങ്കൂട്ടത്തിൽ. ഇന്ന് പുലര്‍ച്ചെ നട...

ബഹാവുദ്ദീൻ നദ്‌വിക്കെതിരെ ലൈംഗികാരോപണമുണ്ടെന്ന് സിപിഎം നേതാവ്‌ നാസർ കൊളായി

മലപ്പുറം: സമസ്ത നേതാവ് ബഹാവുദ്ദീൻ നദ്‌വിക്കെതിരെ ലഹരി, ലൈംഗികാരോപണങ്ങളുണ്ടെന്ന് സിപിഎം നേതാവ്‌ നാസർ...

മണ്ണാർക്കാട് ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി, ഭർത്താവ് കസ്റ്റഡിയിൽ

പാലക്കാട്: മണ്ണാർക്കാട് എലമ്പുലാശ്ശേരിയിൽ കുടുംബ വഴക്കിനിടെ ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി. കോട്ടയം...